TV Shows
ഫിനാലെ ആഘോഷങ്ങളിൽ ഭാഗ്യലക്ഷ്മി എത്തിയില്ല… ആ സംശയം! ഒടുവിൽ അതും പുറത്തായി; കാരണം തുറന്നടിച്ച് മോഹൻലാൽ
ഫിനാലെ ആഘോഷങ്ങളിൽ ഭാഗ്യലക്ഷ്മി എത്തിയില്ല… ആ സംശയം! ഒടുവിൽ അതും പുറത്തായി; കാരണം തുറന്നടിച്ച് മോഹൻലാൽ
ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പ് അവസാനിച്ചു. ഒന്നാം സ്ഥാനം സ്വന്തമാക്കിയത് മണിക്കുട്ടന് ആയിരുന്നു. തുടക്കം മുതല്‍ വിജയസാധ്യത ഉറപ്പിച്ച മത്സരാര്‍ഥിയായിരുന്നു മണിക്കുട്ടൻ. എട്ട് പേര് ഫൈനലില്‍ എത്തിയെങ്കിലും ഫൈനല്‍ ഫൈവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മണിക്കുട്ടന്, സായി വിഷ്ണു, ഡിംപല്‍ ഭാല്‍, റംസാന്, അനൂപ് കൃഷ്ണന് എന്നിവരാണ്.
ഡിംപല്‍ മൂന്നാം സ്ഥാനത്തിന് അർഹയായപ്പോൾ അനൂപ് അഞ്ചാമതും റംസാന് നാലാമതും എത്തി. സായിയും മണിക്കുട്ടനുമാണ് ടൈറ്റില്‍ വിന്നറാവാനുള്ള സാധ്യത പട്ടികയില്‍ അവസാനം വരെ നിന്നത്. ഇവരില്‍ ആര്‍ക്ക് ലഭിക്കുമെന്ന സംശയം പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു. ഒടുവില്‍ മണിക്കുട്ടനാണ് വിജയിച്ചതെന്ന് അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിക്കുകയായിരുന്നു
ബിഗ് ബോസ് സീസൺ 3യിലെ ഒരു മത്സരാർഥിയൊഴികെ എല്ലാവരും ഫിനാലെയിൽ എത്തിയിരുന്നു ഭാഗ്യലക്ഷ്മിയായിരുന്നു ബിഗ് ബോസ് ഫിനാലെയ്ക്ക് എത്താതിരുന്നത്. ഷോയുടെ തുടക്കത്തിൽ തന്നെ മോഹൻലാൽ ഭാഗ്യലക്ഷ്മി വരാത്തതിനെ കുറിച്ച് പറഞ്ഞിരുന്നു. ചില വ്യക്തിപരമായ കാര്യങ്ങൾ മൂലമാണ് ഭാഗ്യലക്ഷ്മി വരാത്തതെന്നാണ് മോഹൻലാൽ പറഞ്ഞത്. മറ്റുള്ളവരെ ഏറെ സന്തോഷത്തോടെയാണ് ബിഗ് ബോസ് ഫിനാലെ വേദിയിലേയ്ക്ക് മോഹൻലാൽ സ്വാഗതം ചെയ്തത്.
ബിഗ് ബോസ് സീസൺ 3 ൽ 14 ാം മത്തെ മത്സരാർഥിയായിട്ടായിരുന്നു ഭാഗ്യലക്ഷ്മി എത്തിയത്. 49ാം ദിവസമാണ് ഷോയിൽ നിന്ന് പുറത്താകുന്നത്.
ഷോയിലായിരിക്കവെ പലതവണ പുറത്ത് പോകണമെന്ന് ബിഗ് ബോസിനോട് അഭ്യർത്ഥിച്ചിരുന്നു. ബിഗ് ബേസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായിരുന്നു താരം. ഏറെ സന്തേഷത്തോടെയാണ് 49ാം ദിവസം ഹൗസിൽ നിന്ന് പുറത്ത് പോയത്. ഭാഗ്യലക്ഷ്മി സന്തോഷത്തോടെയാണ് പോയതെങ്കിലും മറ്റുള്ള മത്സരാർഥികളെ അന്ന് അത് ഞെട്ടിച്ചിരുന്നു.
കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് നല്കുന്ന 75 ലക്ഷത്തിന്റെ ഫ്ലാറ്റ് ആയിരുന്നു ടൈറ്റില്‍ വിന്നറെ കാത്തിരുന്നത്
സമ്മാനത്തിന് അര്‍ഹനായ ആള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് ഫ്ളാറ്റ് തിരഞ്ഞെടുക്കാമെന്ന് കോണ്‍ഫിഡന്റ്് ഗ്രൂപ്പിന്റെ ചെയര്‍മാനായ റോയി സി ജെ അറിയിച്ചിരുന്നു.
ഒപ്പം നാനടെക്നോളജിയുടെ വലിയൊരു സമ്മാനവും ടൈറ്റില്‍ വിന്നര്‍ക്ക് ലഭിച്ചിരിക്കുകയാണ്. തുടക്കം മുതല്‍ ഒരു വീട് ഇല്ലാത്തതിനെ കുറിച്ച് ബിഗ് ബോസിനുള്ളില്‍ തുറന്ന് സംസാരിച്ച മത്സരാര്‍ഥിയായിരുന്നു മണിക്കുട്ടന്. തന്റെ അച്ഛനും അമ്മയും വാടക വീട്ടിലാണ് കഴിയുന്നതെന്ന് അടക്കമുള്ള കാര്യങ്ങള്‍ മണിക്കുട്ടന് പറഞ്ഞിരുന്നു. വിചാരിച്ചിരുന്നത് പോലെ ഫ്ലാറ്റ് സമ്മാനമായി ലഭിച്ച സന്തോഷത്തിലായി താരം.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 2021 ഫെബ്രുവരി 14 നാണ് ബിഗ് ബോസ് സീസൺ 3 തുടങ്ങിയത്. 14 മല്‍സരാര്‍ഥികളുമായി തുടങ്ങിയ ഷോയിൽ മണിക്കുട്ടൻ, നോബി, ഭാഗ്യലക്ഷ്മി, കിടിലൻ ഫിറോസ് എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു എത്തിയത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും ഷോയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു. സായി, ഡിംപൽ, ഋതുവുമൊക്ക ചെറിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു.
