Connect with us

ആ തീരുമാനം മാറ്റുന്നു? സാന്ത്വനം വീട്ടിൽ ആ കുഞ്ഞിക്കാൽ ഉടൻ! ട്വിസ്റ്റോടെ ട്വിസ്റ്റ്

serial

ആ തീരുമാനം മാറ്റുന്നു? സാന്ത്വനം വീട്ടിൽ ആ കുഞ്ഞിക്കാൽ ഉടൻ! ട്വിസ്റ്റോടെ ട്വിസ്റ്റ്

ആ തീരുമാനം മാറ്റുന്നു? സാന്ത്വനം വീട്ടിൽ ആ കുഞ്ഞിക്കാൽ ഉടൻ! ട്വിസ്റ്റോടെ ട്വിസ്റ്റ്

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. പരമ്പര ആരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ഈ കുടുംബ പരമ്പരയ്ക്ക സാധിച്ചു. . യുവാക്കള്‍ക്കിടയിലും കുടുംബ പ്രേക്ഷകര്‍ക്കിടയിലും ഒരുപോലെ ചെന്നെത്താന്‍ പരമ്പരയ്ക്കായി എന്നത് തന്നെയാണ് പ്രത്യേകത.

 സമൂഹമാധ്യമങ്ങളിലടക്കം ഫാന്‍സ് ഗ്രൂപ്പുകള്‍ വരെ സാന്ത്വനം പരമ്പരയ്ക്കുണ്ട്. പരമ്പരയ്ക്ക് മാത്രമല്ല, അതിലെ കഥാപാത്രങ്ങളായ ശിവനും അഞ്ജലിക്കും ഫാന്‍സ് പേജുകള്‍ സജീവമാണ്.

സാന്ത്വനം കുടുംബത്തിലെ അനിയന്മാരുടെ വിവാഹവും ഹണിമൂണും മറ്റ് ആഘോഷങ്ങളെല്ലാം കഴിഞ്ഞിരിക്കുകയാണ്. നേരത്തെ ശത്രുക്കളെ പോലെയിരുന്ന ശിവനും അഞ്ജലിയും പതിയെ പ്രണയിച്ച് തുടങ്ങി. നിരന്തരം വഴക്ക് കൂടിയിരുന്ന അപ്പുവും ഹരിയും പരസ്പരം മനസിലാക്കി അഡ്ജസ്റ്റ്‌മെന്റുകള്‍ ആരംഭിച്ചു. ഇങ്ങനെ എല്ലാ തരത്തിലും സന്തോഷമായി പോവുന്നതിനിടയിലാണ് ഇച്ചേച്ചി എന്ന് വിളിക്കുന്ന കാനഡ അപ്പച്ചി വീട്ടിലെത്തുന്നത്.

ഇച്ചേച്ചിയും മകള്‍ കല്ലുവും വന്നതിന് പിന്നാലെ സാന്ത്വനം കുടുംബത്തിന്റെ കഥ മറ്റൊരു തലത്തിലേക്ക് മാറുകയാണ്. പ്രണയവും പരിഭവഭങ്ങള്‍ക്കിടയിലേക്ക് ഒരു കുഞ്ഞ് കൂടി വരണമെന്നുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് അധികം താമസമില്ലെന്നാണ്  പുതിയ എപ്പിസോഡില്‍ നിന്നും വ്യക്തമാവുന്നത്. അതുപോലെ ബാലനും ദേവിയ്ക്കുമിടയില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ചും ഓരോന്നായി പുറത്ത് വരികയാണ്.

ഒരു കുഞ്ഞിന്റെ കുറവ് ആ വീട്ടിലുണ്ടെന്ന് നേരത്തെ തന്നെ പ്രേക്ഷകര്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്. ശിവനും ഹരിയ്ക്കും ജനിക്കുന്ന കുഞ്ഞുങ്ങളെ സ്വന്തം മക്കളായി വളര്‍ത്താമെന്ന പ്ലാനിങ്ങിലായിരുന്നു ദേവിയും ബാലനും. എന്നാല്‍ അപ്പച്ചിയുടെ നിര്‍ദ്ദേശപ്രകാരം ഇരുവരും ഡോക്ടറെ കാണാന്‍ പോകാന്‍ തയ്യാറാവുകയാണ്.

കാനഡയിലേക്ക് തിരിച്ച് പോകുന്നതിന് മുന്‍പ് അപ്പച്ചി തന്നെ ഹരിയെയും ശിവനെയും ഇക്കാര്യം പറഞ്ഞ് ഏല്‍പ്പിച്ചിരുന്നു. അവരുടെ നിര്‍ബന്ധത്തില്‍ ഹോസ്പിറ്റലില്‍ പോവാനെന്ന വിധത്തില്‍ ബാലനും ദേവിയും വീട്ടില്‍ നിന്നും ഇറങ്ങുന്നു. വഴിയില്‍ കുറച്ച് നേരം ഇരിക്കുന്ന ഇരുവരും തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതെന്താണെന്നുള്ള ഫ്‌ളാഷ് ബാക്ക് തമ്മില്‍ പറയുകയാണ്. വിവാഹം കഴിയുന്ന കാലത്ത് അനിയന്മാര്‍ ചെറുപ്പം ആയിരുന്നത് കൊണ്ട് അവര്‍ വളരുന്നത് വരെ തനിക്കായി ഒരു ജീവിതം വേണ്ടെന്ന് ബാലന്‍ തീരുമാനിക്കുകയും ദേവി അതിന് സമ്മതം മൂളുകയുമായിരുന്നു.

അനിയന്മാര്‍ക്ക് വേണ്ടി ജീവിതം മാറ്റി വച്ചു എന്ന് പലപ്പോഴും പറയുന്ന ഇരുവരും ദാമ്പത്യ ജീവിതം പോലും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന കാര്യമാണ് ഇപ്പോള്‍ പറയുന്നത്. എന്തൊക്കെ പറഞ്ഞാലും ബാലനും, ദേവിക്കും ഒര് കുഞ്ഞ് വേണം. അത് അത്യാവശ്യം തന്നെയാണ്. ഇച്ചേച്ചി പറഞ്ഞതിനോട് പ്രേക്ഷകരും യോജിക്കുകയാണ്. ഇനിയുള്ള എപ്പിസോഡുകളില്‍ അതിനെ കുറിച്ച ്പറയണമെന്നാണ് പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ ആരാധകര്‍ പറയുന്നത്.

ഭാവിയില്‍ ഈ അനിയന്മാരൊക്കെ കൂടെ ഉണ്ടാവുമെന്ന് ഒരു ഉറപ്പുമില്ല. അതുകൊണ്ട് ദേവിയും ബാലനും മാറി ചിന്തിക്കണം. അതേ സമയം അപ്പുവിനെയും അഞ്ജുവിനെ കുറിച്ചും ആരാധകര്‍ പറയുന്നുണ്ട്. അപ്പുവിന് ജോലിക്ക് പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍ ജോലിക്ക് പോകുക തന്നെ വേണം. അഞ്ജലിയും അത് കണ്ട് പോവണമെന്നും കമന്റുകളില്‍ പറയുന്നു.


More in serial

Trending

Recent

To Top