TV Shows
എല്ലാവർക്കും നന്ദി, ഹൃദയം നിറഞ്ഞ് മണിക്കുട്ടൻ! ആ സന്തോഷ വാർത്ത പുറത്ത്; ആശംസകളുമായി ആരാധകർ
എല്ലാവർക്കും നന്ദി, ഹൃദയം നിറഞ്ഞ് മണിക്കുട്ടൻ! ആ സന്തോഷ വാർത്ത പുറത്ത്; ആശംസകളുമായി ആരാധകർ
ബിഗ് ബോസ് മൂന്നാം സീസണ്‍ വിജയിയായി മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് മണിക്കുട്ടന്‍. വര്‍ഷങ്ങളായി സിനിമയില്‍ ഉണ്ടെങ്കിലും നടന്‌റെ കരിയറില്‍ ലഭിച്ച വലിയ അംഗീകാരമാണ് ബിഗ് ബോസിലെ നേട്ടം.
ഇത്തവണ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നിലെത്തിയ മല്‍സരാര്‍ത്ഥി കൂടിയാണ് മണിക്കുട്ടന്‍. ഏംകെ എന്ന വിളിപ്പേരുളള താരത്തിന്‌റെ പേരില്‍ നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമാണ്. മണിക്കുട്ടന്‍ ബിഗ് ബോസ് കീരിടം നേടിയത് ആരാധകരും ആഘോഷമാക്കി മാറ്റി. കോടിക്കണക്കിന് വോട്ടുകളാണ് നടന് ബിഗ് ബോസ് ഫിനാലെയില്‍ ലഭിച്ചത്.
അതേസമയം ബിഗ് ബോസിന് ശേഷം സിനിമയില്‍ വീണ്ടും സജീവമാവുകയാണ് മണിക്കുട്ടന്‍. പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന്‌റെ നേതൃത്വത്തില്‍ ഒരുങ്ങിയ നവരസ സീരീസിലാണ് മണിക്കുട്ടന്‍ എത്തുന്നത്. ഒന്‍പത് സംവിധായകര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രമായ നവരസയില്‍ പ്രിയദര്‍ശനൊരുക്കുന്ന സമ്മര്‍ 92 എന്ന ചിത്രത്തിലാണ് മണിക്കുട്ടന്‍ അഭിനയിക്കുന്നത്. സിനിമയില്‍ യോഗി ബാബുവിന്‌റെ യൗവനക്കാലമാണ് മണിക്കുട്ടൻ അവതരിപ്പിച്ചത്.
ഇപ്പോൾ ഇതാ മണികുട്ടന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരാധകർക്ക് സന്തോഷം നൽകുകയാണ് .നവരസ സീരിസിലെ സമ്മർ ഓഫ് 92 എന്ന സിനിമയിലെ എന്റെ ഷണ്മുഖൻ എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയെന്നാണ് മണിക്കുട്ടൻ കുറിച്ചത്. സിനിമയിലെ ഒരു ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് ആരധകർക്ക് നന്ദി അറിയിച്ചത്.
ഇനി അങ്ങോട്ടും അങ്ങനെ തന്നെയുണ്ടാവും, കൂടെയുണ്ടാകും, മണികുട്ടന്റെ അഭിനയം പൊളിച്ചടുക്കി തുടങ്ങിയ കമന്റുകളാണ് ആരാധകർ കുറിച്ചത്
നവരസ ട്രെയിലര്‍ ഇറങ്ങിയ സമയത്ത് മണിക്കുട്ടനെ കുറിച്ചുളള കമന്റുകള്‍ കൊണ്ട് നിറഞ്ഞിരുന്നു യൂട്യൂബ് ടീസര്‍ ഇറങ്ങിയ സമയത്ത് നടനെ കുറിച്ച് പലരും കമന്റിട്ടതിന് പിന്നാലെയാണ് മണിക്കുട്ടന്റെ ഭാഗം ട്രെയിലറില്‍ നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് നവരസ ട്രെയിലര്‍ ഇറങ്ങിയ സമയത്തും നടന് പിന്തുണയുമായി ആരാധകര്‍ എത്തി.
നവരസ ട്രെയിലറിന് താഴെ വന്ന കമന്റുകള്‍ വലിയൊരു അംഗീകാരമായി കാണുന്നുവെന്നായിരുന്നു ഒരു അഭിമുഖത്തിൽ മണിക്കുട്ടൻ പറഞ്ഞത്. ജനങ്ങളില്‍ നിന്നും ലഭിച്ച അവാര്‍ഡ് പോലെയാണ് ഫീല്‍ ചെയ്തത്. നമ്മളെടുത്ത അധ്വാനം ആളുകള്‍ തിരിച്ചറിയുന്നു, നമ്മളെ സ്‌നേഹിക്കുന്നു. നമ്മളെത്ര സത്യസന്ധമായി നില്‍ക്കുന്നുവോ അതിന് അനുസരിച്ച് കാലം നമുക്ക് നല്ലത് കാത്തുവെയ്ക്കും.
സ്വപ്‌നം പാതിവഴിയില്‍ ഇട്ടിട്ട് പോവുമ്പോഴാണ് അംഗീകരിക്കാതിരുന്നത്. എന്നാല്‍ പൂര്‍ണമായ മനസോടെ ആത്മാര്‍ത്ഥയോടെ നിന്നുകഴിഞ്ഞാല്‍ അവര്‍ അംഗീകരിക്കുക തന്നെ ചെയ്യും, അതിന് ഒരു മടിയും കാണിക്കാത്തവരാണ് മലയാളികളെന്നും മണിക്കുട്ടന്‍ പറഞ്ഞു. നവരസ ട്രെയിലര്‍ കണ്ട് ഒരുപാട് പേര്‍ വിളിച്ചിരുന്നു. കമന്‌റ്‌സ് കണ്ട് നെറ്റ്ഫ്‌ളിക്‌സ് എന്നെ വിളിച്ചു. പ്രിയന്‍ സാര്‍ വിളിച്ച്, ആരാണ് മണിക്കുട്ടനെന്ന് മണിരത്‌നം സാര്‍ അന്വേഷിച്ചുവെന്ന് പറഞ്ഞു, അഭിമുഖത്തില്‍ മണിക്കുട്ടന്‍ വ്യക്തമാക്കിയിരുന്നു
ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെയാണ് സിനിമയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
