Malayalam
നടൻ ബാലയുടെ വിവാഹവാർത്തയോടുള്ള ഗായിക അമൃതയുടെ പ്രതികരണം ?; പിറന്നാൾ ദിനത്തിൽ അമൃത ഞെട്ടിച്ചു ; അഭിരാമി സുരേഷ് പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !
നടൻ ബാലയുടെ വിവാഹവാർത്തയോടുള്ള ഗായിക അമൃതയുടെ പ്രതികരണം ?; പിറന്നാൾ ദിനത്തിൽ അമൃത ഞെട്ടിച്ചു ; അഭിരാമി സുരേഷ് പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !
മലയാളികൾ ഇന്നും സ്നേഹിക്കുന്ന താരങ്ങളാണ് ഗായിക അമൃത സുരേഷും നടൻ ബാലയും. ഐഡിയ സ്റ്റാര്‍ സിംഗര്‍ സമയം മുതലാണ് അമൃത സുരേഷ് എല്ലാവര്‍ക്കും സുപരിചിതയായത്. പിന്നീട് പിന്നണി ഗായികയായി മലയാള സിനിമയിലും തുടക്കം കുറിച്ച അമൃത നിരവധി ആരാധകരെയും സ്വന്തമാക്കി . നടന്‍ ബാലയുമായുളള വിവാഹ ശേഷമായിരുന്നു അമൃത വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാൽ, നിർഭാഗ്യവശാൽ ഇരുവരും 2019ല്‍ വിവാഹ മോചിതരായതും ആരാധകർക്ക് കേൾക്കേണ്ടി വന്നു . തുടർന്നും ആരാധകർ അമൃത സുരേഷിന്റെയും ബാലയുടെയും വിശേഷങ്ങൾക്കായി കാത്തിരിക്കുകയുണ്ടായി. അമൃത സുരേഷിന് പുറമെ പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തികയും സോഷ്യല്‍ മീഡിയയിലെ താരമാണ്.
ബിഗ് ബോസ് രണ്ടാം സീസണിലൂടെ അമൃത സുരേഷിനെയും സഹോദരി അഭിരാമി സുരേഷിനെയും പ്രേക്ഷകർക്ക് കൂടുതൽ അടുത്തറിയാൻ സാധിച്ചു . ബിഗ് ബോസില്‍ അവസാനം വരെ പിടിച്ചുനിന്ന ശേഷമാണ് ഇരുവരും തിരിച്ചെത്തിയത്. 75ാം എപ്പിസോഡിലാണ് ബിഗ് ബോസ് രണ്ടാം സീസണ്‍ കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് അമൃതയും അഭിരാമിയും എപ്പോഴും എത്താറുണ്ട്. അമൃതംഗമയ ബാന്‍ഡിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഗായികമാരാണ് ഇരുവരും.
ആരാധകർക്കായി മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അമൃത എപ്പോഴും എത്താറുണ്ട്. യൂടൂബ് ചാനലിലാണ് പുതിയ വീഡിയോസുമായി അമൃതയും അഭിരാമിയും എത്താറുളളത്. ഹലോ കുട്ടിച്ചാത്തന്‍ പരമ്പരയുടെ സമയം മുതല്‍ അമൃതയുടെ സഹോദരി അഭിരാമി എല്ലാവര്‍ക്കും സുപരിചിതയാണ്. അഭിരാമി പിന്നീട് അവതാരകയായും സിനിമകളില്‍ അഭിനയിച്ചും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. വിവാഹ മോചിതയായ അമൃതയ്ക്ക് പിന്തുണയുമായി ഒപ്പം നിന്നത് അഭിരാമിയാണ്.
ഇതിനിടെ ഒരു അഭിമുഖത്തിൽ ബാല രണ്ടാമതും വിവാഹത്തിന് തയ്യാറായിരിക്കുകയാണ് എന്നുള്ള വാർത്ത വന്നിരുന്നു. ഒരു അഭിമുഖത്തിൽ ബാല തന്നെയാണ് ഈ വിവരം പറഞ്ഞത്. ഏഴെട്ട് മാസങ്ങൾക്ക് മുൻപാണ് തന്റെ അച്ഛൻ മരിച്ചതെന്നും ആറേഴ് വർഷമായി താനിപ്പോൾ ബാച്ചിലർ ലൈഫാണ് . ഒറ്റയ്ക്കാണ് ജീവിക്കുന്നത്. അച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയൊരു ആഗ്രഹം താൻ വീണ്ടും ഒരു കല്യാണം കഴിക്കണം . അത് തന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹമായിരുന്നു എന്നും അതുകൊണ്ടു ഉടൻ തന്നെ രണ്ടാമത് ഒരു വിവാഹം പ്രതീക്ഷിക്കാമെന്നുമായിരുന്നു നടൻ ബാല അഭിമുഖത്തിൽ പറഞ്ഞത്.
ഇതോടെ അമൃതയുടെ പ്രതികരണത്തിനായിട്ടായിരുന്നു ആരാധകരുടെ കാത്തിരിപ്പ്. ഇപ്പോഴിതാ, അമൃതയെ കുറിച്ചുളള അഭിരാമിയുടെ എറ്റവും പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. അമൃതയുടെ പിറന്നാള്‍ ആഘോഷമാക്കിയ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അഭിരാമിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം അമൃതയുടെ സുഹൃത്തുക്കളും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
ഒരുപാട് കാലം നീണ്ട സങ്കടങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ക്ക് അമൃതയെ പഴയതുപോലെ തിരിച്ചുകിട്ടി എന്നും ആ പുഞ്ചിരി മടങ്ങി എത്തി എന്നുമാണ് ചേച്ചിയുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി കുറിച്ചത്. ഒപ്പം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെ കുറിച്ചും അഭിരാമി തന്‌റെ കുറിപ്പില്‍ പറയുന്നുണ്ട്.
ചേച്ചിയുടെ രസകരമായ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ചേര്‍ത്താണ് അഭിരാമി പിറന്നാള്‍ സമ്മാനമായി വീഡിയോ ഒരുക്കിയത്. ഈ സന്തോഷം എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസിലായി എന്നുതുടങ്ങുന്ന നിരവധി കമെന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ബാലയുടെ വിവാഹമാണോ അമൃതയെ സന്തോഷിപ്പിച്ചത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. അങ്ങനെയാണെങ്കിലും രണ്ടുപേരും സന്തോഷത്തോടെ ജീവിക്കു എന്നും ആരാധകർ പറയുന്നു.
about bala and amrutha
