Connect with us

സോഷ്യൽ മീഡിയ നിറയെ പ്രിയ താരങ്ങളുടെ ഓണാഘോഷം ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !

Malayalam

സോഷ്യൽ മീഡിയ നിറയെ പ്രിയ താരങ്ങളുടെ ഓണാഘോഷം ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !

സോഷ്യൽ മീഡിയ നിറയെ പ്രിയ താരങ്ങളുടെ ഓണാഘോഷം ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ മലയാളികൾ ഓണം ആഘോഷിക്കുന്ന തിരക്കിലാണ് . ഇത്തവണത്തെ ഓണവും മഹാമാരിയുടെ പിടിയിലായതോടെ സിനിമകള്‍ സമ്മാനിക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചിട്ടില്ല. എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ഓണാശംസകള്‍ നേരുകയാണ് മലയാളികളുടെ പ്രിയ താരങ്ങളെല്ലാം..

പ്രശസ്തമായ വരിക്കാശേരി മനയുടെ മുന്‍പില്‍ അത്തപ്പൂക്കളമിടുന്ന ചിത്രമാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകളും താരം നേരുന്നുണ്ട്.

ഭര്‍ത്താവ് ഇന്ദ്രജിത്ത് സുകുമാരനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രമാണ് പൂര്‍ണിമ ഇന്ദ്രജിത്ത് തിരുവോണ ദിനത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്നേഹം, സമാധാനം, സന്തോഷം എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിരിക്കുന്നു.

മാതാപിതാക്കള്‍ക്കും സഹോദരിമാര്‍ക്കും ഒപ്പമുള്ള ചിത്രമാണ് അഹാന കൃഷ്ണ പങ്കുവച്ചിരിക്കുന്നത്. കസവു വസ്ത്രങ്ങളില്‍ തിളങ്ങുന്ന കൃഷ്ണകുമാര്‍ കുടുംബത്തിന്റെ ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

മമ്മൂട്ടി, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, അനുശ്രി, നവ്യ നായര്‍, ടോവിനൊ തോമസ് തുടങ്ങിയ താരങ്ങള്‍ ഓണ വിശേഷങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

about film stars

More in Malayalam

Trending

Recent

To Top