Malayalam
ഞാന്‍ മാസ്‌ക് ഊരിയപ്പോള്‍ ഷമീര്‍ സര്‍ എവിടെ പോകുന്നു എന്നാണ് പോലീസ് ചോദിച്ചത്; അനുഭവം പങ്കുവെച്ച് വിജയ് ബാബു
ഞാന്‍ മാസ്‌ക് ഊരിയപ്പോള്‍ ഷമീര്‍ സര്‍ എവിടെ പോകുന്നു എന്നാണ് പോലീസ് ചോദിച്ചത്; അനുഭവം പങ്കുവെച്ച് വിജയ് ബാബു
ജയസൂര്യ നായകനായി എത്തിയ ആട് സിനിമയിൽ വലിയ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു വിജയ് ബാബു അവതരിപ്പിച്ച സര്‍ബത്ത് ഷമീര്‍. ഇപ്പോഴിതാ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് ബാബു. സര്‍ബത്ത് ഷമീര്‍ എന്ന പേരിലാണ് പലപ്പോഴും താന്‍ അറിയപ്പെടുന്നത് എന്ന് അദ്ദേഹം പറയുന്നു.
ഒരു കഥാപാത്രത്തിന്റെ പേരില്‍ ഒരു നടന്‍ അറിയപ്പെടുക എന്നത് വലിയ ഒരു അനുഗ്രഹം ആണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ പൊലീസ് ചെക്കിങ്ങിനിടയില്‍ തനിക്ക് ഉണ്ടായ രസകരമായ ഒരു അനുഭവവും അദ്ദേഹം പങ്കുവെച്ചു. റിപ്പോര്‍ട്ടറിന്റെ മീറ്റ് ദി എഡിറ്റേഴ്‌സ് എന്ന പരിപാടിയിലാണ് അദ്ദേഹം മനസ്സുതുറന്നത്.
വിജയ് ബാബുവിന്റെ വാക്കുകള്‍:
ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്നത് അനുഗ്രഹമാണ്. ബാംഗ്ലൂരില്‍ നിന്നും ഓണ്‍ റോഡ് വരുമ്പോള്‍ പൊലീസ് ചെക്കിങ്ങ് ഉണ്ടായി. ഞാന്‍ മാസ്‌ക് ഊരിയപ്പോള്‍ അവര്‍ ഷമീര്‍ സര്‍ എന്നാണ് വിളിച്ചത്. ഷമീര്‍ സര്‍ എവിടെ പോകുന്നു എന്നാണ് അവര്‍ ചോദിച്ചത്.
അപ്പോള്‍ അങ്ങനെ അവര്‍ നമ്മളെ തിരിച്ചറിയുന്നു എന്നതില്‍ സന്തോഷം. വിജയ് ബാബു എന്നതിനപ്പുറം കഥാപാത്രമായി അവര്‍ തിരിച്ചറിയുന്നു എന്നത് വലിയ കാര്യം തന്നെയാണ്. അവര്‍ക്ക് എന്നെ വിജയ് ബാബു എന്ന വ്യക്തിയായി അറിയില്ല. അവര്‍ക്ക് ഞാന്‍ സര്‍ബത്ത് ഷമീര്‍ എന്ന കഥാപാത്രമാണ്.
