പൊന്നിയിന്‍ സെല്‍വനില്‍ കുതിര പുറത്തിരുന്നുള്ള സംഘട്ടന രംഗങ്ങള്‍ അതികഠിനമാണ്, പരിക്കേറ്റതോടെ ചെയ്യാന്‍ കഴിയില്ല എന്ന തീരുമാനത്തിലേക്ക് എത്തിയിയിരുന്നു; ബാബു ആന്റണി
പൊന്നിയിന്‍ സെല്‍വനില്‍ കുതിര പുറത്തിരുന്നുള്ള സംഘട്ടന രംഗങ്ങള്‍ അതികഠിനമാണ്, പരിക്കേറ്റതോടെ ചെയ്യാന്‍ കഴിയില്ല എന്ന തീരുമാനത്തിലേക്ക് എത്തിയിയിരുന്നു; ബാബു ആന്റണി
പൊന്നിയിന്‍ സെല്‍വനില്‍ കുതിര പുറത്തിരുന്നുള്ള സംഘട്ടന രംഗങ്ങള്‍ അതികഠിനമാണ്, പരിക്കേറ്റതോടെ ചെയ്യാന്‍ കഴിയില്ല എന്ന തീരുമാനത്തിലേക്ക് എത്തിയിയിരുന്നു; ബാബു ആന്റണി
മണിരത്നം ചിത്രം ‘പൊന്നിയിന്‍ സെല്‍വനി’ലെ വേഷം തനിക്ക് ചെയ്യാന്‍ കഴിയില്ല എന്നാണ് കരുതിയിരുന്നതെന്ന് നടന് ബാബു ആന്റണി. കോവിഡ് കാരണം വരുന്ന പ്രൊജക്ടുകളെല്ലാം നിരസിക്കുകയായിരുന്നു. പൊന്നിയിന്‍ സെല്‍വനില്‍ കുതിര പുറത്തിരുന്നുള്ള സംഘട്ടന രംഗങ്ങള്‍ ഒക്കെ അതികഠിനമാണ്. പരിക്കേറ്റതോടെ ചെയ്യാന്‍ കഴിയില്ല എന്ന തീരുമാനത്തിലേക്ക് എത്തിയിരുന്നതായും താരം പറയുന്നു.
ഈ സിനിമയിലെ മറ്റു താരങ്ങള്‍ക്കെല്ലാം കുതിര സവാരിയും ആയോധനകലകളും ഒക്കെ അറിയാം. യുദ്ധരംഗത്ത് കുതിര പുറത്തിരുന്നുള്ള സംഘട്ടന രംഗങ്ങള്‍ ഒക്കെ വളരെ കഠിനമാണ്. അതെല്ലാം ആലോചിച്ചു രണ്ടു മനസിലായിരുന്നു താന്‍. എങ്കിലും മണി സര് ആണല്ലോ, നോ പറയാന്‍ ബുദ്ധിമുട്ടായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി എത്തിയപ്പോള്‍ താരത്തിന് ഫ്ളൈറ്റില്‍ വെച്ച് ഒരു ഉളുക്ക് ഉണ്ടായി.
അതിയായ വേദന കാരണം ഈ സിനിമ തനിക്ക് ചെയ്യാന്‍ കഴിയില്ല എന്ന തീരുമാനത്തിലേക്ക് എത്തുകയും ചെയ്യുമെന്ന് നടന് കരുതിയിരുന്നു. എങ്കിലും മണിരത്നം ആ കഥാപാത്രത്തിന്റെ കാര്യത്തില്‍ വളരെ ഉറച്ച തീരുമാനത്തില്‍ ആയിരുന്നു. ഏതൊരു നടനും ആഗ്രഹിക്കുന്ന സംവിധായകന് എന്നതിലുപരി മണിരത്നം എന്ന വ്യക്തി വളരെ ജന്റ്റില്‍ ആണ്.
റിസ്ക് എടുക്കുവാന്‍ ആവേശമുള്ള ആളാണ് അദ്ദേഹം. എംജിആറും കമല്‍ഹാസനുമെല്ലാം എടുക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ പോയ ഒരു സിനിമയാണിത്. ‘ചെയ്തെടുക്കാന്‍ ബുദ്ധിമുട്ട്’ എന്നത് ഈ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഉണ്ട് എന്നും ബാബു ആന്റണി ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പൊന്നിയിന്‍ സെല്‍വനില്‍ കൊടികന്‍ എന്ന കഥാപാത്രമായാണ് ബാബു ആന്റണി വേഷമിടുന്നത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...