Malayalam
വിവാഹ റിസപ്ഷന് പിന്നാലെ മറ്റൊരു സന്തോഷവാർത്ത കൂടി! എല്ലുവിനെ നെഞ്ചോട് ചേർത്ത് നിർത്തി… ആശംസകളുമായി ആരാധകർ
വിവാഹ റിസപ്ഷന് പിന്നാലെ മറ്റൊരു സന്തോഷവാർത്ത കൂടി! എല്ലുവിനെ നെഞ്ചോട് ചേർത്ത് നിർത്തി… ആശംസകളുമായി ആരാധകർ
ബാലയുടെ രണ്ടാം വിവാഹവും ചിത്രങ്ങളുമാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയായിരുന്നു ബാലയുടെ രണ്ടാം വിവാഹത്തെ സംബന്ധിച്ച് നടന്നത്. എന്നാൽ അതിനൊരു ഒഫീഷ്യൽ സ്ഥിരീകരണവുമായാണ് ബാല എത്തുകയും ചെയ്തു . തന്റെ വിവാഹ റിസപ്ഷൻ തിയ്യതി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ബാല തന്നെ ആരാധകരെ അറിയിച്ചു. ഒടുവിൽ സെപ്റ്റംബർ 5 ന് ആയിരുന്നു വിവാഹസൽക്കാരം സംഘടിപ്പിച്ചത്. ഉണ്ണി മുകുന്ദൻ, മുന്ന, ഇടവേള ബാബു എന്നിങ്ങന പ്രമുഖർ പങ്കെടുത്തിരുന്നു
വിവാഹ ശേഷം പ്രിയതമയ്ക്ക് കാർ ആയിരുന്നു ബാല സമ്മാനമായി നൽകിയത്. ഓഡിയുടെ ചെറു എസ്‍യുവി ക്യൂ3യാണ് താരം ഭാര്യ എലിസബത്തിന് നൽകിയത്. ബാല ഭാര്യയ്ക്ക് വാഹനത്തിന്റെ താക്കോൽ നൽകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഔഡിയുടെ എസ്‍യുവി നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ക്യു3. 1.4 ലീറ്റർ പെട്രോൾ, 2 ലീറ്റർ ഡീസൽ എന്നീ എൻജിൻ വകഭേദങ്ങളുണ്ട് ക്യൂ3ക്ക്.
കാറിന് പിന്നാലെ എലിസബത്തിന് മറ്റൊരു സർപ്രൈസ് ഗിഫ്റ്റുമായി എത്തിയിരിക്കുകയാണ് ബാല. ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഗിഫ്റ്റ് വെളിപ്പെടുത്തിയത്
സെപ്റ്റംബർ 5 ന് റിസപ്ഷൻ ആയിരുന്നു. എല്ലാവരെയും വിളിക്കാൻ സാധിച്ചില്ല. ഇപ്പോൾ ഞാൻ ചെന്നൈയിലാണ്. സെപ് 8 ഒരു വിശേഷമുണ്ട്. ഇനി കുറച്ച് നിമിഷങ്ങളുണ്ട്. എലിസബത്തിന്റെ പിറന്നാളാണ്. പിറന്നാൾ ഗിഫ്റ് കാണിച്ച് താരമെന്നാണ് ബാല പറയുന്നത്. ഒപ്പം എലിസബത്തിനെ നെഞ്ചോട് ചേർത്ത് നിർത്തി ഞാൻ തന്നെയാണ് ഗിഫ്റ്റെന്നും ബാല പറയുന്നുണ്ട്. വിഡിയോയിൽ അമ്മയേയും കാണിച്ചിട്ടുണ്ട്. സ്വർണ്ണ മാലയും കമ്മലുമാണ് ഗിഫ്റ്റായി നൽകിയത്. തനിയ്ക്ക് 27 വയസ്സാണ്പ്രായമെന്നും എലിസബത്ത് പറയുന്നുണ്ട്. ലവ് യു ഓൾ.. ചിന്ന ചിന്ന സന്തോഷങ്ങൾ എന്ന് പറഞ്ഞ് കൊണ്ടാണ് ബാല വീഡിയോ അവസാനിപ്പിച്ചത്.
വിഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഞാൻ നിങ്ങളെ റെസ്‌പെക്റ്റ് ചെയ്യുന്നു. പക്ഷെ ഇത് പ്രഹസനമാണ്. എന്തിനാണ് ആരെ കാണിക്കാനാണ് എന്നൊരു കമന്റിന് ബാല നൽകിയ മറുപടിയും ശ്രദ്ധ നേടുന്നുണ്ട്. നിങ്ങൾ കാണണ്ട എന്നാണ് ബാല നൽകിയ മറുപടി. ഇത് അമൃതയെ കാണിക്കാനാണോ എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും കമന്റിലൂടെ ചോദിക്കുന്നുണ്ട്
അതേസമയം ബാലയുടെ ആദ്യ ഭാര്യ അമൃതയുടെ മറ്റൊരു അഭിമുഖവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. പല അഭിമുഖങ്ങളിലും ബാലയെക്കുറിച്ച് അമൃത പറഞ്ഞ കാര്യമായിരുന്നു തനിക്ക് ബാല സർപ്രൈസ് ഗിഫ്റ്റൊന്നും കൊടുക്കാറില്ലെന്ന പരാതി. പിറന്നാളിന് പോലും അമൃതയാണ് ബാലയെ ഞെട്ടിച്ച് ഓരോ കാര്യങ്ങൾ ചെയ്യാറുള്ളത്. എന്നാൽ ബാല നേരെ തിരിച്ചാണ്. സമ്മാനങ്ങൾ കൊടുക്കാറുണ്ടെങ്കിലും അത് സർപ്രൈസായി നൽകാനറിയില്ല എന്നാണ് എപ്പോഴും അമൃത പറഞ്ഞിരുന്നത്.
അതോടൊപ്പം തന്നെ വിവാഹ ശേഷം മകളെക്കുറിച്ച് ബാല പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്. മകളെ താന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞത്. താന്‍ കല്യാണം പോലും വേണ്ടെന്ന് വച്ചിരിക്കുകയായിരുന്നുവെന്നും എന്നാല്‍ എലിസബത്ത് തന്റെ മനസ് മാറ്റുകയായിരുന്നുവെന്നും ബാല പറയുന്നു. തന്റെ അച്ഛന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അനുഗ്രഹം തനിക്കുണ്ടെന്നും താനൊരു ഡോക്ടറെ കല്യാണം കഴിക്കണമെന്നത് തന്റെ അച്ഛന്റെ ആഗ്രഹമായിരുന്നുവെന്നും അത് തന്നെ നടന്നു. എലിസബത്തിന്റെ അച്ഛനും അമ്മയും തന്റേയും അച്ഛനും അമ്മയും ആണെന്നും തനിക്ക് എലിസബത്തിനെ മാത്രമല്ല കിട്ടിയതെന്നും ഒരു കുടുംബത്തെ മുഴുവനായി കിട്ടിയെന്നും താരം വിവാഹ ശേഷം പറഞ്ഞിരുന്നു. താന്‍ ഹിന്ദുവും എലിസബത്ത് ക്രിസ്ത്യനും ആയതിനാല്‍ മതം മാറുന്നതിനെക്കുറിച്ച് ചിലര്‍ ചോദിച്ചുവെന്നും എന്നാല്‍ തങ്ങള്‍ മതം മാറുന്നില്ലെന്നും ബാല പറഞ്ഞു.
ബാലയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ ഗായികയും മുന്‍ ബിഗ് ബോസ് താരവുമായ അമൃത സുരേഷിനെ ബാല വിവാഹം കഴിച്ചിരുന്നു. ഇരുവരും പ്രണയത്തിനൊടുവിലാണ് വിവാഹിതരാകുന്നത്. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. എന്നാല്‍ പിന്നീട് ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദ സംഭവങ്ങളും അരങ്ങേറിയിരുന്നു.
