Malayalam
എല്‍കെജിയില്‍ പഠിക്കുമ്പോള്‍ അഖില്‍ രവിയുമായുള്ള പ്രണയത്തിന് ശേഷം എനിക്ക് തല്ലൊഴിഞ്ഞിട്ടുള്ള പ്രണയം ഇല്ലായിരുന്നു!സുരേഷ് ഗോപി സാറിനോട് പ്രേമം തോന്നിയിരുന്നു, പക്ഷെ; മീനാക്ഷിയുടെ തുറന്ന് പറച്ചിൽ
എല്‍കെജിയില്‍ പഠിക്കുമ്പോള്‍ അഖില്‍ രവിയുമായുള്ള പ്രണയത്തിന് ശേഷം എനിക്ക് തല്ലൊഴിഞ്ഞിട്ടുള്ള പ്രണയം ഇല്ലായിരുന്നു!സുരേഷ് ഗോപി സാറിനോട് പ്രേമം തോന്നിയിരുന്നു, പക്ഷെ; മീനാക്ഷിയുടെ തുറന്ന് പറച്ചിൽ
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരാണ് മീനാക്ഷി രവീന്ദ്രൻ. നായിക നായകന്‍ എന്ന പരിപാടിയിലൂടെയാണ് മീനാക്ഷി രവീന്ദ്രന്‍ ശ്രദ്ധിക്കപ്പെട്ടത്. പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ ജോസ് റിയാലിറ്റി ഷോ നടത്തിയത്. പത്തൊന്‍പതാം വയസ്സില്‍ സ്‌പൈസ് ജെറ്റില്‍ കാബിന്‍ ക്രൂ ആയി കിട്ടിയ ജോലി, 22ാം വയസ്സില്‍ രാജിവച്ച് തന്റെ പാഷന് പിറകെ യാത്ര തിരിച്ച താരം കൂടിയാണ് മീനാക്ഷി.
ഇപ്പോൾ ഇതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ്
മീനാക്ഷി.
ഒരു അഭിമുഖത്തില്‍ എല്‍കെജിയില്‍ പഠിക്കുമ്പോള്‍ മുതല്‍ തനിക്ക് പ്രണയമുണ്ടായിരുന്നു എന്ന് മീനാക്ഷി പറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷമുണ്ടായിരുന്നതെല്ലാം തല്ലും വഴുക്കുമായിരുന്നു എന്നാണ് നടി പറയുന്നത്. ഒപ്പം അവതാരകയുടെ സംഭവബഹുലമായ ചോദ്യങ്ങളും കൂടി ആയതോടെ വീഡിയോ വീണ്ടും വൈറലായി.
പ്രണയത്തെ ഇരുവരും സംസാരിച്ചത്. ‘എല്‍കെജിയില്‍ പഠിക്കുമ്പോള്‍ അഖില്‍ രവിയുമായുള്ള പ്രണയത്തിന് ശേഷം എനിക്ക് തല്ലൊഴിഞ്ഞിട്ടുള്ള പ്രണയം ഇല്ലായിരുന്നു എന്നാണ് മീനാക്ഷി പറയുന്നത്. അഖില്‍ രവിയൊന്നും പ്രണയമായിരുന്നില്ല. അന്നെനിക്ക് സുരേഷ് ഗോപി സാറിനോട് പ്രേമം തോന്നിയെങ്കിലും പറയാന്‍ പറ്റിയില്ല. അദ്ദേഹം മാസ് കഥാപാത്രങ്ങളാണല്ലോ ചെയ്യുന്നത്. അഖില്‍ എങ്ങനെയാണ് മാസ് ആണോന്ന് അവതാരകയുടെ ചോദ്യത്തിന് അയ്യോ, അതൊരു പാവം പയ്യനാണെന്ന് നടി പറയുന്നു.
അന്ന് എല്‍കെജി യില്‍ പഠിക്കുമ്പോള്‍ ഇതൊക്കെ ചിന്തിക്കാന്‍ സാധിക്കുമോന്നാണ് മീനാക്ഷി തിരിച്ച് ചോദിക്കുന്നത്. സുരേഷ് ഗോപിയെ പോലെ എന്ന് പറയാന്‍ കാരണം എന്റെ പൊട്ടബുദ്ധിയ്ക്ക് അവനെ കണ്ടപ്പോള്‍ ഒരേ മുഖഛായ തോന്നിയിരുന്നു. പരന്ന മുഖമായിരുന്നു. ഇപ്പോള്‍ ആരോ അവന്റെ ഫോട്ടോ അയച്ച് തന്നിട്ട്, ഇതാണോ നിന്റെ സുരേഷ് ഗോപി എന്ന് ചോദിക്കും. തല്ലരുതെന്ന് പറഞ്ഞാണ് അവരില്‍ നിന്നും രക്ഷപ്പെട്ടത്.
എല്‍കെജിയില്‍ പഠിക്കുമ്പോള്‍ മീനാക്ഷിയ്ക്ക് ആദ്യമായി പ്രണയം തോന്നിയ ആളായിരുന്നു അഖില്‍ രവി. അപ്പോള്‍ തന്നെ വീട്ടില്‍ പോയി പറഞ്ഞു. ‘അമ്മേ എനിക്ക് അഖില്‍ രവിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അമ്മ അത് സന്തോഷമായി നാട്ടുകാരോടൊക്കെ പറഞ്ഞു. അങ്ങനെ അഞ്ചാം ക്ലാസിലൊക്കെ പഠിക്കുന്നത് വരെ ബന്ധുക്കള്‍ ആ പേര് പറഞ്ഞ് തന്നെ കളിയാക്കുമായിരുന്നു. പക്ഷേ പുള്ളിക്കാരന്‍ എന്നും ഗോപി കുറി ഒക്കെ തൊട്ടാണ് വരാറുള്ളത്. അതാണ് തെങ്കാശിപ്പട്ടണത്തിലേ സുരേഷ് ഗോപിയെ പോലെ തോന്നിയതെന്ന് മീനാക്ഷി പറയുന്നു.
