Connect with us

‘ടൈനി പോണി’ ; പുത്തൻ ചിത്രവുമായി മമ്മൂട്ടി, ‘അള്ളാ ബിലാലിക്ക’ എന്ന് ആരാധകർ

Social Media

‘ടൈനി പോണി’ ; പുത്തൻ ചിത്രവുമായി മമ്മൂട്ടി, ‘അള്ളാ ബിലാലിക്ക’ എന്ന് ആരാധകർ

‘ടൈനി പോണി’ ; പുത്തൻ ചിത്രവുമായി മമ്മൂട്ടി, ‘അള്ളാ ബിലാലിക്ക’ എന്ന് ആരാധകർ

മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ ചിത്രവും ഹിറ്റായിരിക്കുകയാണ്.

മഞ്ഞ ഷർട്ട് ധരിച്ച് തന്റെ നീളൻ മുടിയിൽ പോണി ടെയിൽ കെട്ടിയിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളർത്തിയിരിക്കുന്ന മുടി പുറകിൽ കെട്ടി വെച്ച് ഒരു സൈഡ് മാത്രം കാണുന്ന രീതിയിൽ പോസ് ചെയ്തു നിൽക്കുന്നതാണ് മമ്മൂട്ടിയുടെ ചിത്രം. ‘ടൈനി പോണി’ എന്ന ക്യാപ്ഷനും താരം കൊടുത്തിട്ടുണ്ട്. അജു വർഗീസ്, നിർമ്മാതാവ് ആന്റോ ജോസഫ് ഉൾപ്പടെ നിരവധിപ്പേർ മമ്മൂട്ടിയുടെ പുതിയ ചിത്രം പങ്കുവെച്ചിട്ടുണ്ട്

കഴിഞ്ഞ ദിവസം ഒരു സെല്ഫ് പോർട്രൈറ്റ് ചിത്രം മമ്മൂട്ടി പങ്കുവച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു ബുക്ക് ഷെൽഫിനടുത്ത് നിൽക്കുന്ന പടമാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തത്. വശത്തേക്ക് ചരിഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ജനലിലൂടെ വെയിലേൽക്കുന്നതായി കാണാം. ഇരുട്ടും വെളിച്ചവും ചേർന്നുകൊണ്ടുള്ള ചിത്രത്തിൽ കുറച്ച് താടി നീണ്ട് കണ്ണട ധരിച്ച് നീല ഷേട്ടും ജീൻസും ധരിച്ചുകൊണ്ടുള്ള ഗെറ്റപ്പിലാണ് താരത്തെ കാണാനാവുന്നത്,

അറിവിന്റെ സമുദ്രത്തിലെ കുറച്ച് തുള്ളികളെങ്കിലും വായിച്ച് തീർക്കാം എന്ന കാപ്ഷനും അദ്ദേഹം ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നു. “അറിവിന്റെ ഒരു സമുദ്രം. ഞാനും വായിക്കണം, കുറച്ച് തുള്ളികൾ,” അദ്ദേഹം കുറിച്ചു. ‘സെൽഫ് പോട്രെയ്റ്റ്’ എന്ന ഹാഷ്ടാഗോട് കൂടിയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.

അതേസമയം വണ്‍ എന്ന സന്തോഷ് വിശ്വനാഥ് ചിത്രമാണ് അവസാനമായി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്‌ലിക്‌സിലും റിലീസ് ചെയ്തിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top