പാചകകലാ വിദഗ്ദ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദിന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തുവരുന്നത്. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും നൗഷാദിന് അനുശോചനം അറിയിച്ചിരിക്കുകയാണ്. ടെലിവിഷന്‍ ഷോകളിലൂടെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തി കേരളീയര്‍ക്കാകെ നൗഷാദ് പ്രിയങ്കരനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ന് രാവിലെ 8.30യോടെ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു നൗഷാദ് വിടവാങ്ങിയത്. ആന്തരിക അവയവങ്ങൾക്ക് അണുബാധയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
മമ്മൂട്ടിയെ നായകനാക്കി ബ്ലെസി ഒരുക്കിയ ‘കാഴ്ച’ നിര്‍മ്മിച്ചുകൊണ്ടാണ് നൗഷാദ് സിനിമാ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. പിന്നീട് ഷാഫിയുടെ ചട്ടമ്പിനാടും മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ബെസ്റ്റ് ആക്റ്ററും നിർമ്മിച്ചു. ദിലീപിനൊപ്പവും രണ്ട് ചിത്രങ്ങള്‍- ജോഷിയുടെ ‘ലയണും’ ലാല്‍ജോസിന്‍റെ ‘സ്‍പാനിഷ് മസാല’യും ആയിരുന്നു അത്. ജയസൂര്യ നായകനായ പയ്യന്‍സ് ആണ് അദ്ദേഹം നിര്‍മ്മിച്ച മറ്റൊരു സിനിമ. ഒരാഴ്ച മുൻപായിരുന്നു നൗഷാദിന്റെ ഭാര്യയുടെ വിയോഗം. ഇവർക്ക് ഒരു മകളാണ് ഉള്ളത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...