വാരിയംകുന്നന് സിനിമയില്‍ നിന്നുംസംവിധായകന് ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറിയത് വലിയ വിവാദമായിരുന്നു. ഈ മാറ്റത്തിന് പിന്നില്‍ ചില പ്രൊഫഷണല്‍ കാരണങ്ങളാണുള്ളതെന്നും അദ്ദേഹം പിന്നീട് വെളിപ്പെടുത്തി.
ഇപ്പോഴിതാ ഇരുവരും ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെക്കുറിച്ച് സംവിധായകന് ആലപ്പി അഷ്റഫ്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ
കോടികള്‍ മുടക്കി എടുക്കേണ്ട ചിത്രമാണ് വാരിയന്‍ കുന്നന്. എന്നാല്‍ മുടക്കുമുതല്‍ തിരിച്ചുകിട്ടുന്ന സാമൂഹിക സാഹചര്യമല്ല ഇന്ന് നിലവിലുള്ളത്. വര്‍ഗീതയൊക്കെ മൂലം ഇന്ന് മുഴുവന്‍ കലുഷിതമായി കടക്കുകയാണ്. ഇതിനുദാഹരണമാണ് ആര്യാടന് ഷൗക്കത്തിന്റെ വര്‍ത്തമാനം. അത് സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചില്ലേ. അദ്ദേഹം പറഞ്ഞു.
2020 ജൂണിലാണ് ചിത്രം പ്രഖ്യാപിച്ചത്. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ആഷിഖ് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേന്ദ്ര കഥാപാത്രമാവുന്ന മൂന്ന് സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു.
പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്, അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകള്‍.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...