കോവിഡ് ബാധിച്ച് തിരക്കഥാകൃത്ത് വംശി രാജേഷ് അന്തരിച്ചു
Published on
തെലുങ്ക് സിനിമാ ലോകത്തെ അറിയപ്പെടുന്ന തിരക്കഥാകൃത്ത് വംശി രാജേഷ് കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസ തടസത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരാഴ്ചയായി അരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയായിരുന്നു. സംസ്കാരം ഇന്ന് സ്വന്തം വസതിയില്‍ നടക്കും.
2017ല്‍ റിലീസ് ചെയ്ത ‘മിസ്റ്റര്‍’എന്ന ഹിറ്റ് സിനിമയുടെ സ്ക്രിപ്റ്റ് കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പ്രസിദ്ധനായിരുന്നു വംശി. പിന്നാലെ അദ്ദേഹം തിരക്കഥ എഴുതിയ ‘അമര്‍, അക്ബര്‍, ആന്റണി’ എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു. രവി തേജയായിരുന്നു ഈ സിനിമയിലെ നായകന്.
എസ്. പി ബാലസുബ്രഹ്മണ്യം, വേണുഗോപാല്‍ കൊസുരി എന്നിവര്‍ക്ക് പിന്നാലെയാണ് വംശിയും കോവിഡ് ബാധിതനായി മരിക്കുന്നത്. വംശിയുടെ മരണത്തോടെ തെലുങ്ക് ചലച്ചിത്ര ലോകത്തിന് മറ്റൊരു കനത്ത നഷ്ടം കൂടി സംഭവിച്ചിരിക്കുകയാണ്
Continue Reading
You may also like...
Related Topics:
