മലയാളികളുടെ ഇഷ്ട്ട താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും, ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തു വരുമ്പോഴെല്ലാം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കാറുമുണ്ട്. ഇവരുടെ ഏഴാം വിവാഹ വാര്‍ഷിക ദിനമാണ് ഇന്ന് . ഫഹദിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
“വിവാഹ വാര്‍ഷികാശംസകള്‍ ഷാനു. എന്താ ഞാന്‍ പറയുക, നിങ്ങള്‍ ഭാഗ്യവാനാണ്. നമ്മളുടെ യാത്രകളില്‍ ഞാന്‍ മടുക്കുമ്പോളെല്ലാം എന്നെ എടുത്തുകൊണ്ട് നടന്നു. സാഹസികമായ പലതും ഒരുമിച്ച് ചെയ്തു. എല്ലാം ഒരുമിച്ചായിരുന്നു, അതുകൊണ്ട് രക്ഷപെടാമെന്ന് കരുതണ്ട. എന്ത് സംഭവിച്ചാലും നമ്മളൊരു ടീമാണ്,” നസ്രിയ കുറിച്ചു
ഫഹദിനൊപ്പമുള്ള ചിത്രവും വീഡിയോയും നസ്രിയ പങ്കു വച്ചിട്ടുണ്ട്. വീഡിയോയില്‍ നസ്രിയയെ എടുത്തുകൊണ്ട് വിദേശത്തെ തെരുവിലൂടെ നടക്കുന്ന ഫഹദിനേയും കാണാം. പോസ്റ്റിന് താഴെ സിനിമാ താരങ്ങളായ വിനയ് ഫോര്‍ട്ട്, അനുപമ പരമേശ്വരന് എന്നിവര്‍ ആശംസകളും അറിയിച്ചിട്ടുണ്ട്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...