Malayalam
‘വിരലോട് ഉയിര്‍ കൂട കോര്‍ത്ത്’ ; ഇത് എന്‌റെ എന്‍ഗേജ്‌മെന്‌റ് റിങ്ങ്; മോതിര വിരലിനെ കുറിച്ചുളള ചോദ്യത്തിന് ആ സർപ്രൈസ് വെളിപ്പെടുത്തി നയന്‍താര; ഇനി വിവാഹത്തിലേക്ക് !
‘വിരലോട് ഉയിര്‍ കൂട കോര്‍ത്ത്’ ; ഇത് എന്‌റെ എന്‍ഗേജ്‌മെന്‌റ് റിങ്ങ്; മോതിര വിരലിനെ കുറിച്ചുളള ചോദ്യത്തിന് ആ സർപ്രൈസ് വെളിപ്പെടുത്തി നയന്‍താര; ഇനി വിവാഹത്തിലേക്ക് !
ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്‌റെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യ മുഴുവൻ . നയനും വിക്കിയും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം വളരെപ്പെട്ടെന്നുതന്നെയാണ് ആരാധകർക്കിടയിൽ വൈറലാകുന്നത് . വിഘ്‌നേഷാണ് നയന്‍താരയ്‌ക്കൊപ്പമുളള പ്രണയ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ പങ്കുവെക്കാറുളളത്.
ഇടവരുടെയും പ്രണയം തുടങ്ങുന്നത് നാനും റൗഡി താന്‍ സിനിമയുടെ സമയത്തായിരുന്നു. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത സിനിമ നയന്‍താരയുടെ കരിയറില്‍ വഴിത്തിരിവായിരുന്നു. തുടര്‍ന്ന് അവാര്‍ഡ് ചടങ്ങുകളിലും നിരവധി പരിപാടികളിലും എല്ലാം നയനും വിക്കിയും ഒരുമിച്ച് എത്തി. ആ സമയങ്ങളിലാണ് ഇരുവരും പ്രണയത്തിലാണെന്ന് എല്ലാവരും മനസിലാക്കിയത്. അതേസമയം വിവാഹ നിശ്ചയത്തെ കുറിച്ച് നയന്‍താര ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
തമിഴിലെ പ്രശസ്ത അവതാരക ദിവ്യദര്‍ശിനിയുടെ ഷോയില്‍ അതിഥിയായി പങ്കെടുത്തപ്പോഴാണ് മോതിര വിരലിനെ കുറിച്ചുളള ചോദ്യത്തിന് നയന്‍താര മറുപടി നല്‍കിയത്. ‘ഇത് വന്ത് എന്‍ഗേജ്‌മെന്‌റ് റിങ്ങ്’ എന്നാണ് നയന്‍താര പറഞ്ഞത്. നയന്‍താര എത്തുന്ന എപ്പിസോഡിന്റെ പ്രൊമോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുന്നത്. വിഘ്‌നേഷില്‍ എന്താണ് എറ്റവുമധികം ഇഷ്ടമെന്നും നയന്‍താരയോട് അവതാരക ചോദിക്കുന്നു.
എല്ലാം ഇഷ്ടമാണെന്ന് ആണ് ഇതിന് മറുപടിയായി നടി പറയുന്നത്. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തുറന്ന് സംസാരിക്കുമെന്നും നയന്‍താര പറഞ്ഞു. അതേസമയം ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ‘വിരലോട് ഉയിര്‍ കൂട കോര്‍ത്ത്’ എന്ന ക്യാപ്ഷനില്‍ വിഘ്‌നേഷ് നയന്‍താരയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചത്. അന്ന് ഇവരുടെ എന്‍ഗേജ്‌മെന്‌റ് കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാമുകിയുടെ വിരലില്‍ മോതിരം അണിഞ്ഞത് കാണിച്ചുകൊണ്ടാണ് അന്ന് വിഘ്‌നേഷ് ശിവന്‌റെ ചിത്രങ്ങള്‍ വന്നത്.
നയന്‍താരയുമായുളള വിവാഹത്തെ കുറിച്ച് മുന്‍പ് വിക്കി മനസുതുറന്നിരുന്നു. ‘ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ടെന്നും, ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ടെന്നും, അതെല്ലാം കഴിഞ്ഞ് സ്വകാര്യ ജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാന്‍’ എന്നുമാണ് വിഘ്‌നേഷ് പറഞ്ഞത്. ‘ജോലിയില്‍ തന്നെയാണ് എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രണയം ബോറടിക്കുന്ന സമയത്ത് വിവാഹം കഴിക്കും.
അടുത്ത ഘട്ടത്തിലേക്ക് പോകണമെന്ന് തോന്നുന്ന ഉചിതമായ സമയത്ത് വിവാഹിതരാകും എന്നാണ് വിക്കി പറഞ്ഞത്. എല്ലാവരെയും അറിയിച്ച് സന്തോഷമായി തന്നെ വിവാഹം നടത്തുമെന്നാണ് മുന്‍പ് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിഘ്‌നേഷ് ശിവന്‍ പറഞ്ഞത്.
about nayans
