Social Media
വിജയ്‌യുടെ ചുവടുകള്‍ നോക്കിപ്പഠിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സാക്ഷാല്‍ ഡേവിഡ് വാര്‍ണര്‍; വീഡിയോ വൈറൽ
വിജയ്‌യുടെ ചുവടുകള്‍ നോക്കിപ്പഠിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സാക്ഷാല്‍ ഡേവിഡ് വാര്‍ണര്‍; വീഡിയോ വൈറൽ
ജനുവരി 13ന് പൊങ്കൽ റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമായിരുന്നു വിജയ് നായകനായി എത്തിയ മാസ്റ്റർ. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്.
ചിത്രത്തെ പോലെ തന്നെ അതിലെ ഗാനങ്ങൾക്കും വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിലെ അനിരുദ്ധ് സംഗീതം ചെയ്ത വാത്തി കമിംഗ് എന്ന പാട്ടിലെ വിജയ്‌യുടെ നൃത്തച്ചുവടുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. നിരവധി പേരാണ് ഈ ഗാനത്തിന് ചുവട് വച്ചുകൊണ്ട് രംഗത്തെത്തിയത്. ചിത്രം പുറത്തിറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ഗാനത്തിന്റെ തരംഗം തീർന്നിട്ടില്ലെന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
ഓസ്‌ട്രേലിയയില്‍ നിന്നാണ് വാത്തി കമിംഗ് ചുവടുകളെത്തിയിരിക്കുന്നത്. അതും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരമായ സാക്ഷാല്‍ ഡേവിഡ് വാര്‍ണര്‍. ടെലിവിഷനില്‍ വാത്തി കമിംഗ് പാട്ടിട്ട് ചുവടുകള്‍ നോക്കി പഠിക്കാന്‍ ശ്രമിക്കുന്ന വാര്‍ണറുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വാര്‍ണറുടെ മക്കളെയും വീഡിയോയില്‍ കാണാം. സെക്കന്റുകള്‍ മാത്രമുള്ള വീഡിയോ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം വൈറലായി കഴിഞ്ഞു.
നേരത്തെയും വിവിധ ദക്ഷിണേന്ത്യന്‍ സിനിമകളിലെ പാട്ടുകള്‍ക്ക് ചുവടുവെച്ചും ഭാഗങ്ങള്‍ അഭിനയിച്ചും രസകരമായ വീഡിയോകളുമായി വാര്‍ണര്‍ എത്തിയിരുന്നു.
