Malayalam
സെറ്റില്‍ ഭയങ്കര പോസിറ്റീവ് എനര്‍ജിയാണ്! ആളൊരു പാവമാണ്,അധികം സംസാരിക്കുന്ന ഒരു ടൈപ്പ് അല്ല; പ്രണവിനെക്കുറിച്ച് നടി മിന്റു മരിയ
സെറ്റില്‍ ഭയങ്കര പോസിറ്റീവ് എനര്‍ജിയാണ്! ആളൊരു പാവമാണ്,അധികം സംസാരിക്കുന്ന ഒരു ടൈപ്പ് അല്ല; പ്രണവിനെക്കുറിച്ച് നടി മിന്റു മരിയ
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ‘ഹൃദയം’ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി മിന്റു മരിയ. മിടുക്കി, നായികാ നായകന് തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നെടിയ മിന്റു രജിഷ വിജയന് ചിത്രം ഫൈനല്‍സിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. നാല് ഓഡീഷനുകളാണ് ഹൃദയത്തിനായി ഉണ്ടായിരുന്നത് എന്നാണ് മിന്റു പറയുന്നത്.
ആദ്യത്തെ ഓഡീഷന് വിനീതേട്ടന് ഇല്ലായിരുന്നു. രണ്ടാമത്തെ ഓഡീഷന് മുതല്‍ അദ്ദേഹം വന്നു. വിനീതേട്ടന് തന്നെയാണ് എല്ലാവരെയും സെലക്ട് ചെയ്തത്. സെറ്റില്‍ ഭയങ്കര പോസിറ്റീവ് എനര്‍ജിയാണ്. പ്രണവ് ആള് ഒരു പാവമാണ്. അധികം സംസാരിക്കുന്ന ഒരു ടൈപ്പ് അല്ല എന്നാണ് ഒരു മാധ്യമത്തിഒരു മാധ്യമത്തിന് ല്കിയ അഭിമുഖത്തില്‍ മിന്റു പറയുന്നത്.
മോഹന്‍ലാലിനെ പോലുളള ഒരു വലിയ ആര്‍ട്ടിസ്റ്റിന്റെ മകനാണ് എന്നൊന്നും പ്രണവിന്റെ കൂടെ നില്‍ക്കുമ്പേള്‍ തോന്നില്ല എന്നും മിന്റു പറയുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് നായികമാരായി എത്തുന്നത്.
‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം.
