Connect with us

ചെറുകുടലില്‍ നിന്ന് ഒരു ഭാഗം കട്ട് ചെയ്താണ് വജൈന ഡെപ്‌തോടു കൂടി ഫിക്‌സ് ചെയ്തത്, അവിടെയാണ് പിഴവ് സംഭവിച്ചത്! അവിടെ നിന്നും അങ്ങോട്ട് അവള്‍ വേദന തിന്നാന്‍ തുടങ്ങി! അനന്യ തന്നോട് പറഞ്ഞത്… സുഹൃത്തിന്റെ ആ വെളിപ്പെടുത്തൽ ഭയാനകം

Malayalam

ചെറുകുടലില്‍ നിന്ന് ഒരു ഭാഗം കട്ട് ചെയ്താണ് വജൈന ഡെപ്‌തോടു കൂടി ഫിക്‌സ് ചെയ്തത്, അവിടെയാണ് പിഴവ് സംഭവിച്ചത്! അവിടെ നിന്നും അങ്ങോട്ട് അവള്‍ വേദന തിന്നാന്‍ തുടങ്ങി! അനന്യ തന്നോട് പറഞ്ഞത്… സുഹൃത്തിന്റെ ആ വെളിപ്പെടുത്തൽ ഭയാനകം

ചെറുകുടലില്‍ നിന്ന് ഒരു ഭാഗം കട്ട് ചെയ്താണ് വജൈന ഡെപ്‌തോടു കൂടി ഫിക്‌സ് ചെയ്തത്, അവിടെയാണ് പിഴവ് സംഭവിച്ചത്! അവിടെ നിന്നും അങ്ങോട്ട് അവള്‍ വേദന തിന്നാന്‍ തുടങ്ങി! അനന്യ തന്നോട് പറഞ്ഞത്… സുഹൃത്തിന്റെ ആ വെളിപ്പെടുത്തൽ ഭയാനകം

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിൽ ഗുരുതര പിഴവ് ആരോപിച്ച് രംഗത്തെത്തിയിരുന്ന അനന്യയുടെ ആത്മഹത്യയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ആദ്യ ട്രാൻസ് റേഡിയോ ജോക്കിയും കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ ട്രാൻസ് യുവതിയും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിന്റെ മകളായി അറിയപ്പെട്ടു

അനന്യയുടെ മരണത്തിൽ മനം നൊന്ത് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ കുറിപ്പുകൾ പങ്കുവെക്കുന്നത്. വളരെ ബോൾഡ് ആയി ജീവിതത്തെ നേരിട്ടുവന്ന അനന്യ ഇത്തരത്തിലൊരു മണ്ടത്തരം കാണിച്ചത് വിശ്വസിക്കാനാകുന്നില്ല എന്നാണ് അനന്യയുടെ സുഹൃത്തുക്കൾ പറയുന്നത്.

അനന്യയുടെ വേദനയെക്കുറിച്ച് സ്വന്തം വിഭാഗത്തിൽ ഉള്ളവരെപോലെ തന്നെ മനസിലാക്കിയ ഒരാൾ ആണ് അനന്യയുടെ പ്രിയ സുഹൃത്ത് വൈഗ സുബ്രമണ്യവും. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനന്യക്ക് വേണ്ടി പ്രിയ സുഹൃത്ത് ശബ്ദം ഉയർത്തിയിരിക്കുകയാണ്

താന്‍ ചതിക്കപ്പെട്ടു, നീതി നിഷേധിക്കപ്പെട്ടു എന്നൊക്കെ ആയിരംവട്ടം ഈ ലോകത്തോട് വിളിച്ചു പറഞ്ഞതാണ് ആ പാവം. ആരും ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല പലവട്ടം പരിഹസിക്കുകയും ചെയ്തു. അവൾ കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ മുഖംതിരിച്ചു നടന്ന ആ നിസംഗതയുണ്ടല്ലോ. ആ നിസംഗതയ്ക്കു മുന്നിലാണ് അവള്‍ തൂങ്ങിയാടി നില്‍ക്കുന്നത് എന്നും വൈഗ പറയുന്നു.

പലവട്ടം അവൾക്കുണ്ടായ പ്രശ്നത്തെക്കുറിച്ച് അവർ ചൂണ്ടികാട്ടിയെന്നും അവൾ വേദനയും പേറി പരിഹാരം തേടി മുട്ടാവുന്ന വാതിലെല്ലാം മുട്ടിയെങ്കിലും നിരാശയാണ് ലഭിച്ചത്. ഒരിക്കൽ ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ആ ഡോക്ടര്‍മാരുണ്ടായിരുന്നു. അവളും ആ ചര്‍ച്ചയില്‍ ഉണ്ടെന്ന് കണ്ടതോടെ അവളെ ബോധപൂര്‍വം പുറത്താക്കിയതായും പിന്നീടും അവൾ എത്തി എങ്കിലും ചര്‍ച്ചയില്‍ നിന്ന് വലിച്ച് താഴേക്കിട്ടു എന്നും വൈഗ വ്യക്തമാക്കി.

വെറുമൊരു ചികിത്സാ പിഴവ് എന്നു പറഞ്ഞ് കയ്യൊഴിയാം. പക്ഷേ അവള്‍ അനുഭവിച്ച വേദന താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു എന്നും വൈഗ പറയുന്നു. ചെറുകുടലില്‍ നിന്ന് ഒരു ഭാഗം കട്ട് ചെയ്താണ് വജൈന ഡെപ്‌തോടു കൂടി ഫിക്‌സ് ചെയ്യുന്നത്. അവിടെയാണ് പിഴവ് സംഭവിച്ചതെന്നും വൈഗ അറിയിച്ചു. അവിടെ നിന്നും അങ്ങോട്ട് അവള്‍ വേദന തിന്നാന്‍ തുടങ്ങിയതാണ് . ഒന്ന് ഇരിക്കാന്‍ പോലും പറ്റില്ല. മൂത്രം ഒഴിക്കുമ്പോള്‍ പോലും കൊല്ലുന്ന വേദനയായിരുന്നുവെന്ന് അവൾ തന്നോട് പറഞ്ഞിരുന്നുവെന്നും വൈഗ പറയുന്നു.

അതേസമയം തന്റെ അവസ്ഥയെക്കുറിച്ച് അനന്യ പങ്കിട്ട വാക്കുകളും ഇപ്പോൾ വൈറൽ ആവുകയാണ്.

വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഞാന്‍ നേരിടുന്നത്. എന്റെ യോനി ഭാഗം എന്ന്് പറഞ്ഞാല്‍ ചെത്തിക്കളഞ്ഞതു പോലെയാണുള്ളതെന്ന് അടുത്തിടെ ക്യൂവിന് നൽകിയ അഭിമുഖത്തിൽ അനന്യ പറഞ്ഞിരുന്നു. പച്ച മാസം പുറത്തേക്ക് ഇരിക്കുന്നത് പോലെയാണ്. നമ്മുടെ കൈയ്യില്‍ ഒരു തുരങ്കുമുണ്ടാക്കിയാല്‍ എങ്ങനെ ഉണ്ടാവും. അതു പോലെ ഒരു അവസ്ഥയാണെന്നും അനന്യ പറഞ്ഞിരുന്നു.
ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് തനിക്ക് മാറ്റണം. ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പോലും പൈസ ഉണ്ടാവില്ല. ഇത്രയും വയ്യാഞ്ഞിട്ടും ഇത്ര ബോള്‍ഡായി സംസാരിക്കുന്നത് എനിക്ക് ജീവിക്കണമെന്നുള്ളത് കൊണ്ടാണ് എന്നും അനന്യ പറഞ്ഞിരുന്നു. എന്നിട്ടും അവൾക്ക് നേരെ മുഖം തിരിച്ചില്ലേ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്.

പണ്ട് മരിക്കുമോ ജീവിക്കുമോ എന്നുപോലും ഉറപ്പില്ലാതെ പ്രകൃത സർജറികൾ ഒക്കെ ചെയ്തിരുന്ന ആ കാലം കഴിഞ്ഞു. ലോകം ട്രാൻസ്‌ജെന്റർ ആരോഗ്യത്തിൽ ബഹുദൂരം പോയി കഴിഞ്ഞു. അതുകൊണ്ട് തന്നെ സമയമെടുത്തു ആലോചിച്ചു ഡോക്ടർനെയും ആശുപത്രിയെയും തിരഞ്ഞെടുക്കുക. കൂട്ടുകാരിയോ കൂട്ടുകാരനോ ഒരു സ്ഥലത്തു ചെയ്തു എന്നത് കൊണ്ട് മാത്രം ആരും അവർ ചെയ്ത ആശുപത്രിയോ ഡോക്ടറിനെയോ തിരഞ്ഞെടുക്കേണ്ടതില്ല. ട്രാൻസ്‌ജെന്റർ വ്യക്തികളുടെ ജീവിതവും ശരീരവും ട്രാൻസ്‌ജെന്റർ വ്യക്തികൾക്ക് മാത്രമാണ് പ്രധാനപെട്ടത് ആണെന്നും മരിക്കും മുൻപേ അനന്യ കുറിച്ച പോസ്റ്റിലൂടെ ഉപദേശമായി സ്വന്തം വിഭാഗത്തോട് പറയുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top