Actress
ബംഗാളി നടി നുസ്രത്ത് ജഹാന് ആണ്‍കുഞ്ഞ് പിറന്നു
ബംഗാളി നടി നുസ്രത്ത് ജഹാന് ആണ്‍കുഞ്ഞ് പിറന്നു
Published on
ബംഗാളി നടിയും എംപിയുമായ നുസ്രത്ത് ജഹാന് ആണ്‍കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രസവ സമയത്ത് ബംഗാളി നടന് യാഷ്ദാസ് ഗുപ്തയും പ്രസവസമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു. അഡ്മിറ്റ് ചെയ്തതിന് പിന്നാലെ ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
2019ലാണ് നുസ്രത്ത് വിവാഹിതയാവുന്നത്. നിഖില്‍ ജെയ്നുമായുള്ള വിവാഹം തുര്‍ക്കിയില്‍ വെച്ചാണ് നടന്നത്. അതേസമയം വിവാഹത്തിന് നിയമപരമായ സാധുതയില്ലെന്ന് നുസ്രത്ത് അറിയിച്ചിരുന്നു. കൂടാതെ നിഖിലിനും കുടുംബത്തിനുമെതിരെ നിരവധി ആരോപണങ്ങളും ഉയര്‍ത്തിയിരുന്നു.
Continue Reading
You may also like...
Related Topics:Actress
