മമ്മൂട്ടിയുടെ ആശ്വാസപ്പെടുത്തലാണ് തന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയത്, അദ്ദേഹം ദേഷ്യപ്പെട്ടിരുന്നേല് താന്‍ എല്ലാം മതിയാക്കി സിനിമ വിട്ടു പോയേനെ; ജോജു ജോര്‍ജ്ജ്
മമ്മൂട്ടിയുടെ ആശ്വാസപ്പെടുത്തലാണ് തന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയത്, അദ്ദേഹം ദേഷ്യപ്പെട്ടിരുന്നേല് താന്‍ എല്ലാം മതിയാക്കി സിനിമ വിട്ടു പോയേനെ; ജോജു ജോര്‍ജ്ജ്
മമ്മൂട്ടിയുടെ ആശ്വാസപ്പെടുത്തലാണ് തന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയത്, അദ്ദേഹം ദേഷ്യപ്പെട്ടിരുന്നേല് താന്‍ എല്ലാം മതിയാക്കി സിനിമ വിട്ടു പോയേനെ; ജോജു ജോര്‍ജ്ജ്
തുടക്കക്കാരനായി എത്തിയപ്പോള്‍ നടന് മമ്മൂട്ടി നല്കിയ ധൈര്യമാണ് തന്നെ സൂപ്പര്‍ താരമാക്കി വളര്‍ത്തിയതെന്ന് നടന് ജോജു ജോര്‍ജ്ജ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്
മമ്മൂട്ടിയുടെ ആശ്വാസപ്പെടുത്തലാണ് തന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയതെന്നും, അങ്ങനെ ഒരു അവസരത്തില്‍ മമ്മൂട്ടി ദേഷ്യപ്പെട്ടിരുന്നേല് താന്‍ എല്ലാം മതിയാക്കി സിനിമ വിട്ടു പോയേനെ എന്നും ജോജു പറഞ്ഞു.
‘സിനിമയില്‍ എത്തിയപ്പോള്‍ മമ്മുക്കയുടെ മുന്നില്‍ നിന്നപ്പോഴാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അനുഭവിച്ചത്. പക്ഷേ മമ്മുക്ക എന്നെ കൂളാക്കി നിര്‍ത്തി. എന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ് അതാണ്. അന്ന് മമ്മുക്ക എങ്ങാനും എന്നോട് തിരിച്ചു ചൂടായിരുന്നേല് ഞാന്‍ ഈ പണി അവസാനിപ്പിച്ച് പോയേനെ.
ഒന്നുമില്ലടാ ഇങ്ങനെയങ്ങ് ചെയ്താല്‍ മതി എന്ന് പറഞ്ഞു മമ്മുക്ക ധൈര്യം നല്കി. കൂടെ നിന്ന് അഭിനയിക്കുമ്പോള്‍ ഏറ്റവും ടെന്‍ഷനാകുന്നത് മമ്മുക്കയ്ക്കൊപ്പം ആണെങ്കില്‍ ഏറ്റവും ടെന്‍ഷന്‍ ഇല്ലാതെ അഭിനയിക്കുന്ന കോ ആക്ടര്‍ ചെമ്പന്‍ വിനോദും, ദിലീഷ് പോത്തനുമാണ്. ചെമ്പന്‍ എനിക്ക് കംഫര്‍ട്ട് ആണ്. ദിലീഷ് ക്രിയേറ്റിവ് ആണ്. അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് എന്തെങ്കിലും അഭിപ്രായം ചോദിക്കണേല് അപ്പോള്‍ ചോദിക്കാം അതാണ് പ്രത്യേകത’. ജോജു ജോര്‍ജ്ജ് പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...