Connect with us

കേട്ടതെല്ലാം ശരിയാണ്, അമൃതയുടെ സന്തോഷത്തിന് പിന്നാലെ ബാലയുടെ ആ വാക്കുകൾ! ഷൂട്ടിംഗ് കഴിഞ്ഞാൽ നടക്കുന്നത്! ബാലയുടെ ആദ്യ പ്രതികരണം

Malayalam

കേട്ടതെല്ലാം ശരിയാണ്, അമൃതയുടെ സന്തോഷത്തിന് പിന്നാലെ ബാലയുടെ ആ വാക്കുകൾ! ഷൂട്ടിംഗ് കഴിഞ്ഞാൽ നടക്കുന്നത്! ബാലയുടെ ആദ്യ പ്രതികരണം

കേട്ടതെല്ലാം ശരിയാണ്, അമൃതയുടെ സന്തോഷത്തിന് പിന്നാലെ ബാലയുടെ ആ വാക്കുകൾ! ഷൂട്ടിംഗ് കഴിഞ്ഞാൽ നടക്കുന്നത്! ബാലയുടെ ആദ്യ പ്രതികരണം

സൗത്ത് ഇന്ത്യയുടെ പ്രിയ നടന്‍ ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. വിവാഹം കേരളത്തില്‍ വെച്ചു തന്നെയായിരിക്കുമെന്നാണ് സൂചന.

മുൻപ് പല തവണ ബാലയുടെ വിവാഹം സംബന്ധിക്കുന്ന വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. ചില നടിമാരെ ഉൾപ്പെടുത്തി ബാലയുടെ വിവാഹവാർത്ത സോഷ്യൽ മീഡിയിൽ നിറഞ്ഞിരുന്നു. ചില കാര്യങ്ങൾ സംഭവിക്കേണ്ടതാണെന്നും നല്ല കാര്യം സംഭവിക്കുമ്പോൾ സംഭവിക്കും എന്നായിരുന്നു അന്ന് ബാലയുടെ മറുപടി. ഉടനെ വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് വിവാഹാലോചനകളൊക്കെ വരുന്നുണ്ട്, ഉടനെ ഉണ്ടാകില്ല, നമുക്ക് കാത്തിരിക്കാം എന്നുമായിരുന്നു അദ്ദേഹം മറുപടി നൽകിയത്.

ഇപ്പോഴിതാ ഈ വാർത്തകളോട് ബാല പ്രതികരിച്ചിരിക്കുകയാണ്. വിവാഹം ഉണ്ടാകും എന്ന സൂചനയാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. സന്തോഷ വാർത്ത ഉറപ്പായും ഉണ്ടാകും. ഇപ്പോൾ ലക്‌നൗവിൽ ആണുള്ളത്. ഷൂട്ടിങ് കഴിഞ്ഞാൽ വിവാഹം. വിശേഷങ്ങൾ വഴിയേ അറിയിക്കാം’, എന്നും അദ്ദേഹം പ്രതികരിച്ചു.

എട്ടുവർഷമായി ബാച്ചിലർ ലൈഫിൽ ആയിരുന്നു ബാല. അച്ഛന്റെ ആഗ്രഹപ്രകാരമാണ് വിവാഹത്തിന് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃതയും ഷോയില്‍ ഗസ്റ്റായി എത്തിയ ബാലയും തമ്മില്‍ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. 2010ലായിരുന്നു ഇവരുടെ വിവാഹം. 2012ല്‍ മകള്‍ അവന്തിക ജനിക്കുമ്പോഴും സന്തോഷപൂര്‍ണമായിരുന്നു ഇവരുടെ ജീവിതം. പിന്നീട് ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഇവര്‍ അംഗീകരിച്ചിരുന്നില്ല. പിന്നീട് 2016ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു.

താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന് ബാല തുറന്നു പറഞ്ഞതോടെയാണ് ഇരുവർക്കും ഇടയിലുള്ള അസ്വാരസ്യങ്ങളെ കുറിച്ചു ചർച്ചകൾ ആരംഭിക്കാൻ തുടങ്ങിയത്. ബാലയുടെ തുറന്നു പറച്ചിലിന് പിന്നാലെ, ഞങ്ങള്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കാനുള്ള പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ എന്ന് അമൃതയും പറഞ്ഞതോടെ ഇരുവരുടെയും വാർത്തകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു.

മകൾ അവന്തിക ഇപ്പോൾ അമൃതയ്ക്ക് ഒപ്പമാണ് താമസം. മുൻപ് മകൾ അടുത്തെത്തിയപ്പോൾ ബാല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയും വൈറലായിരുന്നു. ‘അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍. അവളെ കൂടെ നിർത്തണം എന്നായിരുന്നു ബാല പറഞ്ഞത്. ഓരോ തവണ ഇരുവരുടെയും വാർത്തകൾ വരുമ്പോൾ മകൾക്ക് വേണ്ടി ഒന്നിച്ചുകൂടെ എന്ന ചോദ്യം ആരാധകർ ഉയർത്തിയിട്ടുണ്ട്.

അടുത്തിടെയാണ് ബാലയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയാണ് നടന് ഡോക്ടറേറ്റ് നൽകി ആദരിച്ചിരിക്കുന്നത്. നടൻ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഇങ്ങനെയൊരു ആദരം നല്‍കിയത്. സൗത്ത് ഇന്ത്യയിൽ ഈ ആദരം കിട്ടുന്ന ആദ്യത്തെ സിനിമാ താരമാണ് ബാല. രജനികാന്തിനെ നായകനാക്കി, ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’യുടെ ലഖ്നൗ ലൊക്കേഷനിലാണ് ബാല ഇപ്പോള്‍.

അതേസമയം അമൃതയെ കുറിച്ചുളള അഭിരാമിയുടെ എറ്റവും പുതിയ പോസ്റ്റ്
സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അമൃതയുടെ പിറന്നാള്‍ ആഘോഷമാക്കിയ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അഭിരാമിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം അമൃതയുടെ സുഹൃത്തുക്കളും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

ഒരുപാട് കാലം നീണ്ട സങ്കടങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ക്ക് അമൃതയെ പഴയതുപോലെ തിരിച്ചുകിട്ടി എന്നും ആ പുഞ്ചിരി മടങ്ങി എത്തി എന്നുമാണ് ചേച്ചിയുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി കുറിച്ചത്. ഒപ്പം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെ കുറിച്ചും അഭിരാമി തന്‌റെ കുറിപ്പില്‍ പറയുന്നുണ്ട്.

അമൃതയുടെ ജന്മദിനത്തില്‍ അഭിരാമി ഒരുക്കിയ സ്‌പെഷല്‍ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ചേച്ചിയുടെ രസകരമായ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ചേര്‍ത്താണ് അഭിരാമി പിറന്നാള്‍ സമ്മാനമായി വീഡിയോ ഒരുക്കിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top