Malayalam
അവര്‍ രണ്ടായി പിരിഞ്ഞതിനാല്‍ സി ഐഡി മൂസയ്ക്ക് രണ്ടാം ഭാഗം ഇനി ബുദ്ധിമുട്ടാണ്; സംവിധായകൻ ജോണി ആന്റണി പറയുന്നു !
അവര്‍ രണ്ടായി പിരിഞ്ഞതിനാല്‍ സി ഐഡി മൂസയ്ക്ക് രണ്ടാം ഭാഗം ഇനി ബുദ്ധിമുട്ടാണ്; സംവിധായകൻ ജോണി ആന്റണി പറയുന്നു !
ഇന്നും മലയാളി സിനിമാ പ്രേമികൾക്കിടയിൽ ചിരിയുടെ മാലപ്പടക്കം തീർത്ത സിനിമയാണ് സിഐഡി മൂസ. ഈ ഹിറ്റ് സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ജോണി ആന്റണി. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മലയാളികള്‍ ഓർത്തിരിക്കുന്ന ദിലീപ് ചിത്രങ്ങളില്‍ ഒന്നാണ് ഇത്. ഹാസ്യത്തിന് പ്രാധാന്യം നല്കി ഒരുക്കിയ സിഐഡി മൂസ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. ദിലീപിനൊപ്പം ഹരിശ്രീ അശോകന്, കൊച്ചിന് ഹനീഫ, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷണന്, സലീംകുമാര്‍ ഉള്‍പ്പെടെയുളള താരങ്ങളും പൊട്ടിച്ചിരിപ്പിച്ച ചിത്രമായിരുന്നു സി ഐഡി മൂസ.
സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. രണ്ടാം ഭാഗം വരുമെന്ന് മുന്‍പ് ദിലീപ് ഉള്‍പ്പെടെയുളളവര്‍ സൂചിപ്പിച്ചിരുന്നു. അതേസമയം സി ഐഡി മൂസ രണ്ടാം ഭാഗത്തെ കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് ജോണി ആന്റണി.
2016ല്‍ പുറത്തിറങ്ങിയ തോപ്പില്‍ ജോപ്പനാണ് ജോണി ആന്റണി ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. പത്ത് സിനിമകളാണ് ജോണി ആന്റണിയുടെ സംവിധാനത്തില്‍ മോളിവുഡില്‍ പുറത്തിറങ്ങിയത്. ഇതില്‍ ആദ്യ ചിത്രമായ സി ഐഡി മൂസയിലൂടെ ഗംഭീര തുടക്കമാണ് സംവിധായകന് ലഭിച്ചത്. സി ഐഡി മൂസ രണ്ടാം ഭാഗത്തെ കുറിച്ച് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സി ഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു എന്ന് പറയുകയാണ് ജോണി ആന്റണി. എന്നാല്‍ കഥ ഉണ്ടാക്കിയെടുക്കാന്‍ രണ്ട് വര്‍ഷമെങ്കിലും മിനക്കെടണം. മൂസയുടെ തിരക്കഥാകൃത്തുക്കള്‍ രണ്ടായി പിരിഞ്ഞതിനാല്‍ ഇനി ബുദ്ധിമുട്ടാണെന്നും സംവിധായകന് പറഞ്ഞു. ദിലീപിനെ നായകനാക്കി മൂന്ന് സിനിമകള്‍ ചെയ്തു. അത്യാവശ്യം ശാസിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന സഹോദരനെ പോലെയാണ് ദിലീപ് എന്നും ജോണി ആന്റണി പറഞ്ഞു.
കൊച്ചിരാജാവ്, ഇന്‍സ്പെക്ടര്‍ ഗരുഡ് തുടങ്ങിയവയാണ് ദിലീപ്-ജോണി ആന്റണി കൂട്ടുകെട്ടില്‍ ഇറങ്ങിയ മറ്റ് സിനിമകള്‍. രണ്ട് സിനിമകളും തിയ്യേറ്ററുകളില്‍ വിജയം നേടി. കാവ്യ മാധവനാണ് ഈ ചിത്രങ്ങളില്‍ ദിലീപിന്റെ നായികയായത്. ദിലീപിന് പുറമെ മമ്മൂട്ടിയെ നായകനാക്കിയും ജോണി ആന്റണി സിനിമകള്‍ ഒരുക്കി. തുറുപ്പുഗുലാന്‍ ആണ് ഈ കൂട്ടുകെട്ടില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം. തുറുപ്പുഗുലാന്‍ വിജയമായ ശേഷം ഈ പട്ടണത്തില്‍ ഭൂതം, താപ്പാന, തോപ്പില്‍ ജോപ്പന് എന്നീ സിനിമകളും മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി ഒരുക്കി. മമ്മൂട്ടിക്കും ദിലീപും പുറമെ കുഞ്ചാക്കോ ബോബന്, പൃഥ്വിരാജ്, വിനീത് ശ്രീനിവാസന് എന്നീ താരങ്ങളും ജോണി ആന്റണി സിനിമകളില്‍ നായകന്മാരായി.
സംവിധാനത്തില്‍ നിന്നും ഇടവേള എടുത്ത് ഇപ്പോള്‍ അഭിനയ രംഗത്താണ് ജോണി ആന്റണി സജീവമായിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഹോമില്‍ ശ്രദ്ധേയ പ്രകടനമാണ് ജോണി ആന്റണി കാഴ്ചവെച്ചത്. ഇന്ദ്രന്‍സിനൊപ്പമുളള സംവിധായകന്റെ രംഗങ്ങളാണ് പ്രേക്ഷകരെ ചിരിപ്പിച്ചത്. ഒരു ഹാസ്യ താരമെന്ന നിലയിലാണ് ജോണി ആന്റണി മോളിവുഡില്‍ മുന്നേറികൊണ്ടിരിക്കുന്നത്.
സുഗീത് സംവിധാനം ചെയ്ത ശിക്കാരി ശംഭു എന്ന കുഞ്ചാക്കോ ബോബന് ചിത്രത്തിലൂടെയാണ് ജോണി ആന്റണി അഭിനയ രംഗത്ത് സജീവമാകുന്നത്. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത ഡ്രാമയിലും സംവിധായകന് അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം സുരേഷ് ഗോപിയുടെ വരനെ ആവശ്യമുണ്ട് സിനിമയിലും പ്രേക്ഷകരെ ചിരിപ്പിച്ച പ്രകടനമാണ് നടന് കാഴ്ചവെച്ചത്. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായാണ് ജോണി ആന്റണി മുന്നേറികൊണ്ടിരിക്കുന്നത്.
about C I D Moosa
