‘നടക്കാന്‍ പഠിച്ചതിന്റെ പിറ്റേന്ന് മുതല്‍ പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല’ കാത്തിരിപ്പിന് ഇനിയൊരു അറുതിയുണ്ടാകുമോ? മകനൊപ്പം രമേഷ് പിഷാരടി
എന്തും പറയുമ്പോൾ നർമ്മം കലര്‍ത്താന്‍ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ ക്യാപ്ഷനുകള്‍ മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട്. പോസ്റ്റുകള്‍ക്ക് നല്‍കുന്ന ക്യാപ്ഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. അത്തരത്തിലൊരു ചിത്രവും ക്യാപ്ഷനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
ഇളയ മകനൊപ്പമുള്ള ഒരു ചിത്രമാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി രമേഷ് പിഷാരടി പങ്കുവെച്ചത്. ജനലില്‍ പിടിച്ച് സങ്കടത്തോടെ പുറത്തേക്ക് നോക്കിയിരിക്കുന്ന പിഷാരടിയും മകനുമാണ് ചിത്രത്തിലുള്ളത്. ‘നടക്കാന്‍ പഠിച്ചതിന്റെ പിറ്റേന്ന് മുതല്‍ പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല’ എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി താരം കുറിച്ചിട്ടുള്ളത്. പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു
കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ പിഷാരടി ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് ഒപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധേയനായത്. പൊസിറ്റീവ് ആണ് ആദ്യ സിനിമ. കപ്പല്‍ മുതലാളി എന്ന സിനിമയിലൂടെ നായകനായും അരങ്ങേറ്റം കുറിച്ചു. നിരവധി ചിത്രങ്ങളില്‍ സ്വഭാവ നടനായും താരം തിളങ്ങി.
