സംഗീതലോകത്തെ പ്രധാന റിയാലിറ്റി ഷോയായ ദ വോയ്സിന്റെ ഓസ്ട്രേലിയന്‍ പതിപ്പില്‍ ഞെട്ടിപ്പിക്കുന്ന പ്രകടനവുമായി മലയാളി പെണ്‍കുട്ടി. പന്ത്രണ്ടുകാരിയായ ജാനകി ഈശ്വറാണ് തന്റെ സ്വരമാധുര്യം കൊണ്ട് ജഡ്ജസിനെയും പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുത്തത്. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന മലയാളിയായ അനൂപ് ദിവാകരന്റെ മകളാണ് ജാനകി.
ഷോയുടെ ഓഡിഷനിൽ ബ്ലൈന്‍ഡ് ഓഡിഷനില്‍ ബില്ലി എല്ലിഷിന്റെ ലവ്ലി എന്ന ഗാനം പാടിയാണ് ജാനകി പ്രേക്ഷകരുടെ കയ്യടി നേടിയത്. ജാനകിയുടെ പാട്ടിന് ശേഷം വിധികർത്താക്കൾ പ്രായം ചോദിച്ചു. തനിക്ക് 12 വയസാണ് എന്ന് ജാനകിയുടെ മറുപടി കേട്ട് ഞെട്ടി. കീത്ത് അര്‍ബന്‍, ജെസ് മൗബോയ്, ഗയ് സെബാസ്റ്റിയന്, റിത ഓറ തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ. 12 വയസുള്ള കുട്ടിയാണ് ഇത്രയും മനോഹരമായി ലവ്ലി ആലപിച്ചതെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
ഇവിടെയുള്ള മത്സരാര്‍ത്ഥികള്‍ എന്നേക്കാൾ രണ്ടിരട്ടിയോ മൂന്നിരട്ടിയോ പ്രായമുള്ളവരാണ്. നാലിരിട്ടി വരെ പ്രായമുള്ളവരുണ്ട്. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഞാനെന്നത് ചെറുതായി എന്നെ പേടിപ്പിക്കുന്നുണ്ട്,’ എന്നായിരുന്നു ഓഡിഷന് മുന്‍പ് ജാനകി പറഞ്ഞത്. ഈ സംഗീത പരിപാടിയില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടെയാണ് ഈ കൊച്ചുമിടുക്കി.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...