Malayalam
മീരയുടെ ജീവിതം തന്നെയാണ് ശരിക്കും കുടുംബവിളക്ക് ?; മുൻഭർത്താവിന്റെ ഞെട്ടിക്കുന്ന തുറന്നുപറച്ചിൽ !
മീരയുടെ ജീവിതം തന്നെയാണ് ശരിക്കും കുടുംബവിളക്ക് ?; മുൻഭർത്താവിന്റെ ഞെട്ടിക്കുന്ന തുറന്നുപറച്ചിൽ !
റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക് . യഥാർത്ഥ ജീവിത മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്ന ഫീലാണ് പലപ്പോഴും പരമ്പര നൽകാറുള്ളത്. അതുതന്നെയാണ് വീട്ടമ്മമാരെ പാരമ്പരയിലേക്ക് ആകൃഷ്ടരാക്കുന്നതും. സുമിത്ര എന്ന സാധാരണക്കാരിയായ വീട്ടമ്മ അനുഭവിക്കണ്ടിവരുന്ന ജീവിതമാണ് നാടകീയമായി പരമ്പര പറഞ്ഞു വയ്ക്കുന്നത്.
പരമ്പരയിലെ സാധാരണക്കാരിയായ സുമിത്ര പ്രതിസന്ധികളിലൂടെ മുന്നോട്ടുപോയി കരുത്തുറ്റ കഥാപാത്രമായി മാറുന്നുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടും, പലതരം വെല്ലുവിളികള്‍ നേരിടേണ്ടി വന്നപ്പോഴും പ്രതിസന്ധികളോട് പൊരുതാനാണ് സുമിത്ര തീരുമാനിക്കുന്നത്. സുമിത്ര ജീവിതം കെട്ടിപ്പടുക്കുമ്പോള്‍, മുന്‍ഭര്‍ത്താവായ സിദ്ധാര്‍ത്ഥിന് എല്ലാം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അപ്പോഴും സുമിത്ര മുൻഭർത്താവിന് തണലേകാൻ ശ്രമിക്കുന്നുണ്ട്.
സുമിത്രയെ ഉപേക്ഷിച്ച് സിദ്ധാര്‍ത്ഥ് വിവാഹം കഴിക്കുന്നത് വേദിക എന്ന സ്ത്രീയെയാണ്. എന്നാല്‍ യാതൊരു തരത്തിലുമുള്ള സ്വെര്യ ജിവിതവും സിദ്ധാര്‍ത്ഥിന് കിട്ടുന്നില്ല. അതുകൊണ്ടുതന്നെ സിദ്ധാര്‍ത്ഥ് തിരികെ സുമിത്രയുടെ അടുക്കലേക്കെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.
പരമ്പരയിൽ സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ മീര വാസുദേവ് ആണ് . തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി വന്നതോടെയാണ് മീര വാസുദേവ് മലയാളത്തില്‍ വലിയ ജനപ്രീതി നേടി എടുക്കുന്നത്. ചെറുതും വലുതുമായി മലയാളത്തിലും മറ്റ് ഭാഷകളിലുമൊക്കെ മീര അഭിനയിച്ചിട്ടുണ്ടെങ്കിലും തന്മാത്ര തന്നെയാണ് മീരയെ ഓർമ്മപ്പെടുത്തുന്ന സിനിമ. അതേസമയം നടന്‍ ജോണ്‍ കൊക്കനുമായുള്ള വിവാഹശേഷം മീര അഭിനയ രംഗത്തുനിന്നും മാറിനിൽക്കുകയായിരുന്നു.
2012 ലാണ് മീര വാസുദേവും ജോണ്‍ കൊക്കനും തമ്മില്‍ വിവാഹം കഴിക്കുന്നത്. 2016 ല്‍ ഇരുവരും വിവാഹമോചിതരാവുകുയം ചെയ്തു. ജോണിന് മുന്‍പ് 2005 ല്‍ മീര വിശാല്‍ അഗര്‍വാളിനെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധം 2008 ല്‍ അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ മകനൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി.
മോഡലിങ് രംഗത്ത് നിന്നുമാണ് ജോണ്‍ കൊക്കന്‍ സിനിമയിലേക്ക് എത്തുന്നത്. കളഭം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും ജോൺ കടന്നുവന്നു . മമ്മൂട്ടി ചിത്രമായ ലവ് ഇന്‍ സിംഗപ്പൂരില്‍ അഭിനയിച്ചതോടെയാണ് മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതനായത്. 2019 ല്‍ നടി പൂജ രാമചന്ദ്രനും ജോണും വിവാഹിതരായി.
ബോക്‌സിങ്ങിനെ ആസ്പദമാക്കി തമിഴില്‍ നിര്‍മ്മിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് സര്‍പ്പാട്ട പരമ്പരൈ. ആര്യ നായകനായിട്ടെത്തിയ ചിത്രത്തില്‍ വെമ്പുലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടന്‍ ജോണ്‍ കൊക്കന്‍ ആയിരുന്നു. സിനിമ ഹിറ്റായതിനൊപ്പം ജോണിന്റെ കഥാപാത്രവും വലിയ ജനപ്രീതി നേടിയെടുത്തു. ഇതോടെ നിരവധി അഭിമുഖങ്ങളില്‍ താരം പങ്കെടുക്കുകയും തന്റെ വിശേഷങ്ങള്‍ പറയുകയും ചെയ്തിരുന്നു.
ഇടയ്ക്ക് ഭാര്യ പൂജ രാമചന്ദ്രനൊപ്പമാണ് അഭിമുഖങ്ങളില്‍ താരം എത്തിയത്. അതിൽ ഒരു അഭിമുഖത്തിലൂടെ ആദ്യ ഭാര്യയും നടിയുമായ മീര വാസുദേവിനെ കുറിച്ചും ആ ബന്ധത്തിലുണ്ടായ മകനെ കുറിച്ചും ജോണ്‍ തുറന്ന് സംസാരിച്ചിരുന്നു. തന്റെ കരിയറിന്റെ വളര്‍ച്ചയില്‍ മീരയുടെ പങ്കുള്ളതായിട്ടാണ് താരം സൂചിപ്പിച്ചിരുന്നത്. ഒപ്പം വിവാഹമോചനത്തെ കുറിച്ചും പറഞ്ഞിട്ടുണ്ട്.
മീരയും താനും തമ്മിലുണ്ടായ വിവാഹമോചനം തികച്ചും വ്യക്തിപരമാായ കാര്യമാണെന്നാണ് ജോണ്‍ സൂചിപ്പിക്കുന്നത്. തന്റെ സിനിമാ ജീവിതത്തില്‍ ഉണ്ടായ വളര്‍ച്ചയില്‍ മീരയ്ക്കും പങ്കുണ്ട്. എന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മീര ഒപ്പം നിന്നു പിന്തുണച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് നല്ല സിനിമകള്‍ കണ്ടിട്ടുണ്ട്. സിനിമ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതെല്ലാം തന്റെ സിനിമാ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നും ജോണ്‍ പറയുന്നു.
മീരയുടെ കുടുംബവിളക്ക് സീരിയല്‍ ഇപ്പോള്‍ ഹിറ്റാണ്. അത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. മീരയുടെ കരിയറില്‍ അവര്‍ക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ. തന്റെ ഈ വിജയത്തിലും മീര സന്തോഷിക്കുന്നുണ്ടാകും. മീരയെ കുറിച്ച് മാത്രമല്ല ഇരുവരുടെയും ഏകമകന്‍ അരിഹ ജോണിനെ കുറിച്ചും താരം തുറന്ന് സംസാരിച്ചിരുന്നു. ഞങ്ങളുടെ മകന് അരിഹ ജോണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. എത്ര തിരക്കുകള്‍ ഉണ്ടെങ്കിലും ആഴ്ചയില്‍ ഒരു തവണയെങ്കിലും അവനെ വിളിക്കാന്‍ സമയം കണ്ടെത്താറുണ്ടെന്നാണ് ജോണ്‍ പറയുന്നത്. ജോൺ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ സീരിയൽ കഥയോട് ചേർത്ത് വച്ച് വായിക്കുകയാണ് ആരാധകർ.
ഇന്ന് കുടുംബവിളക്കിലെ സുമിത്ര എന്ന് പറയുമ്പോഴാണ് മീര വാസുദേവിനെ ആളുകള്‍ തിരിച്ചറിയുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച സുമിത്രയെന്ന വീട്ടമ്മയുടെ റോള്‍ മനോഹരമായി ചെയ്യാന്‍ മീരയ്ക്ക് സാധിച്ചിരുന്നു. സീരിയലിലെ സുമിത്ര വലിയ വിജയങ്ങളൊക്കെ നേടിക്കൊണ്ടിരിക്കുകയാണ്. കഥാപാത്രം പോലെ യഥാര്‍ഥ ജീവിതത്തിലും മീരയ്ക്ക് നല്ലത് മാത്രം സംഭവിക്കട്ടേ എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.
about kudumbavilakk
