News
നടിയെ ആക്രമിച്ച കേസ് കാവ്യാ കോടതിയിലേക്ക്… ചങ്കിടിപ്പിന്റെ നിമിഷങ്ങൾ ഇത് അത് സംഭവിക്കും?
നടിയെ ആക്രമിച്ച കേസ് കാവ്യാ കോടതിയിലേക്ക്… ചങ്കിടിപ്പിന്റെ നിമിഷങ്ങൾ ഇത് അത് സംഭവിക്കും?
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന് ഇന്ന് കോടതിയില്‍ ഹാജരാകും. സാക്ഷി വിസ്താരത്തിനായാണ് കാവ്യ ഹാജരാകുന്നത്. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുക. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.
കഴിഞ്ഞ മാര്‍ച്ചില്‍ കാവ്യ മാധവനെ വിസ്തരിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. ഇതോടെ കാവ്യ കോടതിയില്‍ ഹാജരാകുകയും ചെയ്തു. എന്നാല്‍ മറ്റു രണ്ട് സാക്ഷികളെ വിസ്തരിക്കാനുള്ളതിനാല്‍ കാവ്യയുടെ വിസ്താരം അന്ന് മാറ്റിവെക്കുകയാണ് ചെയ്തത്. കൊവിഡ് ഭീതി വര്‍ധിക്കുകയും കോടതി നടപടികള്‍ തടസപ്പെടുകയും ചെയ്തോടെ പിന്നീട് വിസ്താരം നടന്നില്ല.
നേരത്തെ കാവ്യയെയും അമ്മ ശ്യാമളയെയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ല എന്നാണ് ഇരുവരും പോലീസിന് നല്കിയ മൊഴി. അതേ മൊഴി കോടതിയില്‍ ആവര്‍ത്തിക്കും. കാവ്യയുടെ സഹോദരന് മിഥുനെ കോടതി നേരത്തെ വിസ്തരിച്ചിരുന്നു.
കേസിൽ ഇതുവരെ കേസില്‍ 178 പേരുടെ വിസ്താരം നടന്നു. വിചാരണ ആഗസ്റ്റില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ വിചാരണ കോടതി തടസം അറിയിച്ചിട്ടുണ്ട്. അതിനിടെയാണ് കാവ്യ മാധ്യമവന്‍ ഇന്ന് കോടതിയിലെത്തുന്നത്
ആറു മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം അടുത്ത മാസത്തോടെ സുപ്രീംകോടതി അനുവദിച്ച സമയം അവസാനിക്കും. എന്നാല്‍ വിചാരണ അതിവേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിചാരണ കോടതി സുപ്രീം കോടതിക്ക് കത്തയച്ചിരിക്കുന്നത്. ഇനിയും ആറു മാസം സമയം വേണമെന്നാണ് വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ലോക്ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നുവെന്ന കാരണം പറഞ്ഞാണ് ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ നവംബറില്‍ കൂടുതല്‍ സമയം തേടി അപേക്ഷ നല്കിയപ്പോള് 2021 ആഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് മേയില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും അപേക്ഷയില്‍ പറയുന്നു.
2017 ഫെബ്രുവരി 17നാണ് കേരളത്തെ നടുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു നടി. യാത്രാ മധ്യേ കാര്‍ തടഞ്ഞ് ചിലര്‍ നടിയെ ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. കൊച്ചിയിലെത്തിയ നടി സിനിമാ മേഖലയിലുള്ളവരെ വിവരം അറിയിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.
ക്വട്ടേഷന്‍ സംഘങ്ങളായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. പിന്നീട് ദിലീപ് നല്കിയ ക്വട്ടേഷനാണ് എന്ന് ആരോപണം ഉയര്‍ന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയ പോലീസ് അതേ വര്‍ഷം ജൂലൈ 10ന് ദിലീപിനെ അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ദിലീപ് കര്‍ശന വ്യവസ്ഥകളോടെ ജാമ്യത്തിലിറങ്ങുകയായിരുന്നു.
