Malayalam
നടന് ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു, അനീഷ പൗലോസ് ആണ് വധു
നടന് ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു, അനീഷ പൗലോസ് ആണ് വധു
Published on
നടന് ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. സ്കൂള്‍ കാലഘട്ടം മുതല്‍ സുഹൃത്തുക്കളായിരുന്നു ആന്റണിയും അനീഷയും. ഇരുവരുടെയും ഹല്‍ദി ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ് അനീഷ. ഓഗസ്റ്റ് എട്ടിനാണ് അങ്കമാലിയില്‍ വച്ചാണ് വിവാഹം. സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷന് ഉണ്ടാകും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി ശ്രദ്ധ നേടുന്നത്.
ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ പെപ്പെ എന്ന പേരിലും താരം അറിയപ്പെടുന്നു. അജഗജാന്തരം ആണ് റിലീസിന് തയാറെടുക്കുന്ന താരത്തിന്റെ പുതിയ ചിത്രം. ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയവാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.
Continue Reading
You may also like...
Related Topics:Actor
