തെലുങ്കു സൂപ്പർ താരം അക്കിനേനി നാഗാർജുന ഇന്ന് 62 -ാം ജന്മദിനം ആഘോഷിക്കുയാണ്. പ്രിയതാരത്തിന് നിരവധിപേരാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും പിറന്നാൾ ആശംസകൾ നേരുന്നത്. അതിനിടയിൽ പ്രിയപ്പെട്ടവന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ അമല.
“ഈ ദിവസത്തിൽ ഒരു പ്രത്യേക ആശംസ നൽകുന്നു, നല്ല ആരോഗ്യ, സന്തോഷം, സംതൃപ്തിയും ഉണ്ടാകട്ടെ, ഇനിയും ഒരുപാട് ഉണ്ട് പ്രിയപ്പെട്ടവനെ. നിങ്ങളോടൊപ്പം ആയിരിക്കുന്നത് വലിയ അനുഗ്രഹമാണ് നാഗ്” എന്നാണ് അമല കുറിച്ചിരിക്കുന്നത്. നാഗാർജുനക്ക് പിറന്നാൾ ആശംസകൾ നൽകുന്ന എല്ലാവർക്കും നന്ദിയും അമല പറയുന്നുണ്ട്.
അമലയ്ക്ക് പുറമെ നാഗാർജുനയുടെ മരുമകൾ സാമന്തയും മകൻ അഖിലും സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസകൾ പങ്കുവച്ചിട്ടുണ്ട്. “നിങ്ങളോടുള്ള എന്റെ ബഹുമാനം വർണ്ണിക്കാൻ വാക്കുകളില്ല. ഇന്നും എന്നും എപ്പോഴും നിങ്ങൾക്ക് സമൃദ്ധമായ ആരോഗ്യവും സന്തോഷവും ഞാൻ ആശംസിക്കുന്നു. ജന്മദിനാശംസകൾ, നാഗാർജുന മാമ” എന്നാണ് സാമന്തയുടെ പോസ്റ്റ്.
1990ൽ ലക്ഷ്മി ദഗുബതിയുമായുള്ള വിവാഹമോചനത്തിന് ശേഷം 1992ലാണ് നാഗാർജുനയും അമലയും വിവാഹിതരായത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അമല മലയാളത്തിൽ നാല് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2017ൽ ഇറങ്ങിയ മഞ്ജു വാരിയർ നായികയായ ‘C/O സൈറ ബാനു’വിലാണ് അവസാനം അഭിനയിച്ചത്.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...