Malayalam
സെപ്റ്റംബര്‍ അഞ്ചിന് അത് സംഭവിക്കും! സന്തോഷ വാർത്തയെകുറിച്ച് ബാല
സെപ്റ്റംബര്‍ അഞ്ചിന് അത് സംഭവിക്കും! സന്തോഷ വാർത്തയെകുറിച്ച് ബാല
സൗത്ത് ഇന്ത്യയുടെ പ്രിയ നടനാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് സാധിച്ചു. സിനിമ ജീവിതം പോലെ തന്നെ ബാലയുടെ ദാമ്പത്യ ജീവിതം എന്നും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു
സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃതയും ഷോയില്‍ ഗസ്റ്റായി എത്തിയ ബാലയും തമ്മില്‍ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. 2010ലായിരുന്നു ഇവരുടെ വിവാഹം. 2012ല്‍ മകള്‍ അവന്തിക ജനിക്കുമ്പോഴും സന്തോഷപൂര്‍ണമായിരുന്നു ഇവരുടെ ജീവിതം. പിന്നീട് ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഇവര്‍ അംഗീകരിച്ചിരുന്നില്ല. പിന്നീട് 2016ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു.
താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന് ബാല തുറന്നു പറഞ്ഞതോടെയാണ് ഇരുവർക്കും ഇടയിലുള്ള അസ്വാരസ്യങ്ങളെ കുറിച്ചു ചർച്ചകൾ ആരംഭിക്കാൻ തുടങ്ങിയത്. ബാലയുടെ തുറന്നു പറച്ചിലിന് പിന്നാലെ, ഞങ്ങള്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കാനുള്ള പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ എന്ന് അമൃതയും പറഞ്ഞതോടെ ഇരുവരുടെയും വാർത്തകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു
രജനികാന്ത് നായകനായി തമിഴില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘അണ്ണാത്തെ’ യില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ബാല. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. അടുത്തിടെ സിനിമയുടെ ചിത്രീകരണത്തിനിടെ ബാലയ്ക്ക് പരിക്ക് പറ്റിയെന്നുള്ള വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയാക്കിയിരുന്നു.
അപകടത്തിന് ശേഷം തന്റെ വലത് കണ്ണിന്റെ കാഴ്ചയ്ക്ക് ചെറിയ പ്രശ്‌നമുണ്ടെന്ന് കഴിഞ്ഞ ദിവസം പൊതുവേദിയില്‍ ബാല തന്നെ വെളിപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ അണ്ണാത്തെ സിനിമയെ കുറിച്ചും ചിത്രീകരണത്തിനിടയില്‍ തനിക്ക് പരിക്ക് പറ്റിയത് എങ്ങനെയാണെന്നും വൈകാതെ ഒരു സന്തോഷ വാര്‍ത്ത എത്തുമെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാല പറയുന്നു
”അണ്ണാത്തെ സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കവേ ആണ് തനിക്ക് പരിക്കേല്‍ക്കുന്നത്. ഇരുപത് മുതല്‍ മുപ്പത് ഫീറ്റ് വരെ ഉയരത്തില്‍ തലകീഴായി നിന്നിട്ടുള്ള സംഘട്ടനമാണ് ചിത്രീകരിച്ചത്. എങ്ങനെയാണ് എന്റെ കണ്ണിന് പരിക്ക് പറ്റിയതെന്ന് വ്യക്തമല്ല. അപകട കാരണം അറിയാന്‍ വീഡിയോസ് എല്ലാം പരിശോധിച്ച് നോക്കുന്നുണ്ട്. ആ സീനിന് ശേഷം കണ്ണില്‍ നിന്നും രക്തം വരാന്‍ തുടങ്ങിയതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ലക്‌നൗവിലെ ആശുപത്രിയിലും പിന്നീട് കേരളത്തില്‍ വന്നും ചികിത്സയക്ക് വിധേനായതായി ബാല വ്യക്തമാക്കുന്നു.
അതേ സമയം സിനിമയിലെ റിസ്‌ക് ഏറ്റെടുക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് കൂടി ബാല ഓര്‍മ്മപ്പെടുത്തുകയാണ്. ഒരു നടന്‍ എന്ന നിലയ്ക്ക് ഇതെന്റെ ജോലിയുടെ ഭാഗമാണ്. അതിലൊരു പരാതിയുമില്ലെന്നാണ് താരം പറയുന്നത്. രജനികാന്ത് നായകനാവുന്ന അണ്ണാത്തെ 240 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന വലിയ ചിത്രമാണ്. എന്റെ സഹോദരന്‍ സംവിധാനം ചെയ്യുന്ന സിനിമയാണെന്ന പ്രത്യേകത കൂടി അണ്ണാത്തെ യ്ക്ക് ഉണ്ടെന്ന് കൂടി ബാല സൂചിപ്പിച്ചു.
ബാല എന്ന വ്യക്തി ഇപ്പോഴും ഇത്രയും ശക്തമായി നിറഞ്ഞ് നില്‍ക്കുന്നത് തനിക്കൊരു എത്തിക്‌സ് ഉള്ളത് കൊണ്ടാണ്. പ്രത്യേകിച്ച് അച്ഛന്‍, അമ്മ, നിലപാട്, ദൈവത്തോടുള്ള പ്രാര്‍ഥന, തുടങ്ങിയ കാര്യങ്ങളാണ് എന്നെ മുന്നോട്ട് കൊണ്ട് പോയി കൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ എന്ത് തെറ്റ് ചെയ്താലും ദൈവം ക്ഷമിക്കുമായിരിക്കും. പക്ഷേ നന്ദി മറന്നവനോട് ദൈവം ക്ഷമിക്കില്ല. അത് ആരായാലും ശരി. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് സെപ്റ്റംബര്‍ അഞ്ചിന് നല്ലൊരു വാര്‍ത്ത വരുമെന്നാണ് ബാല പ്രതികരിച്ചിരിക്കുന്നത്.
മറ്റുള്ളവരെ സഹായിക്കാനുള്ള തീരുമാനം എന്നെ പോലെ ജീവിക്കുന്നൊരു വ്യക്തിയ്ക്ക് ദൈവം തന്ന സമ്മാനം പോലെയാണ് തോന്നുന്നത്. എനിക്ക് ആരും ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാന്‍ പോലും ആരും ഇല്ലാതിരുന്ന കാലം ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ന് ആയിരം കുടുംബത്തെ ഞാന്‍ നോക്കി കൊണ്ടിരിക്കുകയാണെന്ന് ബാല സൂചിപ്പിക്കുന്നു. അത് ദൈവത്തിന്റെ ഗിഫ്റ്റ് ആണ്. അതില്‍ ഞാന്‍ ഒത്തിരി സന്തോഷവാനാണ്. കണ്ണിന് പരിക്ക് പറ്റിയതിന്റെ വേദനകളും ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും ഇന്നും മറ്റുള്ളവരെ സഹായിക്കാനുള്ള അവസരം ഉണ്ടോന്നാണ് ഞാന്‍ നോക്കാറുള്ളു. ഇതേ കുറിച്ച് മാത്രമേ ഞാന്‍ ചിന്തിക്കാറുള്ളു. എന്റെ മനസില്‍ വേറെ ചിന്തകള്‍ ഇല്ല. എന്റെ ചിന്താഗതി കറക്ടാണെന്ന് ബാല പറയുന്നു.
ബാല രണ്ടാമതും വിവാഹിതനായി എന്നുള്ള റിപ്പോർട്ടുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. എന്നാല്‍ ഒരു മാസം മുന്‍പ് തന്നെ ബാല വിവാഹിതനായെന്നും ഭാര്യയുടെ പേര് എലിസബത്ത് ആണെന്നും പിന്നാലെ പുറത്ത് വന്നു. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായി എല്ലുവിനെ കൂടി പരിചയപ്പെടുത്തിയത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള നിരവധി വിശേഷങ്ങള്‍ പുറത്ത് വരുകയായിരുന്നു
