ആണുങ്ങളുടെ മെക്കിട്ട് കയറിയിട്ട് വിലസാമെന്ന് കരുതിയോ! അടുത്ത ചാട്ടവാറടി! ഇനി സുപ്രീംകോടതി കയറി ഇറങ്ങും
വിവാദങ്ങൾക്കും ചർച്ചകളൊക്കുമൊടുവിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ജാമ്യം… നാണം കെട്ട് വിജയ് പി നായർ..
യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയ്ക്കും കൂട്ട് പ്രതികളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവർക്ക് കർശന ഉപാധികളോടെ കഴിഞ്ഞ ദിവസമായിരുന്നു ജാമ്യം അനുവദിച്ചത്
യൂട്യൂബറെ മര്‍ദ്ദിച്ച ഭാഗ്യലക്ഷ്മിയടമക്കുള്ള പ്രതികളുടെ നടപടി നിയമം കൈയിലെടുക്കലാണെന്നും ഇതിനോടു യോജിപ്പില്ലെങ്കിലും പ്രതികളെ ഒരു പാഠമെന്ന നിലയില്‍ ജയില്‍ ശിക്ഷയുടെ രുചി അറിയിക്കേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു. യൂ ട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച സിംഗിള്‍ ബെഞ്ചിന്റെ വിധിയിലാണ് ഇതു പറയുന്നത്.
എന്നാൽ ഇത് കൊണ്ട് ഒന്നും തീരുന്നില്ല… ജാമ്യം കിട്ടിയതേ ഉള്ളൂ അടുത്ത അടി പുറകേ വരുന്നു. ഭാഗ്യ ലക്ഷ്മി ഇനി സുപ്രീംകോടതി കയറി ഇറങ്ങണം.. മെന്‍സ് റൈറ്റ് അസോസിയേഷന് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനൊരുങ്ങുന്നുവെന്നുള്ള റിപ്പോർട്ടാണ് വരുന്നത് .കോടതി വിധിയുടെ പകര്‍പ്പിന്റെ സേർട്ടിഫൈഡ് കോപ്പി എടുത്തതിന് ശേഷമായിരിക്കും സുപ്രിം കോടതിയില്‍ അപ്പീല്പോകുന്നതെന്ന് അഡ്വക്കേറ്റ് നെയ്യാറ്റിങ്കര പി നാഗരാജ്. ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും സന്തോഷം ഇതോടെ അവസാനിച്ചിരിക്കുകയാണ്.
അതെ സമയം നിയമവാഴ്ചയില്‍ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും അതിക്രമത്തിന് മുതിര്‍ന്നതെന്നാണ് ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി ചോദിച്ചത്.അതേസമയം, അതിക്രമവും മോഷണവും ഉള്‍പ്പെടെ തങ്ങള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും വാദം. വിവാദ വീഡിയോയെ കുറിച്ച് സംസാരിക്കാന്‍ വിജയ് പി. നായരുടെ ആവശ്യപ്രകാരമാണ് താമസസ്ഥലത്ത് ചെന്നത്. അവിടെ നിന്നെടുത്ത ലാപ്ടോപ്പും മൊബൈലും ഹെഡ്സെറ്റും മൂന്ന് മണിക്കൂറിനകം തന്നെ പോലീസിനെ ഏല്പിച്ചിട്ടുണ്ട്. പ്രതികള്‍ മഷിയും ചൊറിയണവും കയ്യില്‍ കരുതിയിരുന്നെന്ന ആരോപണവും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന് നിഷേധിച്ചു.
പ്രതികള്‍ അതിക്രമിച്ചു കയറുകയായിരുന്നെന്നും ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും എതിര്‍ഭാഗം വാദമുന്നയിച്ചു. എന്ത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്ന് ഇവര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിജയ് പി. നായരുടെ അഭിഭാഷകന് പറഞ്ഞു. അതിക്രമത്തിന്റെ വീഡിയോ പുറത്തുവിട്ടത് നിയമവാഴ്ചയില്‍ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ എന്ന് കോടതി ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകനോട് ചോദിച്ചു. സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ശ്രമമാണെന്ന അഭിഭാഷകന്റെ മറുപടിയോട് അത്തരത്തില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ അതിന്റെ പരിണിതഫലവും അനുഭവിക്കാന്‍ തയ്യാറാകണമെന്നായിരുന്നു വാദം കേള്‍ക്കവേ കോടതിയുടെ പ്രതികരണം. ഈ വാദത്തിനൊടുവിലാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്….
ജാമ്യം കിട്ടിയാൽ എന്താ ഈ മൂവർസംഘത്തെ മെൻസ് റൈറ്റ് അസോസിയേഷൻ അങ്ങനെ വിടാൻ ഉദ്ദേശമില്ല… ഹൈക്കോടതിയിക്ക് പകരം സുപ്രീം കോടതി വരാന്ത കയറി ഇറങ്ങുന്ന കാഴ്ചയാണ് ഇനി കാണാൻ പോകുന്നത്.
