serial
വിവാഹം കഴിക്കാത്തത് എന്തുകൊണ്ട്? ചന്ദ്ര ലക്ഷ്മണിന്റെ മറുപടി ഞെട്ടിച്ചു… ആ സംശയത്തിനുള്ള ഉത്തരം ഇതാ…
വിവാഹം കഴിക്കാത്തത് എന്തുകൊണ്ട്? ചന്ദ്ര ലക്ഷ്മണിന്റെ മറുപടി ഞെട്ടിച്ചു… ആ സംശയത്തിനുള്ള ഉത്തരം ഇതാ…
സിനിമാ സീരിയല്‍ താരമായി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയാണ് ചന്ദ്രാ ലക്ഷ്മണ്. ചക്രം, കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, ബല്‍റാം v/s താരാദാസ്, കാക്കി ഉള്‍പ്പെടെയുളള മലയാള സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ സ്വന്തം സുജാത എന്ന പരമ്പരയിലൂടെ വീണ്ടും മിനിസ്ക്രീനിലേക്ക് എത്തിയിരിക്കുകയാണ്
2016ന് ശേഷമാണ് അഭിനയ രംഗത്ത് നടിക്ക് ചെറിയ ഒരിടവേള വന്നത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്വന്തം സുജാതയിലൂടെ വീണ്ടും തിരിച്ചെത്തുകയായിരുന്നു. മികച്ച പ്രതികരണം നേടിയ പരമ്പര മുന്നേറികൊണ്ടിരിക്കുകയാണ് . ചന്ദ്രാ ലക്ഷ്മണിനൊപ്പം നടന് കിഷോര്‍ സത്യയും സ്വന്തം സുജാതയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സുജാത, പ്രകാശന് എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും അഭിനയിക്കുന്നത്.
ഇപ്പോൾ ഇതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കല്യാണം കഴിക്കാത്തത് എന്താണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടി.
ഈ ലോകത്ത് സോള്‍വ് ചെയ്യാന്‍ എന്തൊക്കെ പ്രശ്നങ്ങളുണ്ട്. ഇതൊക്കെ ഒരു പ്രശ്നമാണോ എന്ന് ചന്ദ്രാ ലക്ഷ്മണ് ചോദിക്കുന്നു. ഞാന്‍ കല്യാണത്തിന് എതിരൊന്നും അല്ല, എനിക്ക് ഫാമിലി ഇഷ്ടമാണ്. പക്ഷേ ഞാന്‍ എന്റെ സമയം എടുക്കുന്നു. ഞാന്‍ എന്റെ ഒരു ഫ്ളോയില്‍ അങ്ങ് പോവട്ടെ എന്ന് തീരുമാനിച്ചതാണ്. ഫ്രണ്ട്സ് ഒകെ കല്യാണം കഴിച്ചു. അപ്പോ ഞാനും കല്യാണം കഴിക്കണം എന്ന പ്രഷറൊന്നും എനിക്ക് ഇല്ല, എന്റെ അച്ഛനും അമ്മയും അത് തരാറുമില്ല, നടി പറയുന്നു.
പിന്നെ ഈ സമൂഹം പറയുന്നത് അനുസരിച്ച് ഞാന്‍ എല്ലാം ചെയ്യണമെന്ന് വിചാരിച്ചാല്‍ അത് ചെയ്യില്ല . അത് കുറെ പേര്‍ക്ക് പ്രഷറുണ്ട്. പക്ഷേ ഞാന്‍ അതേകുറിച്ച് വ്യാകുലപ്പെടാറില്ല. എന്നും നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണ് കല്യാണത്തെ കുറിച്ച്. നേരിടുന്നു എന്ന് പറയുന്നില്ല. അവര്‍ ചോദിക്കുന്നത് അവരുടെ പ്രശ്നം. ഞാന്‍ മറുപടി പറയാത്തത് എന്റെ ചോയ്സ്. അപ്പോ എന്റെ സന്തോഷകരമായ സ്ഥലത്ത് ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അഭിമുഖത്തില്‍ നടി വ്യക്തമാക്കി.
മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും സീരിയലുകളിലും നടി വേഷമിട്ടിരുന്നു. സ്വന്തം, മേഘം, കോലങ്കള്‍, കാതലിക്ക നേരമില്ലൈ തുടങ്ങിയ സീരിയലുകളെല്ലാം ചന്ദ്ര ലക്ഷ്മണിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴില്‍ മനസെല്ലാം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുകയായിരുന്നു
