Connect with us

കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

Malayalam

കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ച് പുതിയ ചിത്രം ഒരുങ്ങുന്നു. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ഇക്കാര്യം അറിയിച്ചത്. ജയസൂര്യയ്ക്കും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

അണിയറയിൽ മാജിക്കും തമാശയും ഒരുങ്ങുകയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുന്നതായിരിക്കുമെന്നാണ് ചാക്കോച്ചൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ളത് ഹിറ്റു സിനിമകളായതിനാൽ ആരാധകർ ആവേശത്തിലാണ്.

സ്വപ്നക്കൂടാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം. പിന്നീട് ​ഗുലുമാൽ, 101 വെഡ്ഡിം​ഗ്, കിലുക്കം കിലുകിലുക്കം, ലോലിപ്പോപ്പ്, ഷാജഹാനും പരീക്കുട്ടിയും എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത്.

More in Malayalam

Trending

Recent

To Top