തന്മാത്രയിലെ മനുവിന്റെ കൂട്ടുകാരി യഥാർത്ഥ ജീവിതത്തിൽ ആരാണെന്ന് അറിയോ?
ഓര്‍മ്മകള്‍ നഷ്ടമാകുന്ന അല്‍ഷീമേഴ്സ് എന്ന രോഗം മൂലം ഒരു വ്യക്തിയും അയാളുടെ കുടുംബവും നേരിടേണ്ടി വരുന്ന അസാധാരണ സാഹചര്യങ്ങള്‍ പ്രമേയമാക്കി 2005-ല്‍ പുറത്തിറങ്ങിയ ‘ ചിത്രമായിരുന്നു തന്മാത്ര
ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തിയ നിരവധി കഥാപാത്രങ്ങളുണ്ട്. അവരിലൊരാളാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന് നായര്‍ എന്ന കഥാപാത്രത്തിന്റെ മകന് മനുവിന്റെ കൂട്ടുകാരിയായി എത്തുന്ന നന്ദിനി ആര് നായര്‍ എന്ന താരം. ചിത്രത്തില്‍ നൃത്തത്തെ ഇഷ്ടപ്പെടുന്ന പഠനത്തില്‍ അധികം മികവില്ലാത്ത ഒരു കുട്ടിയായാണ് നന്ദിനിയെ അവതരിപ്പിച്ചിരുന്നതെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ പഠനത്തില്‍ മിടുക്കിയായിരുന്നു.
ചെന്നൈ ലയോള കോളേജില്‍ നിന്ന് എം.എ. എക്ണോമിക്സില്‍ ബിരുദാനന്തര ബിരുദം നേടിയ നന്ദിനി 2012-ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതി. ആദ്യശ്രമത്തില്‍ തന്നെ ഐ.ആര്.എസ് ലഭിക്കുകയും ചെയ്തു. തമിഴ് നാട്ടില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സായിട്ടായിരുന്നു ആദ്യ നിയമനം. ഇപ്പോള്‍ ചെന്നൈയില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യുകയാണ്.
ലോകധര്‍മി നാടക ട്രൂപ്പില്‍ അംഗമായിരുന്ന നന്ദിനി അങ്ങനെയാണ് സിനിമയുടെ ലോകത്തേക്ക് എത്തിയത്. ഇപ്പോള്‍ അഭിനയമില്ലെങ്കിലും ജോലിയോടൊപ്പം നൃത്തവും ചിത്രരചനയുമൊക്കെ ഒപ്പം കൊണ്ടുപോകുന്നുണ്ടെന്ന് നന്ദിനി പറയുന്നു. അടുത്തിടെ ചെന്നൈയില്‍ ചിത്രപ്രദര്‍ശനവും നന്ദിനി സംഘടിപ്പിക്കുകയുണ്ടായി. തമിഴ്നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ വിഷ്ണു വേണുഗോപാലാണ് ഭര്‍ത്താവ്.
