Malayalam
ഇൻസ്റ്റഗ്രാമിൽ മീനാക്ഷി ഫോളോ ചെയ്യുന്ന ഒരേയൊരു വ്യക്തി! ഈ സ്നേഹം ഞെട്ടിക്കുന്നത്; അമ്പരന്ന് സോഷ്യൽ മീഡിയ
ഇൻസ്റ്റഗ്രാമിൽ മീനാക്ഷി ഫോളോ ചെയ്യുന്ന ഒരേയൊരു വ്യക്തി! ഈ സ്നേഹം ഞെട്ടിക്കുന്നത്; അമ്പരന്ന് സോഷ്യൽ മീഡിയ
നടന് ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഏകമകള്‍ എന്നതിലുപരി മീനാക്ഷി ദിലീപിന് വലിയ ജനപ്രീതിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞതിന് ശേഷമാണ് മീനാക്ഷിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ ചര്‍ച്ചയാവുന്നത്. സിനിമയില്‍ എത്തിയില്ലെങ്കിലും ഏറെ ആരാധകരുള്ള താരമാണ് മീനാക്ഷി. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളുമായി മീനാക്ഷി എത്താറുണ്ട്.
അടുത്ത കാലത്താണ് ഇന്‍സ്റ്റാഗ്രാമില്‍ മീനാക്ഷി ഒരു അക്കൗണ്ട് തുടങ്ങുന്നത്. വളരെ കുറച്ച് ഫോട്ടോസും വീഡിയോസുമാണ് താരപുത്രി അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുള്ളു. തന്റെ സുഹൃത്തുക്കളെ തിരിച്ചും മീനൂട്ടി ഫോളോ ചെയ്യുന്നുണ്ട്. അതില്‍ ഏക യുവനടന് ആരാണെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
മീനാക്ഷിയെ ഫോളോ ചെയ്യുന്നത് 138 കെ ആളുകളാണ്. തിരിച്ച് 42 പേരെയെ മീനൂട്ടിയും ഫോളോ ചെയ്യുന്നുള്ളു എന്നതാണ് ശ്രദ്ധേയം. അതില്‍ തന്നെ മലയാളത്തില്‍ നിന്നുള്ള താരങ്ങളും കുറവാണ്. നടന് ദുല്‍ഖര്‍ സല്‍മാനാണ് മീനൂട്ടിയുടെ ലിസ്റ്റിലുള്ള ആ താരപുത്രനായ യുവനടന്. ഡിക്യൂവിന്റെ ആരാധികയാണോ ദുല്‍ഖര്‍ എന്ന കാര്യം വ്യക്തമല്ലെങ്കിലും ഫോളോ ലിസ്റ്റില്‍ ദുല്‍ഖറുമുണ്ട്.
സംവിധായകന് ലാല്‍ ജോസിന്റെ മകള്‍, ബോളിവുഡ് സുന്ദരിമാരായ ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, മലയാളത്തില്‍ പ്രയാഗ മാര്ട്ടിന്, സനുഷ, അപര്‍ണ ബാലമുരളി, മീര നന്ദന്, ശ്രിന്ദ, നമിത, താരപുത്രിയായ മാളവിക ജയറാം എന്നിവരെയാണ് മീനൂട്ടി അങ്ങോട്ട് ഫോളോ ചെയ്യുന്നത്. നടി നമിത പ്രമോദും നാദിര്‍ഷയുടെ മകള്‍ ആയിഷയുമാണ് മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍.
അതേസമയം കഴിഞ്ഞ ദിവസം മീനാക്ഷി പങ്കുവച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു . നടി നമിത പ്രമോദിനൊപ്പമുള്ള ചിത്രമാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. നമിതയും മീനാക്ഷിയും തമ്മിലുള്ള സൗഹൃദം എല്ലാവര്ക്കും നന്നായി അറിയാവുന്നതാണ്. മുമ്പും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറയാലി മാറിയിട്ടുണ്ട്. തന്റെ കൂട്ടുകാരിയെക്കുറിച്ചുള്ള മീനാക്ഷിയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്. താന്‍ ആത്മമിത്രങ്ങളില്‍ വിശ്വസിച്ചിരുന്നില്ല. പക്ഷെ എന്നു പറഞ്ഞാണ് നമിതയെ ചേര്‍ത്തുപിടിച്ച് നില്ക്കുന്ന ചിത്രം മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. ആയിഷയുടെ വിവാഹത്തിന് നമിതയും മീനാക്ഷിയും ഡാന്‍സ് കളിച്ചതിന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു.
സിനിമയിലേക്ക് വരാന്‍ മീനാക്ഷിയ്ക്ക് താല്പര്യമില്ലെന്നാണ് പറയുന്നത്. ഇപ്പോള്‍ പഠിക്കുകയാണ് മീനാക്ഷി. എന്നാല്‍ മിക്ക താരങ്ങളുടേയും മക്കളേയും പോലെ അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മീനാക്ഷിയും ഒരുനാള്‍ സിനിമയിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ
