Malayalam
“ആഗ്രഹമില്ല എങ്കിലും, പറ്റിയാൽ അത് ചെയ്യും” മഞ്ജുവിന്റെ വാക്കിൽ അന്താളിച്ച് ആരാധകർ; പരാജയമായല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടിരിക്കുന്ന ശീലമൊന്നും തനിക്കില്ല ; മഞ്ജു അടുത്ത വിജയക്കുതിപ്പിലേക്ക്!
“ആഗ്രഹമില്ല എങ്കിലും, പറ്റിയാൽ അത് ചെയ്യും” മഞ്ജുവിന്റെ വാക്കിൽ അന്താളിച്ച് ആരാധകർ; പരാജയമായല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടിരിക്കുന്ന ശീലമൊന്നും തനിക്കില്ല ; മഞ്ജു അടുത്ത വിജയക്കുതിപ്പിലേക്ക്!
മഞ്ജു വാര്യരുടെ അസാമാന്യ അഭിനയ പ്രകടനത്തിന് മുന്നില്‍ അമ്പരപ്പെട്ട് നിന്ന് പോയതിനെക്കുറിച്ച് പല സംവിധായകരും പറഞ്ഞിട്ടുണ്ട്. കഥാപാത്രത്തെ തന്നിലേക്ക് ആവാഹിക്കുന്നതില്‍ പ്രത്യേകമായൊരു കഴിവ് മഞ്ജുവിനുണ്ട് എന്ന അഭിപ്രായം മുതിർന്ന പല സിനിമാ സംവിധായകരും പറഞ്ഞിട്ടുണ്ട്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെ നേരിട്ട് ശക്തമായ തിരിച്ചുവരവായിരുന്നു മഞ്ജു നടത്തിയത്. എല്ലാത്തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് മഞ്ജു ഇപ്പോൾ . പരാജയത്തെ നേരിടുന്നതിനെക്കുറിച്ചും ബയോപിക് ചിത്രത്തെക്കുറിച്ചും പറഞ്ഞുള്ള മഞ്ജു വാര്യരുടെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.
പരാജയങ്ങളില്‍ സങ്കടപ്പെട്ട് നിരാശപ്പെട്ടിരിക്കുന്നയാളല്ല താനെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. പരാജയത്തിനുള്ള കാരണം പരിശോധിച്ച് സ്വയം തിരുത്തി മുന്നേറാനായാണ് ശ്രമിക്കാറുള്ളത്. പരായജമായല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടിരിക്കുന്ന ശീലമൊന്നും തനിക്കില്ല. വിജയ പരാജയങ്ങളെയൊക്കെ അതിന്റേതായ രീതിയില്‍ തന്നെയാണ് നേരിടാറുള്ളത്. നല്ല കഥാപാത്രങ്ങള്‍ തേടി വരണമെന്നാണ് താന്‍ ആഗ്രഹിക്കാറുള്ളതെന്നും താരം പറഞ്ഞിരുന്നു
മഞ്ജു വാര്യരുടെ പേരില്‍ ബയോപിക് ഒരുങ്ങുകയാണെങ്കില്‍ ആരായിരിക്കും അഭിനയിക്കുന്നതെന്നുള്ള ചോദ്യവുമുണ്ടായിരുന്നു. ഈ ചോദ്യത്തിന് രസകരമായ മറുപടിയായിരുന്നു താരം നല്‍കിയത്. പറ്റിയാല്‍ ഞാന്‍ തന്നെ അഭിനയിക്കും. എന്നാല്‍ അങ്ങനെയൊരു ആഗ്രഹമൊന്നും തനിക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു. ബയോപിക് സിനിമ എടുക്കാനും മാത്രമുള്ള കാര്യങ്ങളൊന്നും താന്‍ ജീവിതത്തില്‍ ചെയ്തിട്ടില്ലെന്നും മഞ്ജു വാര്യര്‍ പറയുകയുണ്ടായി.
ഡയറക്ടേഴ്‌സ് ആക്ടറാണ് മഞ്ജു വാര്യര്‍. സംവിധായകരും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. സംവിധായകരുടെ അഭിനേതാവാണ് താന്‍. അല്ലാതെ സ്വന്തമായി എന്തെങ്കിലും ക്രിയേറ്റീവായി സൃഷ്ടിക്കാനുള്ള കഴിവ് ഉണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു മഞ്ജു വാര്യരുടെ വിലയിരുത്തല്‍. സംവിധാന മോഹത്തെക്കുറിച്ച് ചോദിച്ചപ്പോഴും ഇതേ മറുപടിയാണ് താരം നല്‍കാറുള്ളത്.
സംവിധായകന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് അഭിനയിക്കാറുള്ളത്. ഒരോ ടേക്ക് കഴിയുമ്പോഴും അവരുടെ മുഖത്ത് സംതൃപ്തിയുണ്ടോ എന്ന് നോക്കാറുണ്ട്. എല്ലായ്‌പ്പോഴും അളവ് കോലായി വെക്കുന്നത് സംവിധായകന്റെ ഓകെയാണ്. ചിലപ്പോള്‍ അത് തന്റെ പരിമിതിയായിരിക്കാമെന്നുമായിരുന്നു മുന്‍പ് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കിയത്.
അതേസമയം ആരാധാകർക്ക് അറിയേണ്ടത് മഞ്ജുവിന്റെ ജീവിതം സിനിമയാക്കുമോ എന്നതാണ്. അങ്ങനെ സിനിമയാക്കാൻ വേണ്ടതൊന്നും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലന്ന് മഞ്ജു വിനയത്തോടെ പറയുമ്പോഴും സാധാരണ വീട്ടമ്മമാർക്കുൾപ്പടെ നിരവധി സ്ത്രീകൾക്കാണ് മഞ്ജു പ്രജോദനമായിട്ടുള്ളത്. അഭിനയ മികവ് കൊണ്ട് മാത്രമല്ല, വീഴ്ചകളെ അഭിമുഖീകരിച്ച് തോറ്റുകൊടുക്കാതെ മുന്നേറിയ ജീവിതം കൊണ്ടും പ്രചോദനമാണ് മഞ്ജു വാര്യർ.
അടുത്തിടെ മാധ്യമങ്ങൾ ഏറെ ചർച്ചചെയ്ത വാക്കായിരുന്നു വിവാഹമോചനം. പ്രസ്തുത വിഷയത്തിൽ സിനിമയ്ക്കകത്തും പുറത്തുമുള്ളവർ ഉദാഹരണമായി എടുത്തുപറഞ്ഞ പേരായിരുന്നു മഞ്ജുവിന്റേത്. വിവാഹം ഒരു വ്യക്തിയുടെ തീരുമാനമാണന്നും അതേ സ്വാതന്ത്ര്യത്തോടുകൂടിത്തന്നെ വിവാഹമോചനത്തെയും കാണാൻ കഴിയണമെന്നും ജീവിതത്തിൽ എപ്പോൾ വേണ്ടമെങ്കിലും പുതിയ തുടക്കം സാധിക്കുമെന്നുമൊക്കെയുള്ള നിരവധി പാഠങ്ങളാണ് മഞ്ജു തന്റെ ജീവിതം കൊണ്ട് തെളിയിച്ചുതന്നത്. പ്രായമോ വിവാഹമോ വിവാഹമോചനമോ ഒന്നും തന്നെ സ്വപ്നങ്ങളിലേക്കുള്ള വഴിക്ക് തടസമാകില്ല എന്നും മഞ്ജു കാണിച്ചുതന്നിട്ടുണ്ട്. മഞ്ജുവിന്റെ ജീവിതം അടയാളപ്പെടുത്തി കഴിഞ്ഞതാണെന്നും ഇനി മഞ്ജുവിന്റെ ജീവിതം സിനിമയായാൽ അത് സൂക്ഷിക്കപ്പെടുമെന്നുമാണ് ആരാധകർക്ക് പറയാനുള്ളത്.
about manju warrier
