അഭിനയത്തില്‍ താത്പര്യമില്ലായിരുന്നു; ‘നമ്മള്’ സിനിമ ചെയ്യുമ്പോഴും ഇത് ചെയ്യണോ എന്ന സംശയം ഉണ്ടായിരുന്നു
നമ്മള് എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അഭിനയത്രിയാണ് രേണുക. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് താരം. ഹസ്ബന്റുമൊത്ത് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ രേണുക ഒരു അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു. അമേരിക്കയിലേക്ക് പോയപ്പോഴും സിറ്റിസണ്ഷിപ്പൊന്നും എടുത്തിട്ടില്ല. ഇന്ത്യന്‍ സിറ്റിസണ്‍ഷിപ്പ് തന്നെ മതിയെന്നാണ് ഹസ്ബന്റ് സൂരജ് പറഞ്ഞിരുന്നത്. ഐടി മേഖലയില്‍ വര്‍ക്ക് ചെയ്യുകയാണ് സൂരജ്.
ചെറിയ മോഡലിംങുകള് ഒക്കെ ചെയ്യുമെന്നല്ലാതെ അഭിനയ രംഗത്തേക്ക് വരുന്നതിനോട് കുടുംബാംഗങ്ങള്‍ക്ക് താത്പര്യമില്ലായിരുന്നു. മാസികയുടെ കവര്പേജുകളിലൊക്കെ ഫോട്ടോ വന്നിരുന്നു. തുടക്കത്തില്‍ ഒരുപാട് അവസരങ്ങള്‍ വന്നു എങ്കിലും സ്വീകരിച്ചിരുന്നില്ല. സത്യന് അന്തിക്കാടിന്റെ അസോസിയേറ്റില്‍ കുഞ്ചാക്കോ ബോബന്റെ സിനിമയായ മായാമോഹിതചന്ദ്രനിലേക്കായിരുന്നു ആദ്യം വിളിച്ചത്. എന്തുകൊണ്ടോ ആ സിനിമ നടക്കാതെ പോവുകയായിരുന്നു. ആ സമയം തന്നെ നമ്മള് എന്ന ചിത്രത്തിലേയ്ക്കും അവസരം ലഭിച്ചിരുന്നു.
അന്ന് പ്ലസ് ടുവിന് പഠിക്കുന്ന സമയം, നല്ല നീളമുള്ളതു കൊണ്ട് കല്യാണ ആലോചനകള്‍ ഒക്കെ വരുമായിരുന്നു. സ്കൂള്‍ കഴിഞ്ഞ് വന്നപ്പോള്‍ വീട്ടില്‍ ഇരിക്കുന്നവരെ കണ്ടപ്പോഴും അങ്ങനെയാണ് കരുതിയത്. പിന്നീടാണ് മനസ്സിലായത് നമ്മള് എന്ന ചിത്രത്തിലേയ്ക്ക് ഉള്ള ക്ഷണം ആണെന്ന്്.
അന്ന് സ്ക്രീന്‍ ടെസ്റ്റൊന്നും നടത്തിയിരുന്നില്ല. പിന്നെ ചിത്രീകരണത്തിനായി വിളിക്കുകയായിരുന്നു. ആ ചിത്രത്തില്‍ എല്ലാരും പുതുമുഖമായിരുന്നു. സിനിമയില്‍ അഭിനയിക്കുന്ന സമയത്തും ഇത് ചെയ്യണോയെന്നുള്ള ടെന്‍ഷനുണ്ടായിരുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞ സമയത്തെ ബ്രേക്കിനിടയിലായിരുന്നു നമ്മളില്‍ അഭിനയിച്ചത്. അന്നൊക്കെ ഭയങ്കര ഷൈ ആയിരുന്നു. പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെ പോയപ്പോഴാണ് അതില്ലാതായതെന്നും രേണുക പറയുന്നു.
ഇനി മികച്ച അവസരം ലഭിച്ചാലും അഭിനയരംഗത്തേയ്ക്ക് തിരിച്ച് വരുന്നില്ലെന്നാണ് രേണുക പറയുന്നത്. അങ്ങനെ ആളെ കിട്ടാത്ത പ്രശ്നം അവിടെയില്ലല്ലോ, മാത്രമല്ല അഭിനയം അത്രയും പാഷനായി കൊണ്ടുനടക്കുന്ന എത്രയോ പേരുമുണ്ട്. അവരൊക്കെ ചെയ്യുന്നതാവില്ലേ നല്ലതെന്നുമാണ് രേണുക ചോദിക്കുന്നത്.
