TV Shows
എന്റെ അച്ഛനും അമ്മയെയും പോലെയാണ് ഞാന്‍ ആളുടെ മാതാപിതാക്കളെയും കാണുന്നത്, മണിക്കുട്ടന് പിന്മാറിയത് ഞാന്‍ കാരണമല്ല,അത് ശരിക്കുമുളള എപ്പിസോഡില്‍ വന്നിട്ടില്ല!
എന്റെ അച്ഛനും അമ്മയെയും പോലെയാണ് ഞാന്‍ ആളുടെ മാതാപിതാക്കളെയും കാണുന്നത്, മണിക്കുട്ടന് പിന്മാറിയത് ഞാന്‍ കാരണമല്ല,അത് ശരിക്കുമുളള എപ്പിസോഡില്‍ വന്നിട്ടില്ല!
ബിഗ് ബോസ് മൂന്നാം സീസണില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജോഡിയാണ് മണിക്കുട്ടനും സൂര്യയും. മണികുട്ടനോട് ഇഷ്ട്ടം തുറന്ന് പറഞ്ഞതിന് പിന്നാലെയാണ് സൂര്യ വാർത്തകളിൽ നിറഞ്ഞത്.
മണിക്കുട്ടന് ഇടയ്ക്ക് പുറത്തുപോയ സമയത്ത് സൂര്യ കാരണമാണ് ഏകെ പിന്മാറിയതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നാട്ടുകൂട്ടം ടാസ്ക്കിന് ശേഷമായിരുന്നു മണിക്കുട്ടന് ഷോയില്‍ നിന്നും സ്വയം പിന്മാറിയത്. അന്ന് വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന മല്‍സരാര്‍ത്ഥിയാണ് സൂര്യ.
സൂര്യയെ പ്രേമരോഗിയെന്ന് ഒകെ വിളിച്ച് അധിക്ഷേപിച്ചവരും ഏറെയാണ്. അതേസമയം അന്ന് മണിക്കുട്ടന് ബിഗ് ബോസില്‍ നിന്നും പിന്മാറിയത് താന്‍ കാരണമല്ലെന്ന് പറയുകയാണ് സൂര്യ. ഒരു അഭിമുഖത്തിലാണ് സൂര്യ മനസ്സ് തുറന്ന് സംസാരിച്ചത്
നാട്ടുകൂട്ടം ടാസ്ക്കിന് തൊട്ടുമുന്‍പാണ് മണിക്കുട്ടന് എന്നെ നോമിനേറ്റ് ചെയ്യുന്നത്. അപ്പോ എനിക്കത് ഭയങ്കര ഹേര്‍ട്ടായി. കാരണം മണിക്കുട്ടനെ ഞാന്‍ ഇതുവരെ നോമിനേറ്റ് ചെയ്തിട്ടില്ല. മണിക്കുട്ടന് പെട്ടെന്ന് നോമിനേറ്റ് ചെയ്തപ്പോള്‍ ഹേര്‍ട്ടായി. ചെറിയൊരു തെറ്റിദ്ധാരണ കാരണമാണ്. ഇഷ്ടമുളള ഒരു വ്യക്തി അങ്ങനെ ചെയ്യുമ്പോള്‍ നമുക്ക് ദേഷ്യവും സങ്കടവും ഒകെയുണ്ടാവും.
നോമിഷന് സമയത്ത് ഞാന്‍ വിഷമിക്കുന്നത് കണ്ടപ്പോള്‍ ഫിറോസിക്ക പറഞ്ഞു ഞാന്‍ എന്നെങ്കിലും ഇത് മണിക്കുട്ടനോട് ചോദിക്കുമെന്ന്. അപ്പോ അന്ന് ഞാന്‍ മിണ്ടിയില്ല യെസ് എന്നും പറഞ്ഞില്ല നോ എന്നും പറഞ്ഞില്ല. സാധാരണ പോലെ മൂളി കേട്ടുകൊണ്ടിരുന്നു. എന്നാല്‍ അത് നാട്ടുകൂട്ടം ടാസ്ക്കിനിടെയാണ് ഫിറോസിക്ക ചോദിച്ചത്. അന്ന് മണിക്കുട്ടന് തെറ്റിദ്ധരിച്ചിരുന്നത് ഞാന്‍ ഫിറോസിക്കയോട് പറഞ്ഞ് ചോദിച്ചിപ്പതാണെന്ന് ആണ്.
അപ്പോ ആള്‍ക്ക് ദേശ്യവും സങ്കടവും ഉണ്ടായി. അപ്പോ നാട്ടുകൂട്ടം ടാസ്ക്ക് കഴിഞ്ഞപ്പോ ഞാന്‍ ഫിറോസിക്കയോട് പറഞ്ഞു. ഫിറോസിക്ക ഈ ടോപ്പിക്ക് നമുക്ക് ഇനി ചോദിക്കേണ്ട. ആളുടെ അച്ഛനും അമ്മയും ഒകെ കാണുന്നതാണ്. ആള്‍ക്ക് വിഷമം വരും. എന്റെ അച്ഛനും അമ്മയെയും പോലെയാണ് ഞാന്‍ ആളുടെ മാതാപിതാക്കളെയും കാണുന്നത്. ഫിറോസിക്ക പിന്നെ അത് ചോദിച്ചില്ല.
അപ്പോ ആ ഒരു ടൈമില്‍ ഞാനും മണിക്കുട്ടനും രണ്ടുദിവസം മിണ്ടാതെയായി . മിണ്ടാതെ ഇരുന്ന സമയത്താണ് മണിക്കുട്ടന് പോവുന്നത്. ആ സമയത്ത് തന്നെ വേറൊരു കണ്ടസ്റ്റന്റ് കണ്‍ഫെഷന്‍ റൂമില്‍ പോയി പറഞ്ഞു സൂര്യ കാരണമാണ് പോയതെന്ന്. അതുകൂടി ജനങ്ങളിലേക്ക് എത്തിയപ്പോള്‍ ആളുകള്‍ ഉറപ്പിച്ചു സൂര്യ കാരണമാണ് പോയതെന്ന്. എന്നാല്‍ ആള് തിരിച്ചുവരുമ്പോള്‍ പറയുന്നുണ്ട് സൂര്യ കാരണമല്ല പോയതെന്ന്. അത് കാണാകാഴ്ചകളില്‍ പറയുന്നുണ്ട്. അത് ശരിക്കുമുളള എപ്പിസോഡില്‍ വന്നിട്ടില്ല. കാണാകാഴ്ചകളില്‍ പറയുന്നുണ്ട് വേറൊരു റീസണ്‍ കാരണമാണെന്ന്. സന്ധ്യ ചേച്ചിയുടെ ഒരു റീസണ്‍ കാരണമാണ് പോയത് എന്നുളളത്, സൂര്യ പറഞ്ഞു.
മണിക്കുട്ടനോടുളള എന്റെ ഇഷ്ടം സ്ട്രാറ്റര്‍ജി ആണെന്നാണ് സഹമല്‍സരാര്‍ത്ഥികള്‍ വിചാരിച്ചത്. പേളി ശ്രീനിഷിന്റെ ട്രാക്ക് പിടിക്കാന്‍ നോക്കുവാണെന്ന പോലെ സംസാരം വന്നു. എന്നോടുളള ഇഷ്ടം കൊണ്ട് ബാക്കിയുളള പലരും വഴക്ക് പറഞ്ഞിട്ടുണ്ട്. നീ ഗെയിം കളിക്കാനല്ല വന്നത്, അല്ലാതെ മണിക്കുട്ടന്റെ പിആര്‍ വര്‍ക്കര്‍ അയിട്ടല്ല എന്ന്. സ്ട്രാറ്റര്‍ജി ആയിരുന്നെങ്കില്‍ ഞാന്‍ മണിക്കുട്ടനെ വിട്ട് മറ്റ് എന്തെങ്കിലും സെന്റിമെന്റ് ട്രാക്കിലേക്ക് പോവുമായിരുന്നു. എന്നിട്ടും അത് കഴിഞ്ഞിട്ടും മണിക്കുട്ടനെ പിന്തുണച്ചുകൊണ്ട് ഞാന്‍ തുടര്‍ന്നു. അപ്പോഴാണ് പലര്‍ക്കും മനസിലായത്. എന്റെത് സ്ട്രാറ്റര്‍ജി അല്ലെന്ന്. എന്റെ ട്രൂ ലവ് ആണെന്ന്. ഇറങ്ങുന്ന സമയത്ത് പോലും മണിക്കുട്ടനോട് ജയിച്ചിട്ട് വാ എന്നാണ് പറഞ്ഞത്. ഫേക്ക് ലവായിരുന്നെങ്കില് അങ്ങനെ പറയേണ്ട കാര്യമില്ലെന്നുമ്മ സൂര്യ പറയുന്നു
