Connect with us

ദിലീപ് അത് തുറന്ന് പറഞ്ഞിരുന്നു! ഇരുവരും തമ്മിലുള്ള ബന്ധം… കെപിഎസി ലളിതയുടെ മറുപടി ഞെട്ടിച്ചു; വൈറലാകുന്നു

Malayalam

ദിലീപ് അത് തുറന്ന് പറഞ്ഞിരുന്നു! ഇരുവരും തമ്മിലുള്ള ബന്ധം… കെപിഎസി ലളിതയുടെ മറുപടി ഞെട്ടിച്ചു; വൈറലാകുന്നു

ദിലീപ് അത് തുറന്ന് പറഞ്ഞിരുന്നു! ഇരുവരും തമ്മിലുള്ള ബന്ധം… കെപിഎസി ലളിതയുടെ മറുപടി ഞെട്ടിച്ചു; വൈറലാകുന്നു

മലയാള സിനിമയിലെ ജനപ്രിയ നായകനാണ് ദിലീപ്.മിമിക്രിയിലൂടെ സിനിമയിൽ എത്തിയ നടൻ പിന്നീട് മലയാളി പ്രേക്ഷകരുടെ ജനപ്രിയ താരമാവുകയായിരുന്നു. ലോഹിതദാസിന്റെ തിരക്കഥയിൽ പിറന്ന സല്ലാപമായിരുന്നു ദിലീപിന്റെ കരിയർ മാറ്റിയത്. സല്ലാപത്തിന് ശേഷം നിരവധി മികച്ച കഥാപാത്രങ്ങൾ ദിലീപിനെ തേടി എത്തിയിരുന്നു. പിന്നീട് മലയാള സിനിമയിൽ തിരക്കേറിയ നടനായി അദ്ദേഹം മാറുകയായിരുന്നു. വേഷപ്പകര്‍ച്ചകളിലൂടെ കൈയ്യടി നേടിയ ദിലീപിന് ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിനിമ തിരക്കുകൾക്കിടയിലും തന്നെ കൈപിടിച്ച് കയറ്റിയ ആളെ അദ്ദേഹം മറന്നിരുന്നില്ല. മറ്റുള്ളവര്‍ക്ക് തന്നാലാകുന്ന എന്ന സഹായങ്ങളും ചെയ്യുന്ന താരം കൂടിയാണ് ദിലീപ്. വിവാദങ്ങള്‍ തുടര്‍ക്കഥയായപ്പോഴും ദിലീപിന്റെ ആരാധകര്‍ എന്നും അദ്ദേഹത്തെ പിന്തുണച്ചിട്ടേയുള്ളൂ. ഇപ്പോൾ ഇതാ കെപിഎസി ലളിത ദിലീപിനെ കുറിച്ച് പങ്കിട്ട അനുഭവം സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

മകനെപ്പോലെയായാണ് ദിലീപിനെ താന്‍ കാണുന്നതെന്നാണ് കെപിഎസി ലളിത പറയുന്നത്. എല്ലാ കാര്യങ്ങളും ഇങ്ങോട്ടും പറയാറുണ്ട്. എന്റെ മനസ് വിഷമിച്ചാല്‍ ഓടിയെത്തുന്നവരിലൊരാളാണ് ദിലീപ്. എന്റെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താല്‍ ദിലീപിന്റെ കോള്‍ എത്തും. എന്താ ചേച്ചി കാര്യമെന്ന് ചോദിക്കും. ആവശ്യങ്ങള്‍ അറിഞ്ഞ് സഹായിച്ചിട്ടുണ്ട്.

എന്റെ മോളുടെ കല്യാണ നിശ്ചയത്തിന്റെ സമയത്തും ദിലീപ് സഹായിച്ചിരുന്നു. ഒരു രൂപ പോലുമില്ലാതെ വിഷമിച്ചിരുന്ന സമയത്ത് ദിലീപായിരുന്നു അറിഞ്ഞ് സഹായിച്ചത്. അതേക്കുറിച്ച് എന്നോട് ചോദിച്ചിട്ട് പോലുമില്ല. കല്യാണത്തിന്റെ സമയത്തും അങ്ങനെയായിരുന്നു. പൈസയുമായി ഒരാള്‍ വീട്ടിലേക്ക് എത്തുകയായിരുന്നു. അന്നത്തെ കാശിനെക്കുറിച്ച് എന്നോട് ചോദിക്കുകയൊന്നും ചെയ്തിട്ടുമില്ലെന്നാണ് കെപിഎസി ലളിത പറയുന്നത്

കാവ്യയെ എനിക്കിഷ്ടമാണെന്ന് ദിലീപ് പറയാറുണ്ടായിരുന്നു. ഭയങ്കര പൊട്ടിയാണ്, മന്ദബുദ്ധിയാണ് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിച്ച് തള്ളുമായിരുന്നുവെന്നും കെപിഎസി ലളിത പറയുന്നു

ദിലീപും കാവ്യ മാധവനും തമ്മിലുള്ള വിവാഹത്തിലും കെപിഎസി ലളിതയ്ക്ക് ക്ഷണമുണ്ടായിരുന്നു. നവദമ്പതികളെ അനുഗ്രഹിക്കാനായി നടി നേരിട്ടെത്തിയിരുന്നു

ദിലീപും കാവ്യയും തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ അതേക്കുറിച്ചൊന്നും എനിക്കറിയില്ല, അവരുടെ വ്യക്തിപരമായ കാര്യങ്ങളല്ലേയെന്നായിരുന്നു കെപിഎസി ലളിതയുടെ മറുപടി. വിവാഹമോചന ശേഷം രണ്ടാമതൊരു വിവാഹം ചെയ്യാനായി ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെയൊരു ഉപദേശം ആര്‍ക്കും നല്‍കിയിട്ടില്ല. എന്റെ മകനോട് പോലും അതേക്കുറിച്ച് പറഞ്ഞിട്ടില്ല. വിവാഹം അവനവന് തോന്നിയിട്ട് ചെയ്യേണ്ട കാര്യമാണെന്നുമായിരുന്നു കെപിഎസി ലളിത പറഞ്ഞത്.

സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തിയവരാണ് ദിലീപും കാവ്യ മാധവനും. ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങിയ കൂട്ടുകെട്ട് ‘പിന്നെയും’ വരെ തുടരുകയായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളില്‍ മിക്കവയും സൂപ്പര്‍ഹിറ്റായിരുന്നു.

വിവാഹമോചന ശേഷം ദിലീപ് കാവ്യയുമായി പ്രണയത്തിലായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അക്കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയായിരുന്നു ദിലീപും കാവ്യയും. മീനാക്ഷിയായിരുന്നു ദിലീപിനെ രണ്ടാം വിവാഹത്തിനായി നിര്‍ബന്ധിച്ചത്. എന്റെ പേരില്‍ ബലിയാടായ കാവ്യ മാധവനെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു ദിലീപ് അന്ന് പറഞ്ഞത്. മീനാക്ഷിക്കും കാവ്യയെ നേരത്തെ തന്നെ അറിയാം. കാവ്യയ്ക്കും മീനൂട്ടിയെ അറിയാം. അതൊക്കെ പരിഗണിച്ചായിരുന്നു താന്‍ വിവാഹത്തിന് തയ്യാറായതെന്നും അന്ന് ദിലീപ് പറഞ്ഞിരുന്നു.

2016 നവംബര്‍ 25നായിരുന്നു ദീലീപും കാവ്യ മാധവനും വിവാഹിതരായത്. വിവാഹത്തോടെ കാവ്യ മാധവന്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. എന്നാണ് തിരിച്ച് വരുന്നതെന്നുള്ള ചോദ്യങ്ങളുമായാണ് ആരാധകരെത്താറുള്ളത്. ദിലീപിനോടും ഇതേ ചോദ്യം ആവര്‍ത്തിച്ചിരുന്നു. അക്കാര്യത്തില്‍ കാവ്യ മാധവന്‍ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും, ഭാര്യ അഭിനയിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്നുമായിരുന്നു താരം പറഞ്ഞത്. തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് കാവ്യ മാധവന്‍ ഉത്തരവാദിയല്ലെന്ന് പിന്നീട് ദിലീപ് തുറന്ന് പറയുകയും ചെയ്തിരുന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top