Malayalam
മലയാളികൾക്കിടയിലെ ബി.ടി.എസ് തരംഗം; ലോക്ക്ഡൗണോടെ പടർന്നു പന്തലിച്ച ബി ടി എസ് ആർമി: കൊറിയന്‍ പോപ് ബാൻഡിനെ കുറിച്ച് മലയാളി ആരാധിക !
മലയാളികൾക്കിടയിലെ ബി.ടി.എസ് തരംഗം; ലോക്ക്ഡൗണോടെ പടർന്നു പന്തലിച്ച ബി ടി എസ് ആർമി: കൊറിയന്‍ പോപ് ബാൻഡിനെ കുറിച്ച് മലയാളി ആരാധിക !
കൊറിയന്‍ പോപ് (കെ-പോപ്) ബാൻഡായ ബി.ടി.എസ് ലോകം മുഴുവന്‍ ആരാധകരുള്ള ഏഴ് പേരുടെ സംഘമാണ്. യൂത്തന്മാരുടെ ഹരമായി മാറാൻ ബി.ടി.എസിന് അധികം കാലമൊന്നും വേണ്ടിവന്നില്ല. മലയാളികളും ബി ടി എസ്സിന്റെ കടുത്ത ആരാധകരാണ്. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിക് ബാൻഡാണ് ബി.ടി.എസ്‍ (BTS) എന്ന് ഈ വര്‍ഷം മെയ്‍ മാസമാണ് ഒരു കവര്‍സ്റ്റോറിയില്‍ വിഖ്യാത യു.എസ് സംഗീത മാസിക റോളിങ് സ്റ്റോൺ വിശേഷിപ്പിച്ചത്.
2020 ഓഗസ്റ്റില്‍ ബാൻഡ് റിലീസ് ചെയ്‍ത പൂര്‍ണമായും ഇംഗ്ലീഷില്‍ ആയിരുന്ന സിംഗിള്‍ ‘ഡൈനമൈറ്റ്’ വലിയ വിജയമാണ് കീഴടക്കിയത് . യു.എസ് സംഗീത ചാര്‍ട്ട് ബില്‍ബോർഡ് ഹോട്ട് 100ല്‍ ഡൈനമൈറ്റ് ഒന്നാമത് എത്തി. 2021 മെയ് മാസം റിലീസ് ചെയ്‍ത ‘ബട്ടര്‍’ എന്ന പാട്ടിലൂടെ ഇതേ നേട്ടം ബി.ടി.എസ് വീണ്ടും ആവര്‍ത്തിച്ചു. എന്നാണ് ബിൽബോർഡ് വെബ്സൈറ്റ് പറയുന്നത്.
കൊറിയന്‍ ഭാഷയില്‍ മാത്രം പാടിയിരുന്ന ബി.ടി.എസ് പക്ഷേ, ലോകം മുഴുവന്‍ ആരാധകരെ, പ്രത്യേകിച്ചും യുവാക്കളെ കൈയ്യിലെടുത്തിരിക്കുകയാണ് . ഏകദേശം 4 കോടി ആരാധകര്‍ ബി.ടി.എസിന് ഉണ്ടെന്നാണ് യു.എസ് മാസിക ടൈം വിലയിരുത്തുന്നത്. 2019ല്‍ നടന്ന ഒരു സര്‍വേ അനുസിച്ച് കൊറിയയില്‍ മാത്രമുള്ള ബി.ടി.എസ് ആരാധരില്‍ 60% പത്തിനും 29 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണെന്ന് സ്റ്റാറ്റിസ്റ്റ റിപ്പോര്‍ട്ട് പറയുന്നു.
“2018ലാണ് ഞാന്‍ ബി.ടി.എസ് ഫാന്‍ ആകുന്നത്. അവര്‍ ഒരുപാട് മോട്ടിവേഷന്‍ നല്‍കാറുണ്ട്. അവരുടെ ഇന്‍റര്‍വ്യൂകളെല്ലാം കാണുന്ന ആളാണ് ഞാന്‍. അതില്‍ അവര്‍ പറയാറുണ്ട് മറ്റുള്ളവരെ സ്‌നേഹിക്കണം, അതിലുമുപരിയായി നമ്മള്‍ നമ്മളെതന്നെ സ്‌നേഹിക്കണം ‘ Love Your Self’ എന്ന് അവര്‍ എപ്പോഴും പറയാറുണ്ട്. മറ്റൊരുകാര്യം അവരുടെ സൗന്ദര്യം പോലെത്തന്നെയാണ് അവരുടെ സ്വഭാവവും മറ്റുള്ളവരെ ബഹുമാനിക്കുന്ന കാര്യത്തില്‍ അവര്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്താറുണ്ട്. എന്‍റെ വീട്ടില്‍ ചുവരിലൊക്കെ ബി.ടി.എസ് അംഗങ്ങളുടെ ഫോട്ടോയാണുള്ളത് വീട്ടുകാര്‍ പറഞ്ഞാലും മാറ്റാന്‍ തയ്യാറാകാറില്ല. നമ്മുടെ ഇഷ്ടങ്ങള്‍ എന്താണെന്ന് അവര്‍ക്ക് അറിയില്ലല്ലോ.” എന്നാണ് അഞ്ജിമ അന്ന ഐസക് എന്ന ആരാധിക പറയുന്നത്.
2020ല്‍ ടൈം മാസിക എന്‍റര്‍ടെയ്‍നര്‍ ഓഫ് ദി ഇയര്‍ ആയി ബി.ടി.എസിനെ തെരഞ്ഞെടുത്തിരുന്നു. 2018ല്‍ ഇതേ മാസിക, ബി.ടി.എസിനെ അവരുടെ കവര്‍ഫോട്ടോ ആക്കി. അടുത്ത തലമുറ നേതാക്കള്‍ എന്നതായിരുന്ന പാശ്ചാത്യലോകത്തെ ഏറ്റവും സ്വാധീനമുള്ള മാസികയുടെ ബി.ടി.എസിനെ വിശേഷിപ്പിച്ചത്.
അതിനും മുൻപ് 2018ല്‍ ബി.ടി.എസ് ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തില്‍ പങ്കെടുത്തു. ലോകം മുഴുവന്‍ കുട്ടികളെ വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും സഹായിക്കുന്ന യു.എൻ പദ്ധതിയുടെ പ്രകാശനത്തിനായിരുന്നു ബി.ടി.എസ് എത്തിയത്. അന്ന്, അഞ്ജിമ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് ആളുകള്‍ ആകൃഷ്‍ടരായ ‘ലവ് മൈ സെല്‍ഫ്’ ക്യാംപെയ്‍ൻ ബി.ടി.എസ് ലീഡര്‍ ആര്‍.എം (കിം നാം ജുൻ) വിശദീകരിച്ചു.
“യഥാര്‍ഥ സ്നേഹം സ്വയം സ്നേഹിക്കുന്നതില്‍ നിന്നാണ് ഉണ്ടാകുന്നത്. ഞങ്ങള്‍ യുണിസെഫിന് ഒപ്പം ചേര്‍ന്ന് കഴിഞ്ഞവര്‍ഷം മുതല്‍ കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ ആരാധകരാണ് ഇതിലെ ഏറ്റവും പ്രധാന ഭാഗം – അവരുടെ പ്രവൃത്തിയും സ്നേഹവും, അവരാണ് ലോകത്തിലെ ഏറ്റവും മികച്ച ആരാധകര്‍.”
ലോക്ക്ഡൗൺ സമയത്താണ് ബി.ടി.എസിന് ഇത്രയധികം ആരാധകരും ആര്‍മിയും കേരളത്തില്‍ ഉണ്ടായതെന്നാണ് അഞ്ജിമ പറയുന്നത്. അതിന് കാരണം അവര്‍ ഇംഗ്ലീഷില്‍ ഡൈനമൈറ്റ് എന്ന പാട്ട് ഇറക്കിയതാണ്.ആദ്യമായാണ് അവര്‍ ഇംഗ്ലീഷില്‍ പാട്ട് ഇറക്കുന്നത്. എനിക്ക് തോന്നുന്നത്, ഏറ്റവും കൂടുതല്‍ ആര്‍മികള്‍ ഉണ്ടായത് ഈ പാട്ടിന് ശേഷമാണ്. എന്നെപ്പോലുള്ള ആരാധകര്‍ക്ക് ഈ പാട്ട് അഭിമാനം തന്നെയാണ്. മറ്റു രാജ്യത്തെ ആര്‍മികള്‍ക്ക് ആണെങ്കിലും പാടാനും അര്‍ത്ഥം മനസിലാക്കാനും സാധിച്ചത് ഡൈനമൈറ്റിന് ശേഷമാണ്,”അഞ്ജിമ പറഞ്ഞു.
“സോഷ്യല്‍മീഡിയയില്‍ BTS വന്‍ തരംഗമാണ്. ഒരു സംശയവും വേണ്ട, ഇന്‍സ്റ്റഗ്രം നോക്കിക്കഴിഞ്ഞാല്‍ റീല്‍സിലൊക്കെ പലരും ഡാന്‍സ് കളിക്കുന്നത് BTS സോങ്‌സിനാണ്. പിന്നെ ബി.ടി.എസ് തന്നെ യൂട്യൂബില്‍ കളിച്ച ഡാന്‍സ് പോസ്റ്റ് ചെയ്യണം എന്ന് പറഞ്ഞ് ചലഞ്ചുകള്‍ നടത്താറുണ്ട്. അതിലൊന്നാണ് ഈ അടുത്ത് അവര്‍ ഷോട്ട്‌സ് വഴി ഡാന്‍സ് ഇടാന്‍ പറഞ്ഞത്. അവരുടെ പാട്ട് തന്നെയായ ‘പെര്‍മിഷന്‍ ടു ഡാന്‍സ്’ പുറത്തിറക്കിയ സമയത്തായിരുന്നു ആ ചലഞ്ച്. ഞാനും സോഷ്യല്‍മീഡിയ വഴിയാണ് ഫാന്‍ ആയത്. സത്യം പറഞ്ഞാല്‍ പുതിയ പോസ്റ്റുകള്‍ വരാന്‍ വേണ്ടി കാത്തിരിക്കുകയാണ്.”
ആര്‍.എം (കിം നാം ജൂൻ), ജങ് കുക് (ജിയോൺ ജങ് കുക്), ജെ ഹോപ് (ജങ് ഹോ സിയോക്), ജിൻ (കിം സിയോക് ജിൻ), വി (കിം തേയ് ഹ്യുങ്), സൂഗ (മിൻ യുൻഗി), പാര്‍ക് ജിമിൻ (പാക് ജിമിൻ എന്നിവരാണ് ബി.ടി.എസ് അംഗങ്ങള്‍.
about B T S
