Connect with us

ഞങ്ങള്‍ തന്നെ എല്ലാം ചെയ്തു കാട് വെട്ടിയും തൊഴുത്ത് കഴുകിയും ആടിനെ കറന്നുമുള്ള അനുഭവം പറഞ്ഞ് മഞ്ജു പിള്ള

Malayalam

ഞങ്ങള്‍ തന്നെ എല്ലാം ചെയ്തു കാട് വെട്ടിയും തൊഴുത്ത് കഴുകിയും ആടിനെ കറന്നുമുള്ള അനുഭവം പറഞ്ഞ് മഞ്ജു പിള്ള

ഞങ്ങള്‍ തന്നെ എല്ലാം ചെയ്തു കാട് വെട്ടിയും തൊഴുത്ത് കഴുകിയും ആടിനെ കറന്നുമുള്ള അനുഭവം പറഞ്ഞ് മഞ്ജു പിള്ള

തട്ടീം മുട്ടീം എന്ന മിനിസ്‌ക്രീന്‍ പരമ്പരയിലൂടെ തിളങ്ങി നില്‍ക്കുന്ന താരമാണ് മഞ്ജു പിള്ള. നിരവധി സിനിമകളിലും സീരിയലുകളിലും നല്ല കഥാപാത്രങ്ങള്‍ ചെയ്ത മഞ്ജു ഇപ്പോള്‍ ‘പോത്തുകളുടെ പിറകേ’യാണ്. ആറ്റിങ്ങല്‍ അവനവഞ്ചേരിയിലുള്ള പിള്ളാസ് ഫ്രഷ് ഫാമിന്റെ വിശേഷങ്ങളുമായാണ് മഞ്ജു പിള്ള എത്തിയിരിക്കുന്നത്. ഒരു പുതിയ ബിസിനസ്സ് തുടങ്ങിയതിന്റെ ത്രില്ലിലും തിരക്കിലുമാണ് മഞ്ജു.

‘ബൂട്ടിക് ആയിരുന്നു പ്ലാന്‍. പക്ഷേ അത് നടന്നില്ല. കഴിഞ്ഞ നവംബറിലാണ് ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ ഏഴര ഏക്കര്‍ സ്ഥലം ലീസിനെടുത്തത്. ‘പിള്ളാസ് ഫാം ഫ്രഷ്’ എന്ന പേരില്‍ ഫാമും തുടങ്ങി. എല്ലാം നടത്തിക്കൊള്ളാം എന്ന് ഏറ്റിരുന്ന ആള്‍ ഒരു ദിവസം പിന്മാറി. അപ്പോള്‍ ഭര്‍ത്താവ് സുജിത് പറഞ്ഞു. ഇനിയൊന്നും നോക്കാനില്ല, നമുക്ക് ഇറങ്ങാം എന്ന്. പിന്നെ നിലത്ത് നിന്നിട്ടില്ല. പുഴയുടെ തീരത്തുള്ള ഫാമിലെ കാട്‌വെട്ടിത്തെളിച്ച് പണി തുടങ്ങി.

അപ്പോഴേയ്ക്കും ലോക്ക്ഡൗണുമായി. അഞ്ച് പോത്തുകളെയും, നാല് ആടുകളെയും ഇരുനൂറ്റിയമ്പത് കോഴികളെയുമൊക്കെ വാങ്ങിയിരുന്നു. മീന്‍ കൃഷിക്കുള്ള പണിയും തുടങ്ങി. പിന്നെ ഞങ്ങള്‍ തന്നെ പോത്തിനെ കുളിപ്പിക്കുകയും തൊഴുത്ത് കഴുകുകയും പുല്ല് ചെത്തുകയും എല്ലാം ചെയ്തു. ആടിനെ വരെ കറക്കിയത് ഞങ്ങളാണ്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു തന്റെ പുതിയ ബിസിനസ്സ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

Continue Reading

More in Malayalam

Trending

Recent

To Top