Malayalam
ഹൃദയം മുറിഞ്ഞ വേദനയിൽ ശിവന് ;ആരുടെ തെറ്റെന്ന് മനസിലാകാതെ അഞ്ജലി ; പ്രണയത്തിൽ നൊന്ത് ശിവാജ്ഞലിയുടെ മുന്നോട്ടുള്ള യാത്ര!
ഹൃദയം മുറിഞ്ഞ വേദനയിൽ ശിവന് ;ആരുടെ തെറ്റെന്ന് മനസിലാകാതെ അഞ്ജലി ; പ്രണയത്തിൽ നൊന്ത് ശിവാജ്ഞലിയുടെ മുന്നോട്ടുള്ള യാത്ര!
സാന്ത്വനത്തിലെ ശിവനും അഞ്ജലിയും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പ്രണയജോഡികളാണ്. യുവാക്കളെ അടക്കം ഹരം കൊള്ളിച്ച കഥാമുഹൂർത്തങ്ങളാണ് സാന്ത്വനം പരമ്പരയിലുള്ളത്. ഒട്ടും തന്നെ വലിച്ചുനീട്ടാതെ എന്നും പുതിയ സംഭവങ്ങളും പ്രശ്നങ്ങളും പ്രണയ നിമിഷങ്ങളുമെല്ലാം കോർത്തിണക്കിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. എന്നാൽ, ഇപ്പോൾ വേദനിക്കണോ സന്തോഷിക്കണോ എന്നൊന്നും അറിയാത്ത അവസ്ഥയാണ് സാന്ത്വനം പ്രേക്ഷകർക്കിപ്പോൾ . ചേട്ടത്തിയോടും അപ്പുവിനോടും കണ്ണനോടുമായി ഭര്‍ത്താവായി വരുന്ന ആളെ പറ്റി താന്‍ കണ്ടിരുന്ന സ്വപ്നങ്ങളെ കുറിച്ച് തുറന്ന് പറയുന്ന അഞ്ജുവാണ് ഇപ്പോൾ കഥയിൽ ട്വിസ്റ്റ് വരുത്തിയിരിക്കുന്നത്.
നല്ല വിദ്യാഭ്യാസം വേണം, മോഡേണ്‍ ഡ്രസ് ഇടണം, നന്നായി സംസാരിക്കണം, എപ്പോഴും ചിരിക്കണം അങ്ങനെ നിരവധി ആഗ്രഹങ്ങളായിരുന്നു അഞ്ജുവിനുണ്ടായിരുന്നത് . ഇതൊന്നും ഇല്ലാത്ത ആളെ കെട്ടേണ്ടി വന്നു. അച്ഛനടക്കമുള്ളവരുടെ വിഷമം കാണേണ്ടി വരുമെന്നത് കൊണ്ട് താന്‍ സന്തോഷം അഭിനയിച്ച് അദ്ദേഹത്തിനൊപ്പം ജീവിക്കുകയായിരുന്നു എന്ന് തുടങ്ങി അഞ്ജലി പറഞ്ഞതെല്ലാം ശിവന് കേട്ടുകൊണ്ട് നില്‍ക്കുകയാണ്. പ്രണയം നിറഞ്ഞ് നിന്ന ശിവന്റെ മനസില്‍ വലിയൊരു കൊടുങ്കാറ്റുപോലെയാണ് അഞ്ജലിയുടെ വാക്കുകൾ വന്നുപതിച്ചത്. ശിവൻ സങ്കടത്തോടെ അവിടെനിന്നു മാറിപ്പോയി. ഇതോടെ ആരാധകരും ശിവന് പിന്തുണയുമായി എത്തി.
അതിനു ശേഷം “ശിവേട്ടന് കരയുമ്പോള്‍ കരയുകയും ചിരിക്കുമ്പോള്‍ ചിരിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക തരം അസുഖം ഉണ്ടെനിക്ക് എന്നൊക്കെയാണ് ആരാധകർ പറയുന്നത് . ഇതെല്ലാം ശിവന്റെ അഭിനയ മികവിന് കിട്ടുന്ന അവാർഡാണ്. അഞ്ജലി പറയുന്നത് ശിവൻ പൂർണ്ണമായി കേട്ടില്ല…. മുഴുവന്‍ കേട്ടിട്ട് പോ മുഴുവന്‍ കേട്ടിട്ട് പോ ശിവേട്ടാ എന്ന് ഒരു ആയിരം തവണയെങ്കിലും പ്രേക്ഷകർ മനസ്സില്‍ പറഞ്ഞിട്ടുണ്ടാകുമെന്നു തീർച്ച ….
അഞ്ജലി പറയുന്നത് മുഴുവൻ കേൾക്കാതെ പോയതിന്റെ തെറ്റല്ലേ ശിവൻ ഇപ്പോൾ അനുഭവിക്കുന്നത്. ഈ വേദനയിൽ അഞ്ജലിയ്ക്ക് യാതൊരു പങ്കുമില്ല. എന്നാൽ, ശിവനെയും കുറ്റപ്പെടുത്താൻ ആകുന്നില്ല. എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.
അതേ സമയം ശിവനായി അഭിനയിക്കുന്ന സജിന്‍ വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. ശിവേട്ട നിങ്ങള്‍ ഇങ്ങനെ ഒന്നും അഭിനയിക്കല്ലേ കരഞ്ഞു പോകുമെന്നാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്. സാന്ത്വനത്തില്‍ വേറെ ആരു കരഞ്ഞാലും കുഴപ്പമില്ല പക്ഷേ ശിവേട്ടന് കരഞ്ഞാല്‍ ഞങ്ങളും കരയുമെന്ന് ആരാധകര്‍ ഉറപ്പിച്ച് പറയുന്നു.
സജിന്‍ ചേട്ടാ.. നിങ്ങളൊരു അത്ഭുതപ്പെടുത്തുന്ന നടനാണ്. കണ്ണുകള്‍ പോലും അഭിനയത്തില്‍ മുഴുകി പോയി. കാണുന്നവരെ ഒരേ പോലെ ചിരിപ്പിക്കാനും കരയിപ്പിക്കാനും സാധിക്കുന്നെങ്കില്‍, അവിടെ ആണ് ഒരു നല്ല നടന്റെ വിജയം. മിനിസ്ക്രീനിലെ ഏറ്റവും മികച്ച നടനാണ് നിങ്ങള്‍. ബിഗ് സ്ക്രീനിലേക്കുള്ള നിങ്ങളുടെ പ്രവേശനത്തിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണ്. മുന്‍പ് ലഭിച്ചതിലും പിന്തുണയാണ് ഒരൊറ്റ സീനിലൂടെ സജിന്‍ ലഭിച്ചിരിക്കുന്നത്.
സാന്ത്വനത്തിലെ ഏറ്റവും ഹൃദയ സ്പര്‍ശിയായ സീന്‍ ഇതായിരിക്കുമെന്നും ആരാധകർ പറയുന്നു. അതേ സമയം അഞ്ജു പറഞ്ഞതിലെ സത്യമെന്താണെന്ന് ശിവന് അറിയാന്‍ വൈകി പോകരുതെന്ന നിര്‍ദ്ദേശമാണ് ആരാധകര്‍ക്കുള്ളത്. ഇനിയും തെറ്റിദ്ധാരണ വിചാരിച്ച് ശിവന് അഞ്ജലിയെ അവളുടെ വീട്ടില്‍ കൊണ്ട് ചെന്ന് ആക്കരുത്. അഞ്ജലിയുടെ അമ്മയും ജയന്തിയും മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ചതിനൊക്കെ ശിവന് സമ്മതം മൂളാന്‍ സാധ്യതയുണ്ടെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.
എന്നാൽ ഇപ്പോഴുള്ള ശിവന്റെ തെറ്റിദ്ധാരണ എങ്ങനെ മാറുമെന്നാണ് ആരാധകർ ചർച്ച ചെയ്യുന്നത്. ശിവൻ അഞ്ജലിയോട് ഒന്നും തുറന്നുപറയാൻ സാധ്യതയില്ല. അഞ്ജലി എന്താണ് അവിടെ പറഞ്ഞതെന്ന കാര്യം ഇനി എങ്ങനെയാകും ശിവൻ അറിയുക. എന്നുതുതുടങ്ങി ആരാധകർക്കിടയിൽ വലിയ ചർച്ചയാണ് നടനക്കുന്നത്. എന്തായാലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റാണ് സാന്ത്വനം കുടുംബത്തില്‍ ഉണ്ടായിരിക്കുന്നത്.
about shivanjali
