മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായിരുന്നു ഗോഡ് ഫാദര്‍. സിനിമയിലെ അച്ഛന് കഥാപാത്രം ചെയ്യുമോ എന്ന് ചോദിക്കാനായി എന്‍.എന്‍. പിള്ളയെ പോയി കണ്ടപ്പോഴുള്ള അനുഭവം പറയുകയാണ് സംവിധായകന് സിദ്ദിഖ്.
കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഈ സിനിമയില്‍ ഞാന്‍ തന്നെ വേണമെന്ന് എന്താണ് നിര്‍ബന്ധം എന്നാണ് എന്‍.എന്‍. പിള്ള ചോദിച്ചതെന്നും അതിന് തങ്ങള്‍ പറഞ്ഞ മറുപടി കേട്ട് അദ്ദേഹം ചിരിക്കുകയായിരുന്നുവെന്നുമാണ് സിദ്ദിഖ് പറയുന്നത്.
ഒറ്റ നോട്ടത്തില്‍ പരുക്കനാണെന്ന് തോന്നുന്ന ആളെയാണ് അച്ഛന്റെ വേഷത്തിലേക്ക് വേണ്ടതെന്ന് താനും ലാലും സത്യസന്ധമായി തുറന്നുപറയുകയായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. ആണ്മക്കളെ വരച്ച വരയില്‍ നിറുത്തുന്ന ആളാണ് അഞ്ഞൂറാന്.
കഥാപാത്രത്തിന്റെ ബലം പ്രേക്ഷകരിലേക്കെത്തിക്കാന്‍ അധികം സീനുകളും ഇല്ല. ഒറ്റനോട്ടത്തില്‍ പരുക്കനാണെന്ന് തോന്നണം. മലയാളികളുടെ മനസ്സില്‍ സാര്‍ ഒരു പരുക്കനാണ്. കേട്ടത് അഞ്ഞൂറാന്റെ ചിരിയാണ്. ഓഹോ അത് കൊള്ളാമല്ലോ, ഇപ്പോള്‍ അതാണോ എന്റെ ഇമേജ് എന്ന് ചോദിച്ച് സാര്‍ ചിരിക്കുകയായിരുന്നു. സിദ്ദിഖ് പറഞ്ഞു.
1991ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായിരുന്നു ഗോഡ്ഫാദര്. എന്‍.എന്‍. പിള്ള, മുകേഷ്, കനക, ഫിലോമിന, തിലകന്, ഇന്നസെന്റ്, ജഗദീഷ്, ഭീമന് രഘു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
തിരുവനന്തപുരത്തെ ഒരു തീയേറ്ററില്‍ ഈ ചിത്രം തുടര്‍ച്ചയായി 405 ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങള്‍ നേടിയ ചിത്രങ്ങളിലൊന്നാണ് ഗോഡ്ഫാദര്. ആ വര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും നേടിയിരുന്നു
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...