അഞ്ജുവിന്റെ ആ ഫോൺ കോൾ കുതിച്ചെത്തി ശിവന്! വമ്പൻ ട്വിസ്റ്റ്; സംഭവിച്ചത് കണ്ടോ?
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സാന്ത്വനം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറുകയായിരുന്നു സാന്ത്വനം. സാന്ത്വനത്തിലെ പുതിയ ട്വിസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. പൊതുവെ മുരടനെന്ന് വിശേഷിപ്പിക്കുന്ന ശിവന്റെ മനസ്സിലെ പ്രണയം പുറത്തുവരുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പരമ്പരയിലെ പുതിയ വിശേഷം.
ബാലന്റെയും ഹരിയുടേയും സഹോദരനായ ശിവനെ പൊതുവെ മുരടനായാണ് എല്ലാവരും വിശേഷിപ്പിക്കാറുള്ളത്. പുറമെ കാണിക്കുന്ന ദേഷ്യം മാത്രമേയുള്ളൂ, ആള് വളരെ പാവമാണെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. അപ്രതീക്ഷിതമായാണ് ശിവന്റെ ജീവിതത്തിലേക്ക് അഞ്ജലി എത്തിയത്. ഹരിയുമായി നിശ്ചയിച്ച അഞ്ജലിയെ ശിവന് വിവാഹം ചെയ്യുകയായിരുന്നു. വഴക്കടിച്ചും വെറുപ്പ് കാണിച്ചും മുന്നേറുകയായിരുന്ന ഇരുവരും പ്രണയിച്ച് തുടങ്ങിയിരിക്കുകയാണിപ്പോള്‍.
അന്യോന്യം സ്നേഹിക്കുന്നുണ്ട് ശിവനും അഞ്ജലിയും. എന്നാല്‍ അത് പ്രകടിപ്പിക്കാറില്ല ഇരുവരും. മുന്‍പ് ശിവനോട് വെറുപ്പ് കാണിച്ചിരുന്ന അഞ്ജലിയിലെ മാറ്റം ദേവിയും അപര്‍ണയും ശരിക്കും മനസ്സിലാക്കിയിരുന്നു. അഞ്ജലിയുമായി ബാലനും ദേവിയും പിണക്കം നടിച്ചപ്പോള്‍ ശിവനും വിഷമത്തിലായിരുന്നു. തനിക്ക് സര്‍പ്രൈസ് ഒരുക്കുന്നതിന് വേണ്ടിയായാണ് അഞ്ജലി മോതിരം പണയം വെക്കാനായി ശ്രമിച്ചതെന്നറിഞ്ഞതോടെ ശിവനും സങ്കടത്തിലായിരുന്നു.
അച്ഛനൊപ്പം സ്വന്തം വീട്ടിലേക്ക് പോയ അഞ്ജലി ശിവനെ വിളിച്ച് വരുത്തി തിരിച്ച് സാന്ത്വനം വീട്ടിലേക്ക് പോവുകയാണ്. അമ്മയും ജയന്തിയമ്മായിയും വിവാഹബന്ധം വേര്‍പിരിക്കാനുള്ള ശ്രമത്തിലാണെന്ന് മനസ്സിലായതോടെയാണ് അഞ്ജലിയുടെ നിയന്ത്രണം വിട്ടത്. ശിവനെ വിളിച്ച് സങ്കടപ്പെട്ട് തന്നെ തിരിച്ച് കൂട്ടിക്കൊണ്ട് പോവാന്‍ ആവശ്യപ്പെടുകയായിരുന്നു അഞ്ജലി. ശിവാഞ്ജലി പ്രണയനിമിഷങ്ങള്‍ കാണാനാണ് ഞങ്ങളും കാത്തിരുന്നതെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. പ്രമോ വീഡിയോ കണ്ടതോടെ എപ്പിസോഡിനായി വെയ്റ്റിംഗാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
