Connect with us

കന്നഡ ദൃശ്യത്തിലെ സീത, ലൊക്കേഷൻ ചിത്രങ്ങളുമായി നവ്യാ നായര്‍; ഏറ്റെടുത്ത് ആരാധകർ

Malayalam

കന്നഡ ദൃശ്യത്തിലെ സീത, ലൊക്കേഷൻ ചിത്രങ്ങളുമായി നവ്യാ നായര്‍; ഏറ്റെടുത്ത് ആരാധകർ

കന്നഡ ദൃശ്യത്തിലെ സീത, ലൊക്കേഷൻ ചിത്രങ്ങളുമായി നവ്യാ നായര്‍; ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടനായികയാണ് നവ്യ. മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നവ്യ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് താരം.

ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക് ആയ ‘ദൃശ്യ’യിൽ അഭിനയിക്കുന്ന വിവരമാണ് നവ്യ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നവ്യ തന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവ് അറിയിച്ചിരിക്കുന്നത്.

ദൃശ്യ എന്ന പേരിലായിരുന്നു കന്നഡയില്‍ ചിത്രം. മലയാളത്തില്‍ മീന ചെയ്‍ത വേഷത്തില്‍ സീതയായി നവ്യാ നായര്‍ കന്നഡയില്‍ അഭിനയിച്ചു. രണ്ടാം ഭാഗത്തിലും നവ്യാ നായര്‍ തന്നെയാണ് നായിക. പി വാസു സംവിധാനം ചെയ്യുന്ന സിനിമയിലെ സീത എന്ന കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് താരം

മലയാളത്തിൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം കന്നഡയിൽ സംവിധാനം ചെയുന്നത് പി. വാസുവാണ്. മോഹൻലാലിന്റെ ജോർജ്കുട്ടി എന്ന കഥാപാത്രത്തെ കന്നഡ നടനായ രവിചന്ദ്രനാണ് അവതരിപ്പിക്കുന്നത്. ‘രാജേന്ദ്ര പൊന്നപ്പ;’ എന്നാണ് കഥാപാത്രത്തിന്റെ പേര്. സിനിമയിൽ ആശ ശരത്ത് മലയാളത്തിലെ അതേ റോളിൽ എത്തുന്നുണ്ട്.

വിവാഹത്തിനു ശേഷം നവ്യ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. 2010ൽ വിവാഹിത ആയ ശേഷം 2012ൽ ‘സീൻ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലും ‘ദൃശ്യ’ യുടെ ആദ്യ ഭാഗത്തിലും മാത്രമാണ് നവ്യ അഭിനയിച്ചത്. സിനിമയിൽ നിന്നും അവധിയെടുത്തെങ്കിലും ടെലിവിഷൻ ഷോകളിൽ നവ്യ സജീവ സാന്നിധ്യമായിരുന്നു.

‘ദൃശ്യ’ ക്ക് പുറമെ വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ. ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top