മരണത്തിനും ഇവരെ വേര്‍പെടുത്താന്‍ ആയില്ല, മോര്‍ച്ചറിക്ക് മുന്നില്‍ വിഷമത്തോടെ ഒറ്റക്ക് ഇരിക്കുന്ന ജിജുവിനെ കണ്ടിരുന്നു, സംസാരിക്കാനായില്ല; വേദന പങ്കുവച്ച് കൂടെപ്പിറപ്പുകൾ; ഒപ്പം ശീതൾ ശ്യാമിനെതിരെ കടുത്ത വിമർശനവും !
മരണത്തിനും ഇവരെ വേര്‍പെടുത്താന്‍ ആയില്ല, മോര്‍ച്ചറിക്ക് മുന്നില്‍ വിഷമത്തോടെ ഒറ്റക്ക് ഇരിക്കുന്ന ജിജുവിനെ കണ്ടിരുന്നു, സംസാരിക്കാനായില്ല; വേദന പങ്കുവച്ച് കൂടെപ്പിറപ്പുകൾ; ഒപ്പം ശീതൾ ശ്യാമിനെതിരെ കടുത്ത വിമർശനവും !
മരണത്തിനും ഇവരെ വേര്‍പെടുത്താന്‍ ആയില്ല, മോര്‍ച്ചറിക്ക് മുന്നില്‍ വിഷമത്തോടെ ഒറ്റക്ക് ഇരിക്കുന്ന ജിജുവിനെ കണ്ടിരുന്നു, സംസാരിക്കാനായില്ല; വേദന പങ്കുവച്ച് കൂടെപ്പിറപ്പുകൾ; ഒപ്പം ശീതൾ ശ്യാമിനെതിരെ കടുത്ത വിമർശനവും !
അനന്യയെ അവസാനമായി കണ്ടപ്പോള്‍ സങ്കടം അടക്കാനാവാതെ പൊട്ടിക്കരയുകയായിരുന്നു പ്രിയപ്പെട്ടവര്‍. മേക്കപ്പ് ആര്‍ടിസ്റ്റായ രഞ്ജു രഞ്ജിമാരുടെ വീട്ടിലേക്കായിരുന്നു അനന്യയെ കൊണ്ടുവന്നത്. ആ പെട്ടിയോട് മുഖം ചേര്‍ത്ത് കരയുന്ന രഞ്ജുരഞ്ജിമാരുടെ ചിത്രവും ഹൃദയം തകര്‍ന്നുള്ള കരച്ചിലും കാണുന്നവരെപ്പോലും കരയിപ്പിക്കുന്നതായിരുന്നു. അനന്യയുടെ വിയോഗത്തിന് പിന്നാലെയായാണ് മറ്റൊരു ദു:ഖവാര്‍ത്ത കൂടി എത്തിയത്.
അനന്യയുടെ സുഹൃത്തായ ജിജു ഗിരിജാ രാജാണ് മനോവിഷമം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജിജു ഇനിയില്ലെന്നറിഞ്ഞതിന്റെ ദു:ഖം പങ്കുവെച്ച് സുഹൃത്തുക്കള്‍ എത്തിയിരുന്നു. ഇരുവരേയും കുറിച്ച് പറഞ്ഞ് രഞ്ജു രഞ്ജിമാരും എത്തിയിട്ടുണ്ട്.
“യൂ കാണ്ട് ലെഫ്റ്റ് മൈ ഹാര്‍ട്ട് ” എന്ന ക്യാപ്ഷനോടെയായിരുന്നു രഞ്ജു രഞ്ജിമാര്‍ അനന്യയ്ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. രഞ്ജുവിന്റെ കവിളില്‍ ഉമ്മ വെച്ച് നില്ക്കുന്ന അനന്യയെയാണ് ചിത്രത്തില്‍ കാണുന്നത്.
വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായ അനന്യയുടെ ഓര്‍മ്മകളിലാണ് താനെന്നും വേദനാജനകമാണ് അതെന്നും രഞ്ജു കുറിച്ചിട്ടുണ്ട്. അനന്യയും ജിജുവും ഒരുമിച്ചുള്ള ഫോട്ടോയും രഞ്ജു രഞ്ജിമാര്‍ പോസ്റ്റ് ചെയ്തിരുന്നു. രണ്ടുപേരും തന്ന വാക്ക് തെറ്റിച്ചുവെന്ന ക്യാപ്ഷനോടെയായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്.
അനന്യയ്ക്ക് പിന്നാലെ ജിജുവും പോയി. മരണത്തിനും ഇവരെ വേര്‍പെടുത്താന്‍ ആയില്ലെന്നായിരുന്നു അഞ്ജലി അമീര്‍ കുറിച്ചത്. അനന്യയും ജിജുവും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വൈറ്റിലയിലെ താമസസ്ഥലത്ത് ജിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അനന്യയുടെ വിയോഗശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ജിജു.
ഇന്നലെ അയാളെ മോര്‍ച്ചറിക്ക് മുന്നില്‍ വിഷമത്തോടെ ഒറ്റക്ക് ഇരിക്കുന്നത് കണ്ടിരുന്നു. സംസാരിക്കാം എന്ന് വിചാരിച്ചിരുന്നു. കഴിഞ്ഞില്ല എന്നായിരുന്നു വൈഗ കുറിച്ചത്. ചേച്ചിയുടെ മരണത്തിന്റെ ഷോക്കില്‍ നിന്നും ഇതുവരെ റിക്കവര്‍ ആയിട്ടില്ല. ചേച്ചിയുടെ പങ്കാളി മനോവിഷമം താങ്ങാനാവാതെ ആത്മഹത്യ ചെയ്തുവെന്നായിരുന്നു ദയ ഗായത്രിയുടെ കുറിപ്പ്.
അതേസമയം സോഷ്യൽ മീഡിയ നിറയെ അനന്യയ്ക്ക് തീതി തേടിയുള്ള പോസ്റ്റുകളും കുറിപ്പുകളുമാണ്. അതോടൊപ്പം ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാമിനെതിരെയും വിമർശനം ശക്തമാക്കുന്നുണ്ട്. അനന്യയുടെ അവസാന നാളിൽ ക്ലബ് ഹൗസിൽ നടന്ന ചർച്ചയിൽ ശീതൾ പറഞ്ഞ വാക്കുകളാണ് അനന്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് സീമ വിനീത് ഉൾപ്പടെയുള്ള മറ്റ് ആക്ടിവിസ്റ്റുകൾ പറയുന്നത്. പ്രശ്നവുമായി ബന്ധപ്പെട്ട തെളിവുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...