Connect with us

അവർക്കൊപ്പമുള്ള ആ ഫോട്ടോ ! പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച ചിത്രം പുറത്ത്! സ്‌നേഹം കൊണ്ട് മൂടി ആരാധകർ

Malayalam

അവർക്കൊപ്പമുള്ള ആ ഫോട്ടോ ! പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച ചിത്രം പുറത്ത്! സ്‌നേഹം കൊണ്ട് മൂടി ആരാധകർ

അവർക്കൊപ്പമുള്ള ആ ഫോട്ടോ ! പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച ചിത്രം പുറത്ത്! സ്‌നേഹം കൊണ്ട് മൂടി ആരാധകർ

ബിഗ്ബോസ് മലയാളം സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. ബിഗ് ബോസിൽ എത്തുന്നതിനു മുൻപ് സിനിമാ, സീരിയലിലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതരികയായും സൂര്യ സജീവമായിരുന്നു. ഐശ്വര്യ റായ്‌യുടെ മേക്ക് ഓവർ ലുക്കുകൾ പരീക്ഷിച്ചു കൊണ്ടുള്ള സൂര്യയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ വനിത ഡിജെകളില്‍ ഒരാളായ സൂര്യ ആര്‍ജെയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. അച്ഛനും അമ്മയും മാത്രമടങ്ങുന്ന സന്തുഷ്‍ട കുടുംബമാണ് തന്റേതെന്ന് സൂര്യ പലപ്പോഴും പറയാറുണ്ട് പ്രായമായവരെ സംരക്ഷിക്കാൻ ഒരു വീട് വേണമെന്ന ആഗ്രഹവുമായിട്ടാണ് ബിഗ് ബോസ്സിൽ എത്തിയത്. ആദ്യ ഘട്ടത്തിൽ വളരെ ദുർബലയായ മത്സരാർത്ഥിയായി തോന്നിപ്പിച്ച സൂര്യ അവസാന ലാപ്പിനു തൊട്ടുമുന്‍പുവരെ ബിഗ് ബോസിൽ പിടിച്ചുനിൽക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ബിഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെ നിരവധി സൈബർ ആക്രമണം സൂര്യയ്ക്ക് നേരിടേണ്ടിവന്നിരുന്നു. സോഷ്യൽ മീഡിയയിൽ നിന്നും ഇടവേളയെടുത്ത സൂര്യ പിന്നീട് ഒരു ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോൾ തന്റെ കൊച്ച് വിശേഷങ്ങൾ പോലും ആരാധകരുമായി പങ്ക് വെക്കാറുണ്ട്

ഇപ്പോൾ സൂര്യയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരാധകരുടെ കണ്ണിനെ ഈറനയിക്കുകയാണ്. ആരാധകരുടെ അഭ്യർത്ഥന മാനിച്ച് അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ഒരു ചിത്രമാണ് സൂര്യ പങ്കുവെച്ചത്.മൈ സ്ട്രെങ്ത്ത് എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കുവെച്ചത്.

താങ്ങും തണലുമായി അച്ഛനും അമ്മയും ഉള്ളപ്പോൾ ഏത് പ്രതിസന്ധിയും എളുപ്പത്തിൽ തരണം ചെയ്യാം, മാതാപിതാക്കളോട് ഹാപ്പിയായി ഇരിക്കാൻ പറയണം.കൂടെ ഞങ്ങളുണ്ട് തുടങ്ങിയ കമന്റുകളാണ് ആരാധകർ കുറിച്ചത്. സൈബർ ആക്രമണം നേരിട്ടപ്പോൾ സൂര്യയ്ക്ക് മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ലഭിച്ചിരുന്നു. പല അഭിമുഖങ്ങളിലും സൂര്യ അത് തുറന്ന് പറഞ്ഞിട്ടുണ്ട്ബി ഗ് ബോസ്സിൽ സൂര്യ മത്സരാർത്ഥിയായി എത്തിയതോടെയാണ് താരത്തിന്റെ അച്ഛനും അമ്മയും പ്രേക്ഷകർക്ക് പരിചിതമായത്.

സൂര്യയ്ക്ക് സഹമത്സരാര്ഥിയായ മണികുട്ടന്നൊടുള്ള പ്രണയം ഹൗസിനകത്തും പുറത്തും വലിയ ചർച്ചയായിരുന്നു. സൂര്യയോട് നേരിട്ട് തനിക്ക് ഇഷ്ടമല്ലെന്നുള്ള കാര്യം മണിക്കുട്ടൻ അവതരിപ്പിക്കുകയാണ് വേണ്ടതെന്ന് പറയുന്ന സൂര്യയുടെ മാതാപിതാക്കളുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. മകളെ ബിഗ് ബോസില്‍ കാണുമ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമമുണ്ടാക്കിയത് ഈ പ്രണയമാണെന്നും ഇവർ തുറന്ന് പറഞ്ഞിരുന്നു

കാര്യങ്ങള്‍ തുറന്ന് പറയാന്‍ സ്വാതന്ത്ര്യം ഉണ്ടായിട്ടും അത് പറയാത്തത് സൂര്യയുടെ ഇമേജിനെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും അച്ഛനും അമ്മയും പയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് മകളെ കുറിച്ചും ബിഗ് ബോസിലെ ഗെയിം തന്ത്രങ്ങളെ കുറിച്ചും സൂര്യയുടെ മാതാപിതാക്കള്‍ സംസാരിച്ചത്.
ആകെ കൂടി ഉള്ളൊരു മോളാണ്. അവളെ കുറിച്ച് നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ ഭയങ്കര വിഷമമുണ്ട്. ചില ദിവസങ്ങളില്‍ ബിഗ് ബോസ് കണ്ട് കരയാറുണ്ടെന്നായിരുന്നു സൂര്യയുടെ അമ്മ പറഞ്ഞത്. ലാലേട്ടന്‍ വരുമ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടാവും. ആ സമയത്ത് സൂര്യ സ്മാര്‍ട്ട് അല്ല, കഴിവില്ല എന്നൊക്കെ പറഞ്ഞ് ഭാഗ്യലക്ഷ്മി മാനസികമായി തളര്‍ത്തിയതായി എനിക്ക് തോന്നിയിരുന്നതായി സൂര്യയുടെ അച്ഛനും സൂചിപ്പിച്ചിരുന്നു.

അവിടെ ചെന്നപ്പോള്‍ അവള്‍ക്ക് മണിക്കുട്ടനോട് താല്‍പര്യം തോന്നിയിരിക്കാം. മനുഷ്യനാണ്, അതുകൊണ്ട് പറയാന്‍ പറ്റില്ല. ആര്‍ക്കും ആരോടും സ്‌നേഹം തോന്നാം. മണിക്കുട്ടന് ഇങ്ങോട്ട് ഇഷ്ടമില്ലാത്ത സ്ഥിതിയ്ക്ക് എനിക്ക് മോളോട് ദേഷ്യം തോന്നിയെന്നത് ശരിയാണ്. മണിക്കുട്ടന് കൂടി സ്‌നേഹമുണ്ടായിരുന്നെങ്കില്‍ ആ വിഷമം വരില്ല. ഇതവന് സ്‌നേഹമില്ലാഞ്ഞിട്ടും അവള്‍ പുറകേ നടക്കുന്നത് ഞങ്ങള്‍ക്ക് ഭയങ്കര വിഷമമാണ്. അവന് അവളോട് തുറന്ന് പറയാനുള്ള വോയിസ് ഉണ്ട്. അവന്‍ ക്യാപ്റ്റനാണ്. എന്ത് വേണമെങ്കിലും സംസാരിക്കാം. മാറി നില്‍ക്കേണ്ട കാര്യമില്ല.

സൂര്യ നീ എന്റെ പുറകേ നടക്കരുത്. ഞാന്‍ സിനിമയും കൊണ്ട് ജീവിക്കുന്നതാണ്. എന്റെ ഇമേജിനെ അത് ബാധിക്കും എന്ന് അവന് നേരിട്ട് മോളോട് പറയാമായിരുന്നു. അതിന് ശ്രമിക്കാതെ അനൂപിനോടും നോബിയോടുമൊക്കെ പറഞ്ഞു. അതും ഞങ്ങളെ വേദനിപ്പിച്ചതാണ്. അവളോട് പറയാന്‍ സ്വാതന്ത്ര്യം ഉള്ളപ്പോള്‍ മറ്റുള്ളവരോട് ഇതേ കുറിച്ച് പറഞ്ഞ് സൂര്യയുടെ ഇമേജ് തകര്‍ക്കാനാണ് നോക്കിയത്. നേരിട്ട് സംസാരിച്ച് തീര്‍ക്കാവുന്ന കാര്യമല്ലേ ഉള്ളു. അത് അവിടെയും ഇവിടെയും പോയി ഇരുന്ന് സംസാരിക്കേണ്ടതില്ലായിരുന്നു.താല്‍പര്യമില്ലെന്ന് അവന്‍ പറഞ്ഞാല്‍ പിന്നെ അവള്‍ പുറകേ നടക്കില്ല. അതെനിക്ക് ഉറപ്പാണ്. സൂര്യ അതൊന്നും അറിയുന്നില്ല. അവളോട് പറഞ്ഞാല്‍ അല്ലേ മനസിലാകൂ. തമിഴിലെ ബിഗ് ബോസ് താരം ഓവിയയെ പോലെ പ്രണയം നിരസിച്ചാല്‍ ആത്മഹത്യ ശ്രമം നടത്തുമോ എന്ന ചോദ്യത്തിന് സൂര്യയുടെ മാതാപിതാക്കള്‍ നിരസിച്ചിരുന്നു. അവള്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. പോവുന്നേല്‍ പോവട്ടെ എന്നേ അവള്‍ ചിന്തിക്കൂ. അതെനിക്ക് നല്ല ഉറപ്പാണെന്നായിരുന്നു അമ്മ പറഞ്ഞത്

സൂര്യ കഴിഞ്ഞാല്‍ പിന്നെ ബിഗ് ബോസില്‍ ഏറ്റവും ഇഷ്ടം സായി വിഷ്ണുവാണ്. എനിക്ക് ഇഷ്ടപ്പെടാത്ത പെരുമാറ്റമുള്ളത് പൊളി ഫിറോസിന്റേതാനന്നായിരുന്നു സൂര്യയുടെ അമ്മ പറഞ്ഞത്.

More in Malayalam

Trending

Recent

To Top