Malayalam
അതറിഞ്ഞപ്പോള്‍ ഒരുപാട് വികാരങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോയത്; എപ്പോഴും പുതിയ വെല്ലുവിളികള്‍ ചുറ്റുമുണ്ട്; ഗോസ്സിപ്പുകളോടുള്ള ഐശ്വര്യ റായിയുടെ ഒന്നൊന്നര പ്രതികരണം !
അതറിഞ്ഞപ്പോള്‍ ഒരുപാട് വികാരങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോയത്; എപ്പോഴും പുതിയ വെല്ലുവിളികള്‍ ചുറ്റുമുണ്ട്; ഗോസ്സിപ്പുകളോടുള്ള ഐശ്വര്യ റായിയുടെ ഒന്നൊന്നര പ്രതികരണം !
ലോകസുന്ദരി പട്ടം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ഐശ്വര്യ റായി സൗന്ദര്യ സങ്കൽപ്പത്തിന്റെ തന്നെ മുഖമാണ്. തമിഴിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഹിന്ദിയില്‍ സ്ഥിരസാന്നിധ്യമായി മാറിയ നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് ഐശ്വര്യ റായ് ബച്ചന്‍. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായി തുടരുകയാണ് ഐശ്വര്യ.
രാജ്യവും ലോകവും ശ്രദ്ധിക്കുന്ന താരമെന്നതില്‍, മറ്റ് പലരേയും പോലെ ഐശ്വര്യയുടെ വ്യക്തിജീവിതവും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഐശ്വര്യയുടെ പ്രണയങ്ങള്‍ എന്നും ഗോസിപ്പ് കോളങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു .
സല്‍മാന്‍ ഖാന്‍ മുതല്‍ വിവേക് ഒബ്‌റോയ് വരെയുള്ള ഐശ്വര്യയുടെ പ്രണയങ്ങള്‍ എല്ലാവര്‍ക്കും അറിയുന്നതാണ്. പിന്നീട് നടന്‍ അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു ഐശ്വര്യ. ഇരുവര്‍ക്കും ആരാധ്യ എന്നൊരു മകളുമുണ്ട്. താരപുത്രിയായതിനാല്‍ എല്ലായിപ്പോഴും മാധ്യമങ്ങളുടെ കണ്ണ് ആരാധ്യയുടെ പിന്നാലെയുണ്ട്. തനിക്കൊപ്പം പല വേദികളിലും ഐശ്വര്യ ആരാധ്യയേയും കൊണ്ടു വരാറുണ്ട്. അമ്മയും മകളും തമ്മിലുള്ള അടുപ്പവും എപ്പോഴും ചര്‍ച്ചയാകാറുണ്ട്.
ഐശ്വര്യയുടെ കരിയറിലെ ഏറ്റവും വലിയ ചര്‍ച്ചയായി മാറിയ പ്രണയങ്ങളായിരുന്നു സല്‍മാന്‍ ഖാനുമായുണ്ടായ പ്രണയവും വിവേക് ഒബ്‌റോയുമായുണ്ടായ പ്രണയം. രണ്ട് ബന്ധങ്ങളും അധികനാള്‍ നീണ്ടു നിന്നില്ലെങ്കിലും രണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി ഐശ്വര്യയുടെ പേരിനൊപ്പം ഉയര്‍ന്നു കേട്ട പേരായിരുന്നു ബിസിനസ് പ്രമുഖന്‍ അനില്‍ അംബാനിയുടേത്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നു പറയുന്ന പതിവ് പൊതുവെ ഐശ്വര്യയ്ക്കില്ല. വളരെ ചുരുക്കം സമയങ്ങളില്‍ മാത്രമാണ് സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ ആരാധകർക്ക് മുന്നിൽ തുറന്നിടുന്നത്.
എന്നാലിപ്പോൾ തന്നേയും അനിലിനേയും കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് ഐശ്വര്യ പ്രതികരിച്ചിരിക്കുകയാണ് . ”എന്റെ പേര് എന്തിനാണ് എപ്പോഴും എന്തുകാര്യത്തേയും അലങ്കരിക്കാനായി വലിച്ചിഴയ്ക്കുന്നതെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. അറിഞ്ഞപ്പോള്‍ ഒരുപാട് വികാരങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോയത്. ഞാന്‍ അദ്ദേഹത്തെ അപൂര്‍വ്വമായി മാത്രമേ കാണാറുള്ളൂ. അവസാനമായി കണ്ടത് ഭാരത് ഷായുടെ പിറന്നാള്‍ ആഘോഷത്തിലാണ്. ടീനയും മറ്റുമുണ്ടായിരുന്ന ടേബിളിലാണ് ഞങ്ങള്‍ ഇരുന്നിരുന്നത്. അദ്ദേഹവുമായുള്ള എന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് കേട്ടു ഞാന്‍ ഞെട്ടി. ഹലോ, അവര്‍ സംസാരിക്കുന്നത് എന്നെക്കുറിച്ചാണല്ലോ?” എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.
‘ജീവിതത്തില്‍ പുതിയ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ് ഞാന്‍. ജോലിയും യാത്രകളും പരസ്യങ്ങളുമൊക്കെയായി ഞാന്‍ തിരക്കിലാണ് . എപ്പോഴും പുതിയ വെല്ലുവിളികള്‍ ചുറ്റുമുണ്ട്” എന്നും ഐശ്വര്യ പറഞ്ഞു. അതേസമയം വിവേക് ഒബ്‌റോയുമായുണ്ടായ ബ്രേക്ക് അപ്പിനെക്കുറിച്ച് സംസാരിക്കാന്‍ ഐശ്വര്യ വിസമ്മതിക്കുകയും ചെയ്തു.”ഞാന്‍ എന്നെങ്കിലും എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ? ആളുകളുടെ ധാരണകളോട് പ്രതികരിക്കാന്‍ ഞാനില്ല. കല്യാണം? ഞാന്‍ ഈ നിമിഷത്തില്‍ ജീവിക്കുകയാണ്, ജീവിതം എനിക്ക് മുന്നില്‍ സ്വയം തുറന്നു തരും” എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.
about aiswarya rai
