Malayalam
ഫോണ്‍ കുത്തി വെക്കാന്‍ ചെല്ലുമ്പോള്‍ ഒരു സൈഡില്‍ രണ്ട് യുവമിഥുനങ്ങളെ പോലെ സഞ്ജനയും പ്രതീഷും വാരി പുണര്‍ന്ന് നില്‍ക്കുകയാണ്; ലൊക്കേഷനില്‍ സംഭവിച്ച കഥയുമായി ആനന്ദ് നാരായണൻ !
ഫോണ്‍ കുത്തി വെക്കാന്‍ ചെല്ലുമ്പോള്‍ ഒരു സൈഡില്‍ രണ്ട് യുവമിഥുനങ്ങളെ പോലെ സഞ്ജനയും പ്രതീഷും വാരി പുണര്‍ന്ന് നില്‍ക്കുകയാണ്; ലൊക്കേഷനില്‍ സംഭവിച്ച കഥയുമായി ആനന്ദ് നാരായണൻ !
കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത സീരിയലാണ് കുടുംബവിളക്ക്. മാസങ്ങളായി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് സീരിയല്‍. തുടക്കത്തിലുണ്ടായിരുന്ന പിന്തുണ പിന്നീടങ്ങോട്ട് സീരിയലിന് ലഭിച്ച് കൊണ്ടേ ഇരിക്കുകയാണ്. കുടുംബവിളക്കിലെ എല്ലാ താരങ്ങള്‍ക്കും പുറത്ത് വലിയ ആരാധക പിന്തുണയാണുള്ളത്. ഷൂട്ടിങ്ങ് സെറ്റിലെ വിശേഷങ്ങള്‍ ഓരോരുത്തരും പങ്കുവെക്കാറുണ്ട്.
അങ്ങനെ കുടുംബവിളക്കിലെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നടന്‍ ആനന്ദ് നാരായണന്‍. സീരിയലില്‍ അനിരുദ്ധ് എന്ന കഥാപാത്രം ചെയ്യുന്നത് ആനന്ദാണ്. ആനന്ദിന്റെ അനിയന്‍ പ്രതീഷ് എന്ന കഥാപാത്രം ചെയ്യുന്ന നുബിനും സഞ്ജന എന്ന ഭാര്യയുടെ റോള്‍ ചെയ്യുന്ന രേഷ്മയ്ക്കുമൊപ്പമുള്ള വിശേഷങ്ങളാണ് താരം പറയുന്നത്. സീരിയലില്‍ അടുത്തിടെ ഇരുവരുടെയും വിവാഹം കഴിഞ്ഞിരുന്നു. ശേഷം നടന്ന ചില രസകരമായ നിമിഷങ്ങളാണ് യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.
രണ്ടാഴ്ച മുന്‍പ് കുടുംബവിളക്കിന്റെ ഷൂട്ട് നടക്കുകയാണ്. എന്റെ ഒരു സീന്‍ കഴിഞ്ഞു. അടുത്തതില്‍ ഞാനില്ല. അതിന് ശേഷം എനിക്ക് ഉണ്ടാവുമെന്ന് കൂടി പറഞ്ഞിരുന്നു. ഒഴിവ് സമയം കിട്ടുമ്പോള്‍ നമ്മള്‍ ഉറങ്ങാന്‍ പോവുകയാണ് പതിവ്. നുബിന്‍ ആണെങ്കില്‍ ഒന്നെങ്കില്‍ അമ്മയോട്, അല്ലെങ്കില്‍ വിവാഹം കഴിക്കാന്‍ പോവുന്ന കുട്ടിയോട് സംസാരിച്ചോണ്ട് ഇരിക്കും. അങ്ങനെ ഫ്രീ ടൈം കിട്ടിയത് കൊണ്ട് ഞാന്‍ പോയി കുറച്ച് സമയം ഉറങ്ങി. കുറേ നേരം കഴിഞ്ഞിട്ടും ആരും വിളിക്കുന്നില്ല. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് നോക്കുമ്പോള്‍ ഫോണില്‍ ചാര്‍ജില്ല.
ഫോണ്‍ കുത്തി വെക്കാന്‍ ചെല്ലുമ്പോള്‍ ഒരു സൈഡില്‍ രണ്ട് യുവമിഥുനങ്ങളെ പോലെ സഞ്ജനയും പ്രതീഷും വാരി പുണര്‍ന്ന് നില്‍ക്കുകയാണ്. ഞാനിങ്ങനെ അതിലേക്ക് തല കാണിച്ചതോടെ സംവിധായകന്‍ കട്ട് വിളിച്ചു. ഞാന്‍ ഉറക്കത്തില്‍ എഴുന്നേറ്റ് നടന്നത് കൊണ്ട് അത് ഫ്രെയിം ആണെന്ന് അറിഞ്ഞില്ല. എന്താ ആനന്ദ് എന്ന് സംവിധായകന്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ചാര്‍ജ് ചെയ്യാനാണെന്ന്. ചാര്‍ജ് ചെയ്യാനാണെങ്കില്‍ ഇവിടെ നിന്നോളു. ഞങ്ങളെല്ലാം ഫുള്‍ ചാര്‍ജില്‍ നില്‍ക്കുയാണെന്നാണ് അദ്ദേഹം പറഞ്ഞത്. കാരണമെന്താണന്ന് വെച്ചാല്‍ ആ എടുക്കുന്ന സീന്‍ പന്ത്രണ്ട് ടേക്ക് എങ്കിലും ആയിട്ടുണ്ട്.
കല്യാണം കഴിഞ്ഞുള്ള സീനില്‍ സ്‌നേഹനിധിയായ ഭര്‍ത്താവ് ഭാര്യയെ ചേര്‍ത്ത് പിടിച്ച് ഉമ്മ കൊടുക്കുന്ന സീനാണ്. പന്ത്രണ്ട് ടേക്ക് എടുത്തിട്ടും ഒരു ഉമ്മ പോലും അവന്‍ ശരിയാക്കിയില്ല. ആത്മാര്‍ഥമായി പ്രണയിക്കുന്ന ഒരു കുട്ടി മനസില്‍ ഉണ്ടെങ്കില്‍ ഉമ്മ വരില്ലെന്ന് നിങ്ങള്‍ മനസിലാക്കണമെന്ന് തമാശരൂപേണ ആനന്ദ് പറയുന്നു. അത്രയും ചമ്മലോട് കൂടിയായിരുന്നു നുബിന്‍ ആ സീനില്‍ അഭിനയിച്ചത്. ഒടുവില്‍ പതിമൂന്നാമത്തെ ടേക്കിലാണ് നുബിനൊരു ഉമ്മ കൊടുക്കുന്നത്. അന്നേരത്തേക്കും കൃത്യത്തിന് സഞ്ജനയുടെ മുടി മൂക്കിലേക്ക് തട്ടി ഇവനൊരു തുമ്മല്‍ കൂടി കൊടുത്തു.
അവിടെയും സംവിധായകന്‍ കട്ട് വിളിച്ചു. അങ്ങനെ പതിനാലാമത്തെ ടേക്കിലാണ് ചെറിയൊരു ചുംബനം കൊടുത്ത് എന്തെങ്കിലും ആവട്ടേ എന്ന് പറഞ്ഞ് ഒപ്പിച്ചത്. ഒടുവില്‍ ഇവനെ വിളിച്ചോണ്ട് പോയി ഒരു ഉമ്മ കൊടുക്കുന്നത് എങ്ങനെയാണെന്ന് പഠിപ്പിച്ച് കൊടുക്കാന്‍ തന്നെ ഏല്‍പ്പിച്ചതായിട്ടും ആനന്ദ് പറയുന്നു. ഇതൊക്കെ ഞങ്ങളുടെ ലൊക്കേഷനിലെ രസകരമായ സംഭവങ്ങളാണ്. ഇതൊന്നും ആരും തെറ്റിദ്ധരിക്കരുത്. എല്ലാം അഭിനയമാണ്. നിങ്ങള്‍ക്ക് ഇതൊന്നും കാണാന്‍ പറ്റില്ലെന്നേയുള്ളു എന്നും ആനന്ദ് പറയുന്നു. ഞങ്ങളുടെ ലൊക്കേഷന്‍ അത്രയും ഫണ്‍ ആണ്. പ്രായവ്യത്യാസങ്ങളൊന്നുമില്ലാതെ എല്ലാവരും അത്രയും സന്തോഷത്തിലാണെന്നും താരങ്ങള്‍ വ്യക്തമാക്കുന്നു.
about anand
