Connect with us

ആ സ്നേഹം പറഞ്ഞറിയിക്കാനാവില്ല എനിയ്ക്ക് അവൻ…ദിലീപ് ഞെട്ടിച്ചു.. വീഡിയോ വൈറൽ!

Malayalam

ആ സ്നേഹം പറഞ്ഞറിയിക്കാനാവില്ല എനിയ്ക്ക് അവൻ…ദിലീപ് ഞെട്ടിച്ചു.. വീഡിയോ വൈറൽ!

ആ സ്നേഹം പറഞ്ഞറിയിക്കാനാവില്ല എനിയ്ക്ക് അവൻ…ദിലീപ് ഞെട്ടിച്ചു.. വീഡിയോ വൈറൽ!

മലയാളികളുടെ പ്രിയ താരങ്ങളാണ് ദിലീപും നാദിർഷയും. മിമിക്രി വേദികളിൽ നിന്നും തുടങ്ങിയ ഇവരുടെ സൗഹൃദം ഇന്നും തുടരുന്നു. ദിലീപും നാദിര്‍ഷയും തമ്മിലുള്ള സൗഹൃദം പോലെയാണ് മക്കളായ ആയിഷയും മീനാക്ഷിയും തമ്മിലുള്ളത്. സിനിമയിലും മറ്റ് മേഖലകളിൽ പങ്കാളികള്‍ ആണെന്നത് പോലെ കുടുംബങ്ങള്‍ക്കിടയിലും അടുത്ത ബന്ധമാണുള്ളത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇരുവരുമൊന്നിക്കുന്നതും മുന്‍പ് വാര്‍ത്തയായിട്ടുണ്ട്

മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനിൽ എത്തിയ രണ്ടുപേരും ഏതാണ്ട് ഒരേ സമയം തന്നെയാണ് സിനിമകളില്‍ സജീവമായത്. ദിലീപ് നായകവേഷങ്ങളില്‍ സജീവമായപ്പോള്‍ ചെറിയ റോളുകള്‍ ചെയ്ത് നാദിര്‍ഷയും സിനിമകളില്‍ എത്തി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ സംവിധാന സംരംഭവുമായി നാദിര്‍ഷ എത്തിയ സമയത്തും പിന്തുണയുമായി ദിലീപ് ഒപ്പമുണ്ടായിരുന്നു.അഭിനയത്തിൽ നിന്നും സംവിധാനരംഗത്തേക്കും ചുവട് വയ്പ്പ് നടത്തിയ നാദിർഷയുടെ ഈശോ അടക്കമുള്ള ചിത്രങ്ങൾ വരാൻ ഇരിക്കുകയുമാണ്

ഇപ്പോൾ ഇതാ നാദിർഷയുമായുള്ള സൗഹൃദത്തെ കുറിച്ച് ദിലീപ് പറയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘നാദിര്‍ഷ എനിക്ക് എന്റെ അമ്മ പ്രസവിക്കാത്ത സഹോദരന്‍ ആണെന്ന് പറയുന്നത് പോലെയൊക്കെയാണ്. അവന്റെ വീട്ടിലും ഉമ്മച്ചിയുടെ സ്വന്തം മകനാണ് ഞാന്‍’ എന്ന് ദിലീപ് പറയുന്ന വീഡിയോയാണ് ദിലീപിന്റെ ഫാന്‍സ് പേജിലാണ് പ്രത്യക്ഷപ്പെട്ടത്.

അതേസമയം ദിലീപിനൊപ്പമുളള നാദിര്‍ഷയുടെ മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ തവണ തന്‌റെ ഉമ്മയും ദിലീപും ഒരുമിച്ചുളള ഒരു ചിത്രം നാദിര്‍ഷ പങ്കുവെച്ചിരുന്നു. ‘എന്‌റെ ഉമ്മ, ദിലീപിന്‌റെയും’ എന്ന കാപ്ഷനിലാണ് സംവിധായകന്‍ പുതിയ ഫേസ്ബുക്ക്‌ പങ്കുവെച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം നടന്നത്. വലിയ ആഘോഷമായി നടത്തിയ വിവാഹത്തില്‍ ദിലീപും കുടുംബവും ഒന്നിച്ച് പങ്കെടുത്തു കൂടാതെ കൂട്ടുകാരികള്‍ക്കൊപ്പം ഡാന്‍സ് അവതരിപ്പിച്ചും മീനാക്ഷി ദിലീപ് എത്തി. മീനാക്ഷിയുടെ അടുത്ത സുഹൃത്തായ നമിത പ്രമോദും അന്ന് ചടങ്ങിന് എത്തിയിരുന്നു.

ഇത്രയും അടുത്ത സുഹൃത്തുക്കളായിട്ടും നാദിര്‍ഷ ആദ്യം സംവിധാനം ചെയ്ത ചിത്രത്തില്‍ എന്തുകൊണ്ട് ദിലീപ് നായകനായില്ല എന്ന ചോദ്യം ശക്തമായിരുന്നു. ദിലീപിന് പറ്റിയ ഒരു തിരക്കഥ വന്നാല്‍ ഉടന്‍ അത് സംഭവിയ്ക്കും എന്നാണ് നാദിര്‍ഷ പറഞ്ഞിരുന്നത്.

ഒടുവിൽ ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തില്‍ ഇതുവരെ ആരും പ്രതീക്ഷിക്കാത്ത ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. ഉര്‍വശിയാണ് ചിത്രത്തില്‍ ദിലീപിന്റെ നായിക. സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

More in Malayalam

Trending

Recent

To Top