ദിലീപേട്ടന് ഡാന്‍സ് കളിക്കാന്‍ ചമ്മലാണ്, ഒപ്പം ചാക്കോച്ചേട്ടൻ ഉണ്ടല്ലോ ഡാന്‍സിന്… അതാണെങ്കിലോ പറയുന്നതിന് മുമ്പ് ഡാന്‍സ് കളിക്കുന്ന ഒരു സാധനവും; നവ്യ നായര്‍
ദിലീപേട്ടന് ഡാന്‍സ് കളിക്കാന്‍ ചമ്മലാണ്, ഒപ്പം ചാക്കോച്ചേട്ടൻ ഉണ്ടല്ലോ ഡാന്‍സിന്… അതാണെങ്കിലോ പറയുന്നതിന് മുമ്പ് ഡാന്‍സ് കളിക്കുന്ന ഒരു സാധനവും; നവ്യ നായര്‍
ദിലീപേട്ടന് ഡാന്‍സ് കളിക്കാന്‍ ചമ്മലാണ്, ഒപ്പം ചാക്കോച്ചേട്ടൻ ഉണ്ടല്ലോ ഡാന്‍സിന്… അതാണെങ്കിലോ പറയുന്നതിന് മുമ്പ് ഡാന്‍സ് കളിക്കുന്ന ഒരു സാധനവും; നവ്യ നായര്‍
‘കല്യാണരാമന്’ ചിത്രത്തിലെ രസകരമായ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് നടി നവ്യ നായര്‍. ഡാന്‍സ് മാസ്റ്റര്‍ വരുമ്പോള്‍ ഓടിയൊളിക്കുന്ന ദിലീപിനെ കുറിച്ചും പറയുന്നതിന് മുമ്പേ ഡാന്‍സ് തുടങ്ങുന്ന കുഞ്ചാക്കോ ബോബനെ കുറിച്ചുമാണ് താരം പറയുന്നത്.
ഏറ്റവും എന്ജോയ് ചെയ്ത് അഭിനയിച്ച സിനിമയാണ് കല്യാണരാമന്. സിനിമയില്‍ കാണുന്ന അതേ കളിയും ചിരിയും തന്നെയായിരുന്നു സെറ്റിലും എന്നാണ് നവ്യ പറയുന്നത്. കല്യാണരാമനിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ ‘തിങ്കളേ പൂതിങ്കളേ’ എന്ന ഗാനത്തിന്റെ ചിത്രീകരണത്തെ കുറിച്ചും നവ്യ സംസാരിച്ചു.
ദിലീപേട്ടന് ഡാന്‍സ് കളിക്കാന്‍ വലിയ ചമ്മലാണ്. ഡാന്‍സ് മാസ്റ്ററെ കാണുമ്പോള്‍ തന്നെ ദിലീപേട്ടന് പതുക്കെ ഒളിച്ചു പോകാനൊക്കെ നോക്കും. ആള്‍ക്ക് ഭയങ്കര ബുദ്ധിമുട്ടാണിതൊക്കെ. അതുമാത്രമല്ല, ഒപ്പം ചാക്കോച്ചേട്ടനും (കുഞ്ചാക്കോ ബോബന്) ഉണ്ടല്ലോ ഡാന്‍സിന്. അതാണെങ്കിലോ പറയുന്നതിന് മുമ്പ് ഡാന്‍സ് കളിക്കുന്ന ഒരു സാധനവും എന്നാണ് താരം പറയുന്നത്.
ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്കില്‍ അതിഥിയായി എത്തിയപ്പോഴാണ് നവ്യ ഇക്കാര്യം പറഞ്ഞത്. ഈ വാക്കുകളുടെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ ഡാന്‍സിലെ മാജികിന്റെ ആരാധികയാണ് താന്‍ എന്നാണ് വീഡിയോക്ക് ക്യാപ്ഷനായി നവ്യ കുറിച്ചിരിക്കുന്നത്. പറയുന്നതിന് മുന്‍പേ ഡാന്‍സ് കളിക്കുന്ന ഒരു സാധനം എന്ന നവ്യയുടെ ഡയലോഗ് ക്യാപ്ഷനായി കുറിച്ച് കുഞ്ചാക്കോ ബോബനും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...